രണ്ടായിരത്തി പതിനാറിന്‍റെ രണ്ടാം മാസം വിട വാങ്ങുന്നു. ഒരുപക്ഷെ എത്രയും വേഗം പോകണേ എന്ന്‍ നമ്മള്‍ പ്രാര്‍ഥിച്ചതും പോകാന്‍ വൈകിയതുമായ മാസവുമായിരുന്നു ഈ ഫെബ്രുവരി. സങ്കടങ്ങള്‍ മാത്രം നല്‍കിയ ഫെബ്രുവരി. കാലം ചിലപ്പോള്‍ അങ്ങനെയാണ്....ഒരു സാഡിസ്റ്റിനെ പോലെ നമുക്ക് ദുഃഖങ്ങള്‍ ഒന്നു വിടാതെ നല്‍കിയിട്ട് കണ്ണീര്‍ക്കടലില്‍ കയ്യും കാലുമിട്ടടിച്ചു മനസ്സ് നീറുന്നത് നോക്കി മാറി നിന്നിട്ടു ചിരിക്കുകയാണ്. അപ്രതീക്ഷിത മരണങ്ങളുടെ തുടര്‍ക്കഥയായി മാറിയ ഈ കണ്ണീരിന്‍റെ കഥ പറയുമ്പോള്‍ ജനുവരി അവസാന ആഴ്ച മുതല്‍ തുടങ്ങണം. മലയാളികളെ ഒരുപാട് ചിരിപ്പിച്ച മലയാളികള്‍ ഒരുപാട് സ്നേഹിച്ച മലയാളത്തിന്‍റെ മകളെങ്കിലും തമിഴിലും തെലുങ്കിലും വെന്നിക്കൊടി പാറിച്ച നമ്മുടെ കല്പന ചേച്ചിയുടെ ജീവന്‍ മരണം കവര്‍ന്നത് അക്ഷരാര്‍ത്ഥത്തില്‍ നമ്മളെ ഞെട്ടിച്ചു. മരണസമയത്ത് പോലും ആര്‍ക്കുമൊരു ബുദ്ധിമുട്ടാവാതെ ശാന്തമായി കീഴടങ്ങിയപ്പോള്‍ ബാക്കിയാക്കിയ നഷ്ടം മലയാളികള്‍ക്ക് ഉണങ്ങാത്ത ബാഷ്പമായി മിഴികളില്‍ നിറഞ്ഞു.
കല്പനയുടെ വിയോഗത്തിന്‍റെ കണ്ണീരില്‍ നിന്ന്‍ കരകയറും മുന്‍പേ അടുത്ത വാര്‍ത്തയെത്തി മലയാളിയുടെ 33സ്വീകരണമുറിയില്‍ വാര്‍ത്താ അവലോകനത്തിന്‍റെ കണ്ണാടിയായി പ്രതിഷ്ടിക്കപ്പെട്ട മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ശ്രീ. ടി.എന്‍. ഗോപകുമാര്‍. വെറും അവലോകനം മാത്രമായിരുന്നില്ല അദ്ദേഹത്തിന്‍റെ പ്രവൃത്തി മണ്ഡലം, ശ്രദ്ധയില്‍ പെടുന്ന അശരണരുടെയും നിരാലംബരുടെയും കണ്ണീരൊപ്പാന്‍ കഴിയുന്നിടത്തോളം തുക സമാഹരിച്ചു അര്‍ഹിക്കുന്ന കരങ്ങളില്‍ എത്തിയ്ക്കാനും പരിശ്രമിച്ചിരുന്ന ഒരു നല്ല മനുഷ്യ സ്നേഹിയെ കൂടിയാണ് ടി എന്‍ സാറിന്‍റെ വിയോഗത്തിലൂടെ മലയാളിക്ക് നഷ്ടമായത്.
പുതുവര്‍ഷത്തിന്‍റെ പ്രാരംഭ മാസത്തില്‍ തന്നെ രണ്ട് വലിയ വേര്‍പാടുകള്‍ തന്ന 2016 രണ്ടാം മാസവും തന്‍റെ സംഹാര താണ്ഡവം തുടര്‍ന്നു.
യുവ സംഗീത സംവിധായികയും ഗായികയുമായ ഷാന്‍ ജോണ്‍സണ്‍. കണ്ണീര്‍ പൂവിന്‍റെ കവിളില്‍ തലോടി ഈണം മുഴക്കി പഴംപാട്ടില്‍ മുങ്ങിപ്പോയ അനശ്വര സംഗീതജ്ഞന്‍ ജോണ്‍സണ്‍ മാഷിന്‍റെ കുടുംബത്തോട് വിധി കാട്ടിയ ക്രൂരത സഹിക്കാവുന്നതിലപ്പുറമാണ്. ഭര്‍ത്താവിന്‍റെ ആകസ്മിക മരണത്തിന്‍റെ വേദനയില്‍ നിന്നും കര കയറി വരുമ്പോഴേയ്ക്കും മകന്‍റെ ചേതനയറ്റ ശരീരം കാണേണ്ടി വന്ന ഹത ഭാഗ്യയായ ഒരമ്മയ്ക്ക് ആകെയുണ്ടായിരുന്ന ആശ്വാസവും
തണലുമായിരുന്നു മകള്‍ ഷാന്‍ ജോണ്‍സണ്‍. ഇവിടെ വിധിയുടെ മുന്നില്‍ വീണ്ടും തോല്‍വിക്ക് കീഴടങ്ങിയ ആ സ്ത്രീയുടെ കണ്ണീരുണക്കാന്‍ ശക്തിയുള്ള വാക്കുകള്‍ ഒരു ഭാഷയിലും കണ്ടെത്താനാവില്ല. തന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചു തുടങ്ങിയപ്പോള്‍ തന്നെ അടര്‍ത്തിയെടുക്കാനായി എങ്ങനെ മനസ്സു വന്നു എന്നത് പ്രഹേളികയായി തുടരുന്നു.
ഇനിയും തൃപ്തിപ്പെടാത്ത മരണത്തിന്‍റെ വായിലേക്ക് അടുത്തടുത്ത ദിവസങ്ങളിലായി പൊലിഞ്ഞ് വീണ മൂന്ന്‍ ജീവനുകള്‍ വീണ്ടും നമ്മെ സ്തബ്ധരാക്കി. ഒരു കാലത്ത് മലയാള സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ തെളിഞ്ഞു നിന്നിരുന്ന മൂന്ന്‍ പേരുകള്‍, ഗാന രചന: ഓ എന്‍ വി, പശ്ചാത്തല സംഗീതം: രാജാമണി, ഛായാഗ്രഹണം: ആനന്ദക്കുട്ടന്‍. പതുങ്ങി നിന്ന്‍ വെടിയുതിര്‍ത്ത വേടന്‍റെ തോക്കിലെ തുടരെയുള്ള വെടിയുണ്ടകള്‍ കവര്‍ന്ന പോലെ മൂന്ന്‍ ജീവനുകള്‍ കൊത്തിയെടുത്തു.

തൊട്ടടുത്ത ദിവസം മലയാള സാഹിത്യ സ്നേഹികളുടെ മനസ്സിൽ ലാളിത്യത്തിന്റെ ഭാഷയുമായി ഇടം നേടിയ, കേരള സാഹിത്യ അക്കാഡമിയുടെ പ്രവർത്തനങ്ങൾ ലോകമലയാളിക്ക് അടുത്തറിയാൻ അവസരമൊരുക്കിയ സഹൃദയനായൊരു സംഘാടകൻ ശ്രീ.അക്ബർ കക്കട്ടിൽ മാഷും യാത്രാമൊഴി പറയാതെ വിടവാങ്ങി.
ഒടുവില്‍ സിനിമയ്ക്ക് വേണ്ടി ജീവിച്ചു, സിനിമയെ പ്രണയിച്ചു, സിനിമയ്ക്ക് ഒരു നവ ഭാവുകത്വം നല്‍കിയ യുവ സംവിധായകന്‍ ശ്രീ. രാജേഷ് പിള്ള, തന്‍റെ ചിത്രത്തിന്‍റെ റിലീസ് വിശേഷങ്ങള്‍ അറിയാന്‍ പോലും നില്‍ക്കാതെ ആഘോഷങ്ങള്‍ക്കായി കാതു നില്‍ക്കാതെ മരണത്തിന്‍റെ ലോകത്തേയ്ക്ക് യാത്രയായി.
കലാ സാംസ്കാരിക സാഹിത്യ സംഗീത രംഗത്ത് നികത്താനാവാത്ത നഷ്ടങ്ങള്‍ നല്‍കിയ ഒരു മാസം കൂടി ഇന്ന്‍ യാത്രയാവുകയാണ്. നമ്മള്‍ പറഞ്ഞയക്കുകയാണെന്ന് പറയാം. ഇനി വരുന്ന മാസങ്ങള്‍ ദുഃഖത്തിന്‍റെയും നഷ്ടതിന്‍റെയും സങ്കടത്തിന്‍റെയും നെടുവീര്‍പ്പിന്‍റെയും ആവാതെ സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും ആവട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
പനയം ലിജു, സിംഗപ്പൂര്‍.
www.facebook.com/likepanayamliju
പനയം ലിജു, സിംഗപ്പൂര്‍.
www.facebook.com/likepanayamliju
1 comment:
ഹൃദയഭേദകമായ മരണങ്ങള്‍
എല്ലാ മലയാളികളും നെഞ്ചില്‍ കൈവച്ചു ദൈവത്തെ വിളിച്ചുപോയ വാര്‍ത്തകൾ...
Post a Comment