എന്ത് ചെയ്താലും നെഗറ്റിവ് പ്രതികരണം മാത്രം കേള്‍ക്കേണ്ടി വരിക എന്ന അവസ്ഥ വല്ലാത്തൊരു പിന്മാറ്റം നമ്മിലുളവാക്കുന്ന ഒന്നാണ്. കയ്യില്‍ കിട്ടുന്ന തുണ്ട് പേപ്പറില്‍ ചിത്രം വരയ്ക്കാന്‍ ആഗ്രഹിച്ചു എന്തെങ്കിലും കുത്തിവരക്കുന്ന കുഞ്ഞു മനസ്സ് മുതല്‍ കോടികളുടെ ഫ്ലാറ്റ് സ്വന്തമാക്കാന്‍ പരിശീലനവും കഠിനാധ്വാനവും ചെയ്തെത്തുന്ന റിയാലിറ്റി ഷോ മത്സരാര്‍ഥി വരെ നേരിടുന്ന ഒരു വൈകാരിക പ്രശ്നമാണിത്.
"ഉള്ളത് മുഖത്ത് നോക്കി പറയുന്നതാണ് എന്‍റെ പ്രകൃതം, ഇഷ്ടമുണ്ടെങ്കില്‍ സ്വീകരിച്ചാല്‍ മതി" എന്ന്‍ പറഞ്ഞാലും അത് കേട്ട വ്യക്തിയില്‍ ഉണ്ടാക്കിയ വിഷമത്തിന് പരിഹാരം ആവണമെന്നില്ല. കേരളത്തിലെ ഒരു പ്രശസ്ത റിയാലിറ്റി ഷോ യില്‍ നിന്നും ഈ കാരണം ഒന്നുകൊണ്ടു മാത്രം മത്സരാര്‍ഥി, സ്വയം പിന്മാറി പോയ ദൃശ്യം നാം കണ്ടതാണ്.
എന്നാല്‍ ഇത്തരം നെഗറ്റിവ് അഭിപ്രായങ്ങളെ എങ്ങനെ ബുദ്ധിപൂര്‍വ്വം നേരിടാം എന്നത് എല്ലാവര്‍ക്കും മനസ്സിലാവുന്ന ഒരു ഉദാഹരണത്തിലൂടെ ചൂണ്ടിക്കാട്ടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
ഇന്നത്തെ യുവതാരനിരയിലെ ശ്രദ്ധേയനായ നടന്‍ ഫഹദ് ഫാസില്‍ എന്ന വ്യക്തിയെ നാം ശ്രദ്ധിച്ചാല്‍ തന്‍റെ ആദ്യചിത്രത്തിന്‍റെ ദയനീയ പരാജയത്തിലൂടെ ഒരിക്കല്‍ ചലച്ചിത്ര ലോകത്തു നിന്ന് തന്നെ അപ്രത്യക്ഷനായ
നടന്‍, ഇന്ന്‍ യുവ തലമുറയുടെ ഇഷ്ടനായകന്‍ ആയി മാറിയതിനു പിന്നില്‍ അദ്ദേഹത്തിന്‍റെ ആത്മവിശ്വാസവും, നിശ്ചയ ദാര്‍ഢൃവും മാത്രമാണ്. പത്ത് വര്‍ഷത്തെ ഇടവേളയില്‍ ആവശ്യമായ കാര്യങ്ങള്‍ പഠിച്ച് തിരിച്ചെത്തി കാണിച്ചു തന്നത്.ചെയ്യുന്നതിനൊന്നും അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ വരുമ്പോഴും കുറ്റങ്ങള്‍ മാത്രം കേള്‍ക്കേണ്ടി വരുമ്പോഴും പിന്തിരിഞ്ഞു നില്‍ക്കാതെ മുന്നോട്ട് നീങ്ങി ലക്ഷ്യപ്രാപ്തിയിലെത്തിയാല്‍ ഇപ്പോള്‍ കുറ്റപ്പെടുത്തുന്നവര്‍ തന്നെ തിരുത്തി പറയും. ഒരു പക്ഷെ അത് തുറന്നു പറയാന്‍ അവരുടെ ഈഗോ അനുവദിച്ചില്ലെങ്കില്‍ പോലും മനസ്സിലെങ്കിലും അവര്‍ നമ്മെ അംഗീകരിക്കും.
-പനയം ലിജു
1 comment:
that s true...so dont look back....goahead....all the best
Post a Comment