പ്രതിസന്ധികളില്‍ പതറാതെ
പ്രതികൂലങ്ങളില്‍ തളരാതെ
പ്രത്യാശ നല്‍കിടും എന്‍പ്രിയ നാഥന്‍റെ
...
പാദങ്ങള്‍ എന്നുമെന്‍ അഭയമതെ
1.കാനനമേടയില്‍ തുണയില്ലാതെ
മരുഭു വീഥിയില്‍ തണലില്ലാതെ
ആരോരുമില്ലാതെ ഏകനായിടുമ്പോള്‍
ആശ്രയമായെനിക്കേശുവുണ്ട്
2 കരുണയിന്‍ സാഗരം എന്‍ യഹോവ
കൃപയിന്‍ ഉറവയാം ദൈവപുത്രന്‍
ആശ്വാസദായകന്‍ പരിശുദ്ധ ആത്മാവ്
കൂടെയുണ്ടെന്നുമേന്‍ കൂട്ടാളിയായ്
No comments:
Post a Comment