
ഇപ്പോള്‍ ഇതെഴുതാന്‍ കാരണമായത് ഇത്തരത്തില്‍ പ്രചരിച്ച ഒരു വാര്ത്തപ ഒരാളുടെ വ്യക്തിത്വത്തെ പോലും പൊതുജനമധ്യേ കളങ്കപ്പെടുത്തുന്ന തരത്തില്‍ ആയ വിവരം വായിച്ചപ്പോഴാണ്.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗായിക എന്ന ബഹുമാനം അര്ഹിയക്കുന്ന ശ്രീമതി.എസ് ജാനകിയമ്മയ്ക്ക് പത്മ പുരസ്കാരം നല്കിണമെന്ന് ആവശ്യപ്പെട്ട് മുന്പൊകരിക്കല്‍ അവരുടെ ആരാധകര്‍ നടത്തിയ ഒപ്പ് ശേഖരണത്തില്‍ സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ പങ്കെടുത്തില്ലെന്ന വാര്ത്തമയോടൊപ്പം വന്ന അദ്ദേഹത്തിന്റെ് കമന്റ്ണ വളച്ചൊടിക്കപ്പെട്ടത് കണ്ടപ്പോള്‍ എഴുതാതിരിക്കാന്‍ കഴിയുന്നില്ല.
“എസ്.ജാനകിയ്ക്ക് പത്മ പുരസ്കാരം ലഭിക്കാന്‍ സമയം ആവുന്നതേയുള്ളൂ” എന്നാണ് അദ്ദേഹം പറഞ്ഞതായി മുഖപുസ്തകത്തില്‍ വന്ന വാര്ത്ത്. എന്നാല്‍ ഇത്തരമൊരു പ്രസ്താവന ചെയ്യാന്‍ മാത്രം വിവരമില്ലാത്തതോ അഹങ്കാരിയോ ആയ ഒരാളല്ല ഈ പറയപ്പെടുന്ന എം.ജയചന്ദ്രന്‍ എന്നത് എല്ലാവര്ക്കും അറിയുന്നത് കൊണ്ടാവണം ഇപ്പോള്‍ അതിന്റെര സത്യാവസ്ഥയുമായി മലയാള മനോരമ വന്നത്.
“ഒപ്പ് ശേഖരണം നടത്തിയല്ല ജാനകിയമ്മയ്ക്ക് പുരസ്കാരം ലഭിക്കേണ്ടതെന്നും ജാനകിയമ്മ പത്മ പുരസ്കാരത്തിനും എത്രയോ മുകളിലാണെന്നു”മാണ് അദ്ദേഹം അന്ന് പറഞ്ഞത്.
ഒരു വാര്ത്തന അതിന്റെദ സത്യാവസ്ഥ സ്ഥിരീകരിക്കാതെ പ്രചരിപ്പിക്കുമ്പോള്‍ ഉണ്ടാവുന്ന ഭവിഷ്യത്തുക്കള്‍ ഓര്ക്കാമതെ ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ ഒരു വ്യക്തിയെ കുറിച്ച് തെറ്റായ അഭിപ്രായം മറ്റുള്ളവരില്‍ കടന്നു കൂടാന്‍ ഇടയാവുന്നു.
നൂറു ലൈക്ക് കൂടുതല്‍ ലഭിക്കാനായി ഇത്തരം തെറ്റായ വാര്ത്തളകള്‍ പ്രചരിപ്പിക്കുന്നതിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ ശ്രമിക്കാം.
-പനയം ലിജു
No comments:
Post a Comment