ഇന്ന് (ഫെബ്രുവരി 21) മാതൃഭാഷാ ദിനം. ലോകമെമ്പാടും സാന്നിധ്യം അറിയിച്ചു കഴിഞ്ഞ മലയാളികള്‍ പോകുന്ന സ്ഥലങ്ങളിലെ ഭാഷ സ്വായത്തമാക്കാന്‍ പ്രത്യേക കഴിവ് കാണിക്കുമ്പോള്‍ തന്നെ അടുത്ത തലമുറയെ മാതൃഭാഷ ചൊല്ലിക്കൊടുത്തു വളര്‍ത്താന്‍ മറന്നു പോകുന്നു. ഏതു ഭാഷയും അനായാസേന പഠിക്കാന്‍ നമുക്ക് സാധിക്കുന്നത് തന്നെ നാം കുട്ടിക്കാലത്ത് പഠിച്ച മാതൃഭാഷയുടെ പ്രത്യേകതയാണെന്നത് കൂടി മനസ്സിലാക്കാന്‍ കഴിയുന്നില്ല.
JRR Tolkien,അദ്ദേഹത്തിന്റെ 1955ലെ ഇംഗ്ലീഷും,വെൽഷും എന്ന പ്രസംഗത്തിൽ "മാതൃഭാഷ', "ഉപയോഗഭാഷ" എന്നിവയെ വേർതിരിച്ചുകാണിച്ചിട്ടുണട്. ഒരു വ്യക്തി അവന്റെ/അവളുടെ കുട്ടിക്കാലത്ത് സ്ഥലകാലസാഹചര്യങ്ങളിലൂടെ പഠിക്കുന്ന ഭാഷയാണ് ആ വ്യക്തിയുടെ "ഉപയോഗഭാഷ" അഥവാ "ആദ്യഭാഷ" (ഫസ്റ്റ് ലാംഗ്വേജ്), എന്നാൽ ആ വ്യക്തിയുടെ "മാതൃഭാഷ" എന്നത് ജനിതകമായി/പാരമ്പര്യമായി ആ വ്യക്തിയിലേക്ക് കൈമാറപ്പെടുന്ന ഭാഷയാണ്.(കടപ്പാട്).
എനിക്ക് തോന്നിയിട്ടുള്ളത് നാം സംസാരിക്കുമ്പോള്‍ അല്ലാതെ നമ്മുടെ ആത്മഗതങ്ങള്‍, ചിന്തകള്‍, വിചാരങ്ങള്‍ തുടങ്ങിയവ എപ്പോഴും മാതൃഭാഷയില്‍ ആയിരിക്കും. അഥവാ, സ്വകാര്യമായ ചിന്തകളുടെ ഭാഷയാണ് മാതൃഭാഷ.
വാളയാര്‍ ചെക്ക് പോസ്റ്റ് താണ്ടിയാല്‍ പിന്നെ മലയാളം മറന്നു പോകുന്ന ആധുനിക മലയാളിയുടെ വര്‍ത്തമാന കാല ചിന്താഗതി മാറേണ്ടിയിരിക്കുന്നു. തൊട്ടടുത്തുള്ള തമിഴനെ കണ്ടു പഠിക്കേണ്ട കാര്യമാണത്. എത്ര തലമുറ സംസ്ഥാനത്തിനോ രാജ്യത്തിനോ ഭൂഖണ്ടത്തിനോ പുറത്തു പോയാലും അവനന്‍റെ കുഞ്ഞുങ്ങളെ വീട്ടില്‍ മാതൃഭാഷ സംസാരിക്കാന്‍ പരിശീലിപ്പിക്കുന്നു.
കാലക്രമേണ നശിച്ചു മാഞ്ഞു പോകേണ്ട ഒന്നല്ല നമ്മുടെ മാതൃഭാഷ, മറിച്ചു നാം പോകുന്ന സ്ഥലങ്ങളിലെല്ലാം വിത്ത് വിതച്ചു വളര്‍ത്തേണ്ടതാണ് മാതൃഭാഷ.
ലോകത്തുള്ള എല്ലാ ഭാഷക്കാര്‍ക്കും എന്‍റെ മാതൃഭാഷാ ദിനാശംസകള്‍.

1 comment:
അതെ ഇന്ന് മലയാളത്തെ പുച്ചിക്കുന്നവർ നാളെ പഠിക്കും ഈ അമ്മയുടെ വില
Post a Comment