Pages

Sunday, June 23, 2013

ഉണ്ണിക്കുട്ടന്റെ എട്ടാം പിറന്നാള്‍

ണ്ണിക്കുട്ടന്‍ എന്നാണ് അവനെ സ്നേഹപൂര്‍വ്വം അവരെല്ലാം വിളിച്ചിരുന്നത്. 8 വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു ആശുപത്രിയില്‍, പ്രസവിച്ച അമ്മയാല്‍ ഉപേക്ഷിക്കപ്പെട്ട  ഉണ്ണി അവിടുത്തെ ജീവനക്കാരുടെ സംരക്ഷണയില്‍ വളരാന്‍ വിധിക്കപ്പെടുകയായിരുന്നു.
ഒരു പ്രണയം സമ്മാനിച്ച പാരിദോഷികമായ ഈ കുഞ്ഞിനെ ഗര്‍ഭത്തില്‍ തന്നെ കൊന്നുകളയാനാണ് അവന്‍റെ അമ്മ ആദ്യമായി അവിടെയെത്തുന്നത്. പൈസയ്ക്ക് വേണ്ടി ഗര്‍ഭഛിദ്രം ഒരു വിനോദം പോലെ ചെയ്തു കൊടുക്കാന്‍ തയ്യാറായ സാഡിസ്റ്റ് ഗണത്തില്‍ പെട്ടൊരു ഡോക്ടര്‍ അവിടെയുള്ളപ്പോള്‍ ഇത്തരം കേസുമായി കടന്നു വരുന്ന അവിവാഹിത അമ്മമാരുടെയും ജീവിതം ആസ്വദിച്ചു തീരും മുന്‍പേ അബദ്ധത്തില്‍ ഗര്‍ഭം ധരിക്കുന്ന വിവാഹിതരായ സ്ത്രീകള്‍ക്കും ഒരിക്കലും നിരാശരാകേണ്ടി വന്നിട്ടില്ല.
ഉണ്ണിക്കുട്ടനെ ഗര്‍ഭത്തില്‍ നശിപ്പിക്കാന്‍ അവന്‍റെ അമ്മ അവിടെയെത്തുമ്പോഴേക്കും വൈകി പോയതുകൊണ്ടാണ് ആരോഗ്യവാനായ കുഞ്ഞിനെ ഗര്‍ഭഛിദ്രം ചെയ്യാന്‍ കഴിയില്ലെന്നറിഞ്ഞതും പ്രസവിച്ചേ മതിയാവൂ എന്ന അവസ്ഥയില്‍ വേറെ  നിവൃത്തിയില്ലാതെ അവള്‍ ഉണ്ണിയെ പ്രസവിക്കുന്നതും.
വിവാഹിതയല്ലാത്ത സ്ത്രീ അമ്മയായാല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുക്കളെക്കുറിച്ച് മുന്‍പില്ലാത്ത ബോധം അവള്‍ക്ക് ഇപ്പോള്‍ വന്നതുകൊണ്ടാവാം നോന്തുപ്രസവിച്ച കുഞ്ഞിനെ ആശുപത്രിക്കിടക്കയില്‍ ഉപേക്ഷിച്ചിട്ട് നിര്‍ദയം അവള്‍ കടന്നു കളഞ്ഞത്. അങ്ങനെയാണ് ആ കുഞ്ഞ് അവരുടെ കണ്ണിലുണ്ണിയായ ഉണ്ണിക്കുട്ടനായി മാറിയത്.
പ്രസവിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്‍റെ കുഞ്ഞിനെ പിരിഞ്ഞ് ജോലിസ്ഥലത്തേക്ക് പോരേണ്ടിവന്ന അവിടുത്തെ ഒരു നഴ്സ് ആയ സിസ്റ്റര്‍ ബിന്ദു, ഉണ്ണിക്കുട്ടനില്‍ അവളുടെ മിന്നുമോളെ കണ്ടു. മിന്നുമോള്‍ അമ്മയുടെ സ്നേഹം കൊതിക്കുമ്പോള്‍ തുളുമ്പുന്ന അവളുടെ മാറിടം അവള്‍ ഉണ്ണിക്കുട്ടന് നല്‍കി. തന്‍റെ മാറിടത്തിന്‍റെ ചൂട് പകര്‍ന്നു നല്‍കി ഉണ്ണിക്കുട്ടനുമായി ഒരു മാനസിക അടുപ്പത്തില്‍ ആയിത്തീരാന്‍ അവള്‍ക്ക് അധികനാള്‍ വേണ്ടി വന്നില്ല. അപക്വ പ്രണയത്തിന്‍റെ സമ്മാനമായ ഉണ്ണിയെ ഉപേക്ഷിച്ചു പോയ അവന്‍റെ അമ്മയ്ക്ക് പകരം അവള്‍ അവനു അമ്മയായി മാറുകയായിരുന്നു. ദിവസങ്ങള്‍ പിന്നിടവേ ഉണ്നിക്കുട്ടനുമായുള്ള അവളുടെ ആത്മബന്ധം കൂടി വന്നു.
ഒടുവില്‍ ആ ദിനം വന്നെത്തി.ആശുപത്രി ജീവനക്കാരുടെ മൂന്ന്‍ മാസത്തെ പരിചരണത്തിന് വിരാമമിട്ടുകൊണ്ട് ഉണ്ണിക്കുട്ടന്‍ ഇന്ന് അവരോടു വിട പറയുകയാണ്‌. ഉണ്ണിയെ പോലെ സ്വന്തമല്ലാത്ത തെറ്റിന്‍റെ ഫലമായുണ്ടായ  കൂട്ടുകാരുടെ അടുത്തേക്ക്. അവിടെ അവനെ പോലെ അമ്മയ്ക്ക് ഭാരമായ, അച്ഛന്‍ ആരെന്നറിയാത്ത കുറെ കൂട്ടുകാരുണ്ട്.

എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍  ഉണ്ണി എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. ഇന്ന്‍ അവന്‍റെ എട്ടാം പിറന്നാളാണ്. അവന്‍റെ പിറന്നാള്‍ കൃത്യമായി ഓര്‍മ്മയുള്ള സിസ്റ്റര്‍ ബിന്ദു അവനെ കാണാനായി വന്നിരിക്കുന്നു. അവളുടെ മിന്നുമോളും ഒപ്പമുണ്ട്. പക്ഷെ, ഉണ്ണി ഇപ്പോള്‍ അവിടെയില്ല. ദൈവം സന്താന ഭാഗ്യം നല്‍കാത്ത  ഏതോ ഒരമ്മയ്ക്കും അച്ഛനുമൊപ്പം അവനിന്ന് എവിടെയോ ജീവിക്കുന്നുണ്ടാവും... എവിടെ ആയാലും ഉണ്ണിക്ക് നന്മ മാത്രം വരണേ എന്നൊരു ആത്മഗതത്തോടെ അവള്‍ നടന്നകന്നു... അമ്മയുള്ള ഒരു കുഞ്ഞും ഇവിടേക്ക് വരാന്‍ ഇടയാവരുതേ എന്ന പ്രാര്‍ഥനയോടെ...

-പനയം ലിജു, സിംഗപ്പൂര്‍.

2 comments:

ഷാജു അത്താണിക്കല്‍ said...

ഒന്ന് ഇത്തരം പ്രശ്നങ്ങൾ ഒരുപാട് ഉണ്ട്, അതിന്ന് ഒത്താശ ചെയ്തു കൊടുക്കുന്ന കുറേ മേലാള ഉദ്യോഗസ്ത പണം തീനികളും, നിയമം ഉണ്ട്, പക്ഷെ അത് നടപ്പാവുന്നില്ലാ

പനയം ലിജു said...

അതെ ഷാജു, എല്ലാത്തിനും നമ്മുടെ നാട്ടിൽ നിയമങ്ങൾ ഉണ്ട്‌.പക്ഷേ അതൊന്നും പ്രാവർത്തികമാക്കാനുള്ള സാഹചര്യം ഇവിടില്ല. ഇതുപോലെ ഉണ്ൺക്കുട്ടന്മാർ നമ്മുടെ നാട്ടിൽ പെരുകിക്കൊണ്ടിരിക്കുന്നു.