Pages

Sunday, November 27, 2011

ഫലം

ഒരിക്കല്‍ ഒരു വഴിയാത്രികന്‍ വഴിയരികില്‍ ഒരു മാവില്‍ ആപ്പിള്‍ കായ്ച്ചു നില്‍ക്കുന്നതായി കണ്ടു.അപൂര്‍വമായ ആ കാഴ്ച കണ്ട അയാള്‍ ആ വൃക്ഷത്തോട്‌ തന്നെ അതിന്‍റെ കാരണം തിരക്കി.അപ്പോള്‍ വൃക്ഷം തന്‍റെ കഥ വിവരിക്കാന്‍ തുടങ്ങി.
തുടക്കത്തില്‍ ഒരു മാവയിരുന്ന എന്നില്‍ കായ്ച്ചുനിന്ന മാമ്പഴത്തെ നോക്കി അന്നൊരു വഴിപോക്കന്‍ പറഞ്ഞു;'മാങ്ങായുടെ തൊലി ചെത്തിതിന്നാന്‍ എന്‍റെ കയ്യില്‍ കത്തിയില്ലല്ലോ; ഒരു പേരക്കായ്‌ കിട്ടിയിരുന്നെങ്കില്‍' എന്ന്. അങ്ങനെ അയാള്‍ മാമ്പഴം തിന്നാന്‍ കൂട്ടാക്കാതെ പോയി.ഉടനെ ഞാന്‍ ഒരു പേരക്കായ്‌ കായ്ക്കുന്ന മരം ആയി മാറി.എന്നാല്‍ അടുത്തതായി കടന്നുവന്നയാള്‍ പേരക്കായ്‌ മുഴുവന്‍ കുരുവാണ് ഒരു മുന്തിരി കിട്ടിയിരുന്നെങ്കില്‍ എന്ന് പറയുന്നത് കേട്ട് വീണ്ടും എനിക്ക് വിഷമമായി.അയാള്‍ പോയയുടനെ ഞാന്‍ ഒരു മുന്തിരിയായി മാറി.ഉടനെ അടുത്ത ആള്‍ വരുന്നത് കണ്ടു പ്രതീഷയോടെ നിന്നപ്പോള്‍ അയാള്‍ പറയുന്നു മുന്തിരി വല്ലാത്ത പുളിപ്പാണ് ഒരു വാഴപ്പഴം കിട്ടിയിരുന്നെങ്കില്‍ എന്ന്.എനിക്ക് വീണ്ടും വിഷമമായി.അങ്ങനെ ഞാന്‍ വഴപ്പഴമായും മാറി.എന്തിനേറെ പറയുന്നു;കടന്നു വന്ന വഴിയാത്രികര്‍ ഓരോരുത്തരുടെയും ആവശ്യപ്രകാരം ഒരഞ്ച്,പൈനാപ്പിള്‍,നാരങ്ങ അങ്ങനെ വിവിധ ഫലങ്ങള്‍ ഞാന്‍ ഉത്പാദിപ്പിച്ചു.ഒടുവില്‍ ഒരു ആപ്പിള്‍ ആയി ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നു.
ഇപ്പോള്‍ ഞാന്‍ തിരിഞ്ഞു ചിന്തിക്കുമ്പോള്‍ എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നുന്നു.അപ്പോള്‍ കാണുന്ന ഓരോരുത്തര്‍ക്കായി ഞാന്‍ എന്‍റെ ഫലം മാറ്റാതെ എന്നെങ്കിലും ഒരിക്കല്‍ മാമ്പഴത്തെ ആഗ്രഹിച്ചു കഴിക്കാന്‍ ആരെങ്കിലും വരുമെന്ന പ്രതീഷയോടെ ഒരു മാമ്പഴമായി തന്നെ നിന്നിരുന്നെങ്കില്‍ എനിക്ക് എന്‍റെ രൂപം തന്നെ നഷ്ടപെടില്ലായിരുന്നു.ഇന്ന് ഞാന്‍ തനതായ ഒരു രൂപവും ഫലവും ഭംഗിയും ഒന്നുമില്ലാത്ത ഒന്നായി മാറി.
മറ്റുള്ളവര്‍ക്ക് വേണ്ടി നമ്മുടെ സ്വന്തമായ സ്വഭാവങ്ങള്‍ ഒന്നും മാറ്റാനോ നഷ്ടപെടുത്താണോ ശ്രമിക്കാതിരിക്കുക.

No comments: