Pages

Saturday, December 31, 2011

New year 2012

പുതിയൊരു വര്‍ഷം....
പുതിയൊരു ആഴ്ച....
പുതിയൊരു ദിവസം.....
പുത്തന്‍ പ്രതീക്ഷകളും മോഹങ്ങളും ആഗ്രഹങ്ങളുമായി പുതിയ പ്രഭാതത്തെ വരവേല്‍ക്കാം....

Wish you all a very Happy New Year 2012

Friday, December 30, 2011

miles to go before I sleep

2011 ന്‍റെ സംസ്കാര ചടങ്ങുകള്‍ തുടങ്ങി കഴിഞ്ഞു.....
പോയ വര്‍ഷത്തെ നഷ്ടങ്ങള്‍ അതിനോടൊപ്പം കുഴിച്ചു മൂടാം....
പുതിയൊരു പ്രഭാതത്തിനായി ശുഭ പ്രതീക്ഷയോടെ കാത്തിരിക്കാം....
ഇനിയും ഏറെ ദൂരം സഞ്ചരിക്കെണ്ടതുണ്ട്.....

'' ഇന്നലെകളുടെ നഷ്ടങ്ങള്‍ ഓര്‍ത്ത്‌ വിലപിക്കാതെ നാളെയുടെ ശുഭപ്രതീക്ഷ നല്‍കുന്ന നന്മകള്‍ക്കായി പ്രത്യാശിച്ചു കൊണ്ട് ഇന്നിന്‍റെ സാധ്യതകളെ പ്രയോജനപ്പെടുത്താം.....!!!!

Thursday, December 29, 2011

ഒരു തിരിഞ്ഞു നോട്ടം

‎2011 ചരിത്രത്തിന്‍റെ ഭാഗമായി മാറാന്‍ ചില മണിക്കൂറുകള്‍ മാത്രം ശേഷിക്കവേ, പോയ വര്‍ഷം നല്‍കിയ അനുഭവങ്ങളിലൂടെ ഒന്ന് തിരിഞ്ഞു സഞ്ചരിക്കാന്‍ ശ്രമിക്കുകയാണ്. എല്ലാവരെയും പോലെ ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ആഗ്രഹങ്ങളും ഒക്കെകൊണ്ടാണ് ഞാനും 2011 നെ വരവേറ്റത്‌. എന്നാല്‍ 2011 എനിക്ക് സമ്മാനിച്ചത്‌ തികച്ചും വ്യത്യസ്തങ്ങളും അവിചാരിതവും അവിശ്വസനീയവുമായ അനുഭവങ്ങളായിരുന്നു. നിരാശയും മോഹഭംഗങ്ങളും സ്വപ്ന നഷ്ടങ്ങളും മാത്രം. വിധി ഇത്രയും ക്രൂരമായി എന്നോട് മത്സരിച്ച മറ്റൊരു വര്‍ഷം എന്‍റെ ഈ ഭൂമിവാസത്തിലുണ്ടായിട്ടില്ല.



 മനസ്സ് തുറന്നൊന്നു ചിരിക്കാന്‍, സന്തോഷിക്കാന്‍ എനിക്ക് കഴിയാതെ പോയ ഒരു വര്‍ഷം...ഞാന്‍ എന്നിലേക്ക്‌ മാത്രം ഒതുങ്ങിക്കൂടിയ ഒരു വര്‍ഷം...കലര്‍പ്പില്ലാത്ത സ്നേഹത്തിനും സത്യസന്ധമായ വിശ്വാസത്തിനും യാതൊരു മൂല്യവുമില്ലെന്ന് അനുഭവങ്ങളിലൂടെ എന്നെ പഠിപ്പിച്ച ഒരു വര്‍ഷം....പുഞ്ചിരിയിലും വാചാലതയിലും ഞാന്‍ ഒളിപ്പിച്ചു വച്ച മനസ്സിന്‍റെ ഭാരം എത്ര പേര്‍ മനസ്സിലാക്കിയിട്ടുണ്ടാവുമെന്ന് എനിക്കറിയില്ല. ആരോടും ഒന്നും പങ്കുവയ്ക്കുവാന്‍ പോലും കഴിയാതെ സ്വയം കടിച്ചമര്‍ത്തി മനസ്സിന്‍റെ ഉള്ളറകളിലിട്ടു പൂട്ടി, പുറമേ സന്തോഷത്തിന്‍റെ മുഖംമൂടിയണിഞ്ഞു ജീവിതത്തിന്‍റെ കളിയരങ്ങില്‍ അഭിനയിച്ചപ്പോഴും മനസ്സ്‌ പലപ്പോഴും അറിയാതെ വിങ്ങിപ്പൊട്ടി. സ്വന്തം കരച്ചില്‍ താരാട്ടായി കേട്ടുറങ്ങിയ രാവുകളും കണ്ണീരു കൊണ്ട് മുഖം കഴുകിയ പ്രഭാതങ്ങളും എനിക്ക് കൂട്ടായി.



ഏകനായി ഈ ഭൂമിയില്‍ പിറന്ന എനിക്ക് സ്നേഹവും സൗഹൃദവും പ്രണയവും സന്തോഷവുമൊക്കെ നല്‍കുവാനായി പലരും കടന്നു വന്നു. എന്നാല്‍....ജീവിതത്തിന്‍റെ മധ്യാഹ്നത്തില്‍ എന്നെ തനിച്ചാക്കി അവരെല്ലാം അവരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി എന്നില്‍ നിന്നും ഒളിച്ചോടി...അവര്‍ ആഗ്രഹിക്കുന്ന സന്തോഷവും സൗഭാഗ്യങ്ങളും നല്‍കാന്‍ കഴിയില്ലെന്ന്‍ തോന്നിയിട്ടാവാം പാതി വഴിയില്‍ എന്നെ ഉപേക്ഷിച്ചു ഭാവി സുരക്ഷിതമാക്കാനായി പറന്നകന്നത്.


 വെള്ളിത്തിരയില്‍ മിന്നി മറയുന്ന ദൃശ്യങ്ങള്‍ പോലെ കഴിഞ്ഞകാല ജീവിതത്തിന്‍റെ പല ദൃശ്യങ്ങളും ഓര്‍മകളില്‍ മിന്നിമറയുന്നു. എല്ലാം ഒരു കടങ്കഥ പോലെ.....പല വേഷങ്ങള്‍ നിമിഷാര്‍ദ്ധത്തില്‍ മാറിക്കൊണ്ട് ചതിയും വഞ്ചനയും ഒളിപ്പിച്ചു വച്ച അഭിനയം കണ്ട് തിരിച്ചറിയാന്‍ കഴിയാതെ പോയ എന്‍റെ വേഷം എന്താണെന്ന്‍ ഇനിയും മനസ്സിലാവുന്നില്ല.
എല്ലാം നഷ്ടപ്പെട്ട ദുഃഖ നായകനോ....?
എല്ലാവരെയും ദ്രോഹിച്ച വില്ലനോ....?
അതോ കണ്ണെത്താ ദൂരത്തെ കരയെ നോക്കി കണ്ണീര്‍ കായലിലൂടെ കടലാസു തോണി തുഴയുമ്പോഴും സദസ്സിനെ ചിരിപ്പിക്കാന്‍ വിധിക്കപ്പെട്ട കോമാളി വേഷം കെട്ടിയാടുന്ന ഹാസ്യനടനോ....???

Friday, December 16, 2011

എന്താണ് ക്രിസ്തുമസ്.....?

‎'' കര്‍ത്താവായ ക്രിസ്തു എന്നാ രക്ഷിതാവ്‌ ഇന്ന്....നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു''(ലൂക്കോ.2:11)


വീണ്ടുമൊരു ക്രിസ്തുമസ് വന്നെത്തി. ലോകത്തിനു ശാന്തിയും സമാധാനവും രക്ഷയും നല്‍കുവാനായി ദൈവപുത്രന്‍ ഈ ഭൂമിയില്‍ പിറന്നതിന്‍റെ ഓര്‍മ്മ പുതുക്കുന്ന ദിനമാണ് ക്രിസ്തുമസ്."അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്ക്‌ സമാധാനം" എന്നു ദൈവപുത്രന്‍റെ ജനനത്തിങ്കല്‍ മാലാഖമാര്‍ പാടിയ സ്തുതിഗീതം കേട്ട് സ്വര്‍ഗ്ഗം സന്തോഷിച്ചു. പക്ഷെ ഇന്ന് ക്രിസ്തുമസിന്‍റെ അര്‍ഥം മാറിപ്പോയ്ക്കൊണ്ടിരിക്കുന്നു. ദൈവപുത്രന്‍റെ തിരുപ്പിറവി ലോകജനത ആര്‍ഭാടപൂര്‍വ്വം ആഘോഷിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ സന്തോഷങ്ങളില്ല; അവിടെ ക്രിസ്തുമസ് സല്ക്കാരങ്ങളില്ല. കാരണം ദൈവം ഏറ്റവും അധികം സ്നേഹിച്ച; തന്‍റെ സാദൃശ്യത്തില്‍ സൃഷ്ടിച്ച മനുഷ്യന്‍ ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നത് മദ്യത്തിന്‍റെ ലഹരിയിലും മയക്കുമരുന്നിന്‍റെ പ്രസരിപ്പിലുമാണ്.

 ഇത് വായിക്കുന്ന പ്രീയ സുഹൃത്തെ, ക്രിസ്തുമസിന്‍റെ യഥാര്‍ത്ഥ അര്‍ഥം എന്തെന്ന് താങ്കള്‍ക്കറിയുമോ? ക്രിസ്തുമസ് കേക്ക്, ക്രിസ്തുമസ് ട്രീ, ക്രിസ്തുമസ് കാര്‍ഡ്‌, ക്രിസ്തുമസ് ഫാദര്‍ എന്നിങ്ങനെ നാം കാണുന്ന ആര്‍ഭാടങ്ങളല്ലാതെ ഒരു വലിയ സന്ദേശം ക്രിസ്തുമസിന്‍റെ പിന്നിലുണ്ട്. പാപത്തിന്‍റെ അഗാധ ഗര്‍ത്തത്തിലാണ്ടുപോയ മര്‍ത്യ വര്‍ഗത്തിന്‍റെ മോചനത്തിനും രക്ഷക്കുമായാണ് ക്രിസ്തു ഭൂമിയില്‍ പിറന്നത്. ഒരു പ്രത്യേക ജാതിയുടെയോ മതത്തിന്‍റെയോ മാത്രം രക്ഷകനായല്ല ക്രിസ്തു ജനിച്ചത്‌; മറിച്ച്, സര്‍വ്വ ജാതിയുടെയും, വംശത്തിന്‍റെയും ഗോത്രത്തിന്‍റെയും ഭാഷക്കാരുടെയും വീണ്ടെടുപ്പിനും പുതുജീവനുമായാണ് ദൈവപുത്രന്‍ ഈ ഭൂമിയില്‍ ജനിച്ചത്‌. അതുകൊണ്ട് ഓരോ മനുഷ്യനിലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജീവന്‍ കര്‍ത്താവായ യേശുക്രിസ്തുവില്‍ അനുഭവവേദ്യമാകുന്നു എന്ന സത്യം ഈ ക്രിസ്തുമസ് ആഘോഷങ്ങളിലൂടെ നാം മനസ്സിലാക്കേണ്ടതാണ്.

ഈ ലോകത്തിനു മുഴുവന്‍ രക്ഷകനായി പിറന്ന കര്‍ത്താവ്‌ ജനിച്ചത്‌ ഒരു മണിമാളികയിലോ രാജകൊട്ടാരത്തിലോ ആയിരുന്നില്ല. ഈ ദൈവപുത്രന് പിറന്നു വീഴാന്‍ ആരോരുമില്ലാത്ത വഴിയോരവും കിടക്കാന്‍ ഗോശാലയിലെ പുല്‍തൊട്ടിലുമാണ് ലഭിച്ചത്. വെളിമ്പ്രദേശത്ത് കിടന്ന ആട്ടിടയന്മാര്‍ക്കായിരുന്നു മാലാഖമാര്‍ ആദ്യം ആ സന്ദേശം പകര്‍ന്നു കൊടുത്തത്‌. ഏതു താഴ്ന്ന അവസ്ഥയില്‍ നാം ആയിരുന്നാലും അവിടേക്ക് ഇറങ്ങിവന്നു നമ്മെ കരുതുവാനും സ്നേഹിപ്പാനും മനസ്സുള്ളവനാണ് ഈ കര്‍ത്താവ്‌ എന്ന വലിയ സന്ദേശമാണ് ക്രിസ്തുമസ് വിളിച്ചറിയിക്കുന്നത്.

പ്രീയ സുഹൃത്തേ താങ്കളുടെയും കൂടി പാപങ്ങള്‍ക്ക്‌ മോചനവും രക്ഷയും നല്‍കുവാനായി പിറന്ന ഈ നല്ല കര്‍ത്താവിനെ താങ്കള്‍ ജീവിതത്തില്‍ കണ്ടുമുട്ടിയിട്ടുണ്ടോ? ഇല്ലെങ്കില്‍ താങ്കളുടെ ഈ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക്‌ യാതൊരു അര്‍ത്ഥവുമില്ല. ഈ യേശുവിനെകുറിച്ച് കൂടുതലായി അറിയാന്‍ താല്പര്യമുണ്ടെങ്കില്‍ ഇനി വൈകേണ്ട. ഈ ക്രിസ്തുമസ് അതിനൊരു അവസരമായി വിനിയോഗിക്കാം.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!!!

Sunday, November 27, 2011

നാഥന്

നിശാഗന്ധി പൂക്കും നിശ്ശബ്ദമാം നിശ്ശയില്‍
രാപ്പാടി സംഗീതം മീട്ടും രാവതിന്‍ വേളയിലായ്
മര്‍ത്യനായ് മന്നിതില്‍ വന്നുപിറന്നവന്‍
മാധുര്യ സന്ദേശമായ്

...
1.വന്നുവല്ലോ നാഥന്‍ വന്നുവല്ലോ ഈ ബെതലേം പുല്‍ക്കൂട്ടിലായ്‌ കേട്ടുവല്ലോ എങ്ങും കേട്ടുവല്ലോ ഈ വിണ്ണിന്‍റെ സങ്കീര്‍ത്തനം -നിശാ

2.നിര്‍മ്മലമായൊരു രാത്രിയിതാ വന്നു ശാന്തി തന്‍ സംഗീതമായ്‌
പാവനമാമൊരു പുണ്യദിനം വന്നു മാലോകര്‍ക്കാനന്ദമായ്‌. -നിശാ

lonely

There is no place in the world where you can be so lonely as in a crowd....!!!



I am so lonely,heart broken,hopeless,depressed,alone,angry,confused,slowly killing myself everyday...

FUTURE

A car's WINDSHIELD is so large and the rear view mirror is so small...? Because our PAST is not as important as our FUTURE. So look ahead and move on.
‎.....അപ്രതീക്ഷിതമായാണ് ജന്മനാ അന്ധയായ അവളുടെ ജീവിതത്തിലേക്ക് ഒരു നല്ല സുഹൃത്തായി ഒരു യുവാവ്‌ കടന്നു വന്നത്.അവളുടെ ദുഃഖങ്ങള്‍ പങ്കു വയ്ക്കാന്‍ ലഭിച്ച ആ യുവാവിന്‍റെ സാന്നിധ്യം അവള്‍ക്കു ഒരു പുതിയ ജീവനാണ് നല്‍കിയത്.തന്നെ സ്നേഹിക്കാനും മനസ്സിലാക്കാനും കരുതുവാനും ഒരാള്‍ ഉണ്ടെന്ന ചിന്ത അവള്‍ക്കു വളരെ സന്തോഷവും ധൈര്യവും ആത്മവിശ്വാസവും പകര്‍ന്നു.കാഴ്ച്ചശക്തിയുണ്ടായിരുന്നെങ്കില്‍ അവനെ കാണാമായിരുന്നു എന്ന്... അവളുടെ മനസ്സ് പലപ്പോഴും മന്ത്രിച്ചു.എപ്പോഴൊക്കെയോ അത് അവനോടു പറയുകയും ചെയ്തു.അങ്ങനെയിരിക്കെ ഒരു ദിവസം ആ സുവാര്‍ത്തയുമായാണ് അയാള്‍ അവളെ കാണാന്‍ എത്തിയത്.
അവളുടെ അന്ധത പിടിച്ച കണ്ണുകള്‍ക്ക്‌ പകരം വയ്ക്കാനായി ആരോ ഒരാള്‍ രണ്ടു കണ്ണും ദാനം ചെയ്തിരിക്കുന്നുവെന്ന സന്തോഷവാര്‍ത്ത അക്ഷരാര്‍ത്ഥത്തില്‍ അവളെ കോരിത്തരിപ്പിച്ചു.കണ്ണ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയയും ആവശ്യമായ വിശ്രമവും കഴിഞ്ഞു തന്‍റെ ആ നല്ല സുഹൃത്തിനെ കാണാന്‍ ഓടിയെത്തിയ അവള്‍ തരിച്ചു നിന്നുപോയി.കാരണം അയാള്‍ ഒരു അന്ധനായിരുന്നു.ഇത്രനാളും സ്നേഹിച്ച, ആഗ്രഹിച്ചു കാത്തിരുന്ന സുഹൃത്ത് ഒരു അന്ധനാണ് എന്നറിഞ്ഞ അവളുടെ മനസ്സില്‍ ഒരു പിന്മാറ്റം....അത് അയാളോട് തുറന്നു പറഞ്ഞിട്ട് പ്രകാശത്തിന്റെ വിശാലമായ ലോകത്തേക്ക് അവള്‍ നടന്നകന്നു....അപ്പോള്‍ പിന്നില്‍ നിന്ന് ഒരു ശബ്ദം: ''എന്‍റെ കണ്ണുകള്‍ എന്നും നന്നായി സൂക്ഷിക്കണേ...."
ഈ ചെറുകഥക്ക് ഒരു ക്ലൈമാക്സ് ഞാന്‍ എഴുതണമെന്നു തോന്നുന്നില്ല....ഇത് നല്‍കിയ ആന്തരികാര്‍ത്ഥം ഗ്രഹിച്ചവര്‍ ചിന്തിക്കുക....

ഫലം

ഒരിക്കല്‍ ഒരു വഴിയാത്രികന്‍ വഴിയരികില്‍ ഒരു മാവില്‍ ആപ്പിള്‍ കായ്ച്ചു നില്‍ക്കുന്നതായി കണ്ടു.അപൂര്‍വമായ ആ കാഴ്ച കണ്ട അയാള്‍ ആ വൃക്ഷത്തോട്‌ തന്നെ അതിന്‍റെ കാരണം തിരക്കി.അപ്പോള്‍ വൃക്ഷം തന്‍റെ കഥ വിവരിക്കാന്‍ തുടങ്ങി.
തുടക്കത്തില്‍ ഒരു മാവയിരുന്ന എന്നില്‍ കായ്ച്ചുനിന്ന മാമ്പഴത്തെ നോക്കി അന്നൊരു വഴിപോക്കന്‍ പറഞ്ഞു;'മാങ്ങായുടെ തൊലി ചെത്തിതിന്നാന്‍ എന്‍റെ കയ്യില്‍ കത്തിയില്ലല്ലോ; ഒരു പേരക്കായ്‌ കിട്ടിയിരുന്നെങ്കില്‍' എന്ന്. അങ്ങനെ അയാള്‍ മാമ്പഴം തിന്നാന്‍ കൂട്ടാക്കാതെ പോയി.ഉടനെ ഞാന്‍ ഒരു പേരക്കായ്‌ കായ്ക്കുന്ന മരം ആയി മാറി.എന്നാല്‍ അടുത്തതായി കടന്നുവന്നയാള്‍ പേരക്കായ്‌ മുഴുവന്‍ കുരുവാണ് ഒരു മുന്തിരി കിട്ടിയിരുന്നെങ്കില്‍ എന്ന് പറയുന്നത് കേട്ട് വീണ്ടും എനിക്ക് വിഷമമായി.അയാള്‍ പോയയുടനെ ഞാന്‍ ഒരു മുന്തിരിയായി മാറി.ഉടനെ അടുത്ത ആള്‍ വരുന്നത് കണ്ടു പ്രതീഷയോടെ നിന്നപ്പോള്‍ അയാള്‍ പറയുന്നു മുന്തിരി വല്ലാത്ത പുളിപ്പാണ് ഒരു വാഴപ്പഴം കിട്ടിയിരുന്നെങ്കില്‍ എന്ന്.എനിക്ക് വീണ്ടും വിഷമമായി.അങ്ങനെ ഞാന്‍ വഴപ്പഴമായും മാറി.എന്തിനേറെ പറയുന്നു;കടന്നു വന്ന വഴിയാത്രികര്‍ ഓരോരുത്തരുടെയും ആവശ്യപ്രകാരം ഒരഞ്ച്,പൈനാപ്പിള്‍,നാരങ്ങ അങ്ങനെ വിവിധ ഫലങ്ങള്‍ ഞാന്‍ ഉത്പാദിപ്പിച്ചു.ഒടുവില്‍ ഒരു ആപ്പിള്‍ ആയി ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നു.
ഇപ്പോള്‍ ഞാന്‍ തിരിഞ്ഞു ചിന്തിക്കുമ്പോള്‍ എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നുന്നു.അപ്പോള്‍ കാണുന്ന ഓരോരുത്തര്‍ക്കായി ഞാന്‍ എന്‍റെ ഫലം മാറ്റാതെ എന്നെങ്കിലും ഒരിക്കല്‍ മാമ്പഴത്തെ ആഗ്രഹിച്ചു കഴിക്കാന്‍ ആരെങ്കിലും വരുമെന്ന പ്രതീഷയോടെ ഒരു മാമ്പഴമായി തന്നെ നിന്നിരുന്നെങ്കില്‍ എനിക്ക് എന്‍റെ രൂപം തന്നെ നഷ്ടപെടില്ലായിരുന്നു.ഇന്ന് ഞാന്‍ തനതായ ഒരു രൂപവും ഫലവും ഭംഗിയും ഒന്നുമില്ലാത്ത ഒന്നായി മാറി.
മറ്റുള്ളവര്‍ക്ക് വേണ്ടി നമ്മുടെ സ്വന്തമായ സ്വഭാവങ്ങള്‍ ഒന്നും മാറ്റാനോ നഷ്ടപെടുത്താണോ ശ്രമിക്കാതിരിക്കുക.
ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം.....?
ഓര്‍മ്മിക്കണം എന്ന വാക്ക് മാത്രം....!!!
Don't make decisions when you are Angry and don't make promises when you are Happy...!!!
ശാശ്വതമായൊരു മാര്‍ഗ്ഗമെനിക്കായ്‌ തുറന്നു തന്നവനെ
വഴിയറിയാതെ ദിശയറിയാതെ
പതറിനിന്നപ്പോള്‍ എനിക്ക്
വഴികാട്ടിയായോനെ

ഹൃദയം തകര്‍ന്നു ഞാന്‍ നീറിയപ്പോള്‍ എന്‍
ചാരെയണഞ്ഞവനെ
മിഴികള്‍ നനഞ്ഞു ഞാന്‍ മൌനമായ് തെങ്ങിയപോള്‍
മിഴിനീര്‍ തുടച്ചവനെ എന്നെ മാരോടനച്ചവനെ - ശാശ്വതമായൊരു

സ്വന്തമായുള്ളവര്‍ തള്ളിക്കളഞ്ഞപ്പോള്‍
ഉള്ളം കരങ്ങളില്‍ വഹിച്ചൊനെ
കൈവിടില്ലെന്നുള്ള വാഗ്ദത്തം തന്നെന്നില്‍
ധൈര്യം പകര്‍ന്നവനെ - ശാശ്വതമായൊരു
Time is Precious....!!!

To know the value of one year, Ask a student who failed in his annual exam;
To know the value of one month,Ask a mother who given birth to a pre matured baby;
To know the value of one week,Ask an editor of a weekly publication;
To know the value of one day,Ask a daily waged labour;
To know the value of one hour,Ask a lover who waits;
To know the value of one minute,Ask a passenger who missed the train;
To know the value of one second,Ask an athlet who won secon place.
....Positive picture come out from negatives developed in a darkroom, So if you find yourself lonely and in dark, understand that, Life is working on a beautiful picture for you.....

What ever be your situation in your life be thankful to GOD till the END.......
സംഗീതം....അത് ധന്യമാണ് അനശ്വരമാണ് അതിര്‍വരമ്പുകള്‍ ഇല്ലാത്തതാണ് സന്തോഷ വേളകളിലെ സുഖവും ദുഃഖ വേളകളിലെ വേദനയും പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ആഴത്തില്‍ അനുഭവവേദ്യമാക്കാന്‍ അതിനു കഴിയും....അതിനു മാത്രം....
കഴിഞ്ഞതൊക്കെ കഴിയണം.....
നടന്നതൊക്കെ മറക്കണം....
വിടര്‍ന്നതൊക്കെ പോഴിയണം...
അതാണ് ശരി....
its a universal truth....
നിശാഗന്ധി പൂക്കുന്ന നിര്‍മ്മലമായ നിശയുടെ നിശബ്ദതയില്‍ നിര്‍വികാരത നല്‍കുന്ന നിര്‍വൃതിയില്‍ നഷ്ടപെട്ട നാളുകളുടെ നല്‍സ്മരണകള്‍ നാമറിയാത്ത നമ്മെത്തെടിയെത്തുന്ന നിമിഷങ്ങള്‍ നിറമിഴികളോടെ അയവിറക്കുമ്പോള്‍ അറിയാതെയാണെങ്കിലും ആ ഓര്‍മ്മകള്‍ എന്നിലേക്ക്‌ ഓടിയെത്തുന്നു....
അടങ്ങാത്ത ആഗ്രഹങ്ങളുടെയും സഫലമാകാത്ത സ്വപ്നങ്ങളുടെയും തോരാത്ത കണ്ണീരിന്‍റെയും പൂര്‍ത്തീകരണമാണ് ജീവിതം....
മോഹഭംഗങ്ങള്ലോ സ്വപ്ന നഷ്ടമോ പ്രണയ നൈരാശ്യമോ വിരഹ വേദനയോ ഒന്നുമില്ല......എല്ലാം 'മായ' ആണെന്ന തിരിച്ചറിവ് മാത്രം....
മനസ്സും ശരീരവും ശൂന്യമാക്കി വിധിവൈപരീത്യത്തോട് പോരുത്വപെട്ട് ജീവിതത്തിന്റെ ഒരു പുതിയ അധ്യായത്തിനായി കാത്തിരിക്കാം..........

"എല്ലാം മറക്കാം നിലാവേ....
എല്ലാം മറയ്ക്കാം കിനാവില്‍....
പൂവിന്‍ മിഴിനീര്‍മുത്തെ നീ തൂമഞ്ഞിന്‍ തുള്ളിയോ
തെങ്ങുന്നോരെന്നാത്മ ദാഹമോ...."
പ്രതിസന്ധികളില്‍ പതറാതെ

പ്രതികൂലങ്ങളില്‍ തളരാതെ

പ്രത്യാശ നല്‍കിടും എന്‍പ്രിയ നാഥന്‍റെ
...
പാദങ്ങള്‍ എന്നുമെന്‍ അഭയമതെ

1.കാനനമേടയില്‍ തുണയില്ലാതെ

മരുഭു വീഥിയില്‍ തണലില്ലാതെ

ആരോരുമില്ലാതെ ഏകനായിടുമ്പോള്‍

ആശ്രയമായെനിക്കേശുവുണ്ട്‌

2 കരുണയിന്‍ സാഗരം എന്‍ യഹോവ

കൃപയിന്‍ ഉറവയാം ദൈവപുത്രന്‍

ആശ്വാസദായകന്‍ പരിശുദ്ധ ആത്മാവ്

കൂടെയുണ്ടെന്നുമേന്‍ കൂട്ടാളിയായ്
....എല്ലാവരും അവരവരുടെ വേഷങ്ങള്‍ വളരെ ഭംഗിയായി ചെയ്തു....ഞാന്‍ മാത്രം ഒരു കോമാളിവേഷം കെട്ടിയാടി...എല്ലാമൊരു നാടകമാണെന്ന് തിരിച്ചറിയാന്‍ ഇത്രയും വൈകിയ ഞാന്‍ വെറും വിഡ്ഢി....

....all are played their rolls very well....atlast l became a 'joker' or 'bafoon'....coz i'm the last person who realise it was a play.....
Be The Reason For Someones Happiness Not Just the Part of it and Be The Part of Someones Sadness Not the Reason For it

ഏകാന്തത

.....ഞാന്‍ ഈ ഭൂമിയില്‍ ഏകനായി പിറന്നു....
വഴിയാത്രയില്‍ ഒരുപാട് സ്വപ്നങ്ങളും ഒത്തിരി സ്നേഹവും സൗഹൃദവും പ്രണയവും സന്തോഷവും ഒക്കെ നല്‍കാന്‍ അനേകര്‍ കടന്നു വന്നു...
പക്ഷെ...
കാലക്രമേണ ദു:ഖവും നിരാശയും മാത്രം ബാക്കിയാക്കി ജിവിതത്തിന്‍റെ മധ്യാഹ്നത്തിലെപ്പഴോ എല്ലാവരും അകന്നു ദൂരേക്ക്‌ മാറി......ഒടുവില്‍ വീണ്ടും ഏകനായ് യാത്ര തുടരുന്നു....കണ്ണെത്താ ദൂരത്തിരുന്ന്‍ പിന്നിട്ട വഴികള്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഈ മുഖവും മരിക്കാത്ത ഓര്‍മയായ്‌ നിലനില്കുമെന്ന പ്രതീക്ഷയോടെ ഈ ഏകാന്തത ആസ്വദിക്കാന്‍ ശ്രമിക്കാം...........
സ്നേഹങ്ങളുടെയും സ്നേഹബന്ധങ്ങളുടെയും പൂക്കാലം കോഴിഞ്ഞു പോകുമ്പോള്‍ ഹൃദയത്തില്‍ എവിടെയോ വിങ്ങിപ്പൊട്ടുന്ന ഒരു നൊമ്പരം.....