Pages

Monday, May 21, 2012

വിടരും മുന്‍പേ കൊഴിഞ്ഞുപോയ പുഷ്പം ....

അങ്ങനെ വിടരും മുന്‍പേ കൊഴിഞ്ഞു പോയ പുഷ്പം പോലെ നീയും എന്നെ തനിച്ചാക്കി പോകുകയാണ് അല്ലെ...? എന്തിനാണ് നീ എന്‍റെ  ഈ നശിച്ച ജീവിതത്തിലേക്ക് കടന്നു വന്നത്....?സ്വപ്നങ്ങളും പ്രതീക്ഷകളും ആശകളും ഒക്കെ തന്നത്....?എന്നിട്ട് എന്നെ പറ്റിച്ച് പോകുവാണല്ലേ...? പൊയ്ക്കോ...സന്തോഷമായി ജീവിച്ചോളൂ....മനസ്സിന് താങ്ങാനാവാത്ത വേദന വരുമ്പോള്‍ ദൂരത്തുള്ള ഈ കൂട്ടുകാരനെ ഒന്ന് ഓര്‍ക്കയെങ്കിലും ചെയ്യണേ....
എന്നെ ചിരിക്കാനും കരയാനും സന്തോഷിക്കാനും പ്രതീക്ഷിക്കാനും സ്വപ്നം കാണാനുമൊക്കെ നീ പഠിപ്പിച്ചു....പക്ഷെ...ഒന്ന് നീ മറന്നു....എന്നെ വിട്ടു നീ പോകുമ്പോള്‍ നിന്നെ മറക്കാന്‍ പഠിപ്പിക്കാന്‍ നീ മറന്നുപോയി....
സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന മനസ്സ് എന്നും ഒരു ശാപമാണ്....
അങ്ങനെയുള്ളവര്‍ക്ക്‌ എന്നും ദുഃഖങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരും.....
കഴിഞ്ഞതൊക്കെ കഴിയണം.....
നടന്നതൊക്കെ മറക്കണം....
വിടര്‍ന്നതൊക്കെ പോഴിയണം...
അതാണ് ശരി....
its a universal truth...

No comments: