റോഷന് ആന്‍ഡ്രൂസ് , ബോബി-സഞ്ജയ് ടീമിന്റെ ചിത്രം ` How old are you ' കണ്ടു. മഞ്ജു വാര്യരുടെ തിരിച്ചു വരവിനോപ്പം ഇതിന്റെ പ്രമേയവും ഈ ചിത്രത്തെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നതിന് സഹായിച്ചു. റോഷന് ആന്‍ഡ്രൂസിന്റെ സംവിധാന മികവും ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയുടെ പിന്‍ബലവും മലയാള സിനിമയുടെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളായ മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയുടെ പ്രകടനവും ചിത്രത്തെ മറ്റൊരു തലത്തില്‍ എത്തിച്ചു എന്ന് തന്നെ പറയാം. വിവാഹിതരായ സ്ത്രീകള്‍ സ്വപ്നങ്ങള്‍ ബലിയര്‍പ്പിക്കാതെ ഭര്‍ത്താവിന്റെ സപ്പോര്‍ട്ട് ഇല്ലെങ്കിലും അത് നേടിയെടുക്കുന്നത് കാണിക്കുന്നതിലൂടെ ഇതിനെ ഒരു സ്ത്രീ പക്ഷ സിനിമയെന്നും ഭര്‍തൃ വിരുദ്ധ സിനിമയെന്നും മഞ്ജുവിന്റെ ആത്മകഥാംശം ഉള്ള സിനിമയെന്നും പല വ്യാഖ്യാനങ്ങള്‍ ഇതിനോടകം വന്നു കഴിഞ്ഞു.
പക്ഷെ, അത്തരത്തില്‍ ഈ സിനിമയെ വിലയിരുത്തുന്നവരോട് എന്റെ വ്യക്തിപരമായ ഒരു അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നു. "Who decides the expiry date of a woman's dream" എന്ന് ഈ സിനിമ പ്രേക്ഷകനോട് ചോദിക്കുന്ന ചോദ്യത്തിന് ഒരു മറുചോദ്യം ചോദിക്കട്ടെ, സ്ത്രീയുടെ സ്വപ്നങ്ങള്‍ മൂടി വയ്ക്കാന്‍ അവളോട് ആരാണ് പറഞ്ഞത്? എന്തിനാണ് അവള് അതിനെ പ്രോത്സാഹിപ്പിക്കാത്ത ഒരു പങ്കാളിയെ തെരഞ്ഞെടുത്തത്? അവള് സ്വയം ഒരു ഘട്ടത്തില്‍ വേണ്ടെന്നു വച്ച സ്വപ്നങ്ങള്‍ വീണ്ടും കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ ആണ് ഈ പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്.
അതുകൊണ്ട് ഒരിക്കലും ഈ ചിത്രം ഒരു ഭര്‍തൃ വിരുദ്ധ ചിത്രമോ മഞ്ജുവിന്റെ സ്വകാര്യ ജീവിതമായി ബന്ധമുള്ളതോ ആയി കണക്കാക്കേണ്ട കാര്യമില്ല. കുടുംബിനികളായ സ്ത്രീകള്‍ നിരുപമയെ പോലെ ചെയ്യണം എന്നതിന് പകരം സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഉള്ള സ്ത്രീകള്‍ അത് മൂടി വച്ച് കുടുംബ ജീവിതത്തില്‍ പ്രവേശിച്ച നിരുപമ ആവാതെയിരിക്കാന്‍ ശ്രമിക്കുക. ജീവിതത്തില്‍ ചരിത്ര വിജയം നേടിയെടുത്ത ചില മഹിളാ രത്നങ്ങളെ ചിത്രത്തിന്റെ അവസാനം കാണിക്കുന്നത് ശ്രദ്ധിച്ചാല്‍ അതില്‍ എത്ര പേര് വിവാഹിതരായിരുന്നു എന്നും നിരുപമയെ പോലെ ആയിരുന്നോ അവരുടെ സാഹചര്യം എന്നും ചിന്തിക്കാവുന്നതാണ്.
വാല്‍ക്കഷണം: കല്യാണം കഴിഞ്ഞ സ്ത്രീകള്‍ ഇത് കണ്ടിട്ട് കെട്ടിയോന്മാരെ അനുസരിക്കാതെ ജൈവ കൃഷി തുടങ്ങാം എന്ന് ചിന്തിച്ചാല്‍ ഇന്ത്യന്‍ പ്രസിഡന്റ് വിളിച്ച് ഡിന്നര്‍ തരുമെന്ന് വ്യാമോഹിക്കണ്ട.
-പനയം ലിജു, സിംഗപ്പൂര്‍

3 comments:
വിവാഹത്തോടെ ജീവിതം ഗതി മാറുമെന്നത് ശരി തന്നെ..അത്കു ടുംബമാണ് എല്ലാം എന്നു ചിന്തിക്കുന്നവര്‍ക്ക് മാതരം..പക്ഷെ സ്വപ്നങ്ങളും..ജീതവും കെട്ടുപിണഞ്ഞു പോകാതെ ലക്ഷ്യത്തിലെത്തുന്നവരും അനേകം..അത് കൊണ്ട് തന്നെ മറ്റുള്ളവരെ അനുകരിക്കാതെ സ്വന്തം ജീവിതം ജീവിച്ചു തീര്‍ക്ക,,,rr
കാര്യം അപ്പനപ്പൂപ്പൻമാരായിട്ട് വേണ്ടുവോളം സ്വത്തും പ്രതാപവും ഉണ്ടാക്കിയിട്ടുണ്ടെങ്കിലും പറയത്തക്ക ഒരു പേരില്ല എന്ന് പ്രാഞ്ചിയേട്ടൻ പറയുമ്പോൾ ഒരു പേരിലൊക്കെ എന്തിരിക്കുന്നു എന്നാണ് പുണ്യാളൻ ചോദിക്കുന്നത്. ഒരു പേരിൽ (അരി പ്രാഞ്ചി) തന്നെയാണ് താനിരുന്നു പോയതെന്ന് വ്യസന സമേതം പുണ്യാളനോട് പ്രാഞ്ചി പറയുന്നുമുണ്ട്. ആളുകളുടെ അരി പ്രാഞ്ചി എന്ന വിളിയിലാണ് ചിറമ്മേൽ ഈനാശു ഫ്രാൻസിസ് ഇരുന്ന് പോകുന്നതെങ്കിൽ ഇവിടെ പ്രായം എത്രയായി എന്ന ചോദ്യത്തിന് മുന്നിലാണ് നിരുപമ രാജീവ് (മഞ്ജു വാര്യർ) ഇരുന്ന് പോകുന്നത്. പുണ്യാളന്റെ ചോദ്യം ഇവിടെയും ആവർത്തിക്കാം. ഈ പ്രായത്തിലൊക്കെ എന്തിരിക്കുന്നു നിരുപമേ ? ഈ ചോദ്യത്തിന്റെ ഉത്തരം തന്നെയാണ് നിരുപമാ രാജീവിലൂടെ സിനിമ പ്രേക്ഷകന് പറഞ്ഞു തരുന്നതും. http://www.pravin-sekhar.blogspot.ae/2014/06/blog-post.html
വായിച്ചു ,സിനിമ കണ്ടിട്ടില്ലാത്തത് കൊണ്ട് നോ കമന്റ്സ് :)
Post a Comment