12 അക്കങ്ങള്‍ വൃത്ത രൂപത്തില്‍ ക്രമീകരിച്ചു വ്യത്യസ്ത നീളത്തിലും വീതിയിലും നിര്‍മ്മിച്ചിരിക്കുന്ന മൂന്ന്‍ സൂചികകള്‍ കേന്ദ്രത്തിലുറപ്പിച്ച് താഴെ നടുവിലായ് നിമിഷങ്ങള്‍ എണ്ണി രണ്ടു പാര്‍ശ്വങ്ങളില്‍ തൊട്ടുരുമ്മുന്ന പ്രതീതിയുണ്ടാക്കി ആടിക്കളിക്കുന്ന പെന്‍ഡുലം. ഇതാണ് ഘടികാരം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിവരുന്ന ചിത്രം. അക്ഷരങ്ങള്‍ പഠിച്ചുതുടങ്ങിയ ബാലപാഠപുസ്തകങ്ങളില്‍ 'ഘ' എന്ന അക്ഷരത്തിന്‍റെ സ്ഥിരം അവകാശി.
ചുവരില്‍, തളരാതെ ഓടുന്ന ഘടികാരത്തിന്‍ ചെറു സൂചിക ഒരു പൂര്‍ണ്ണ വൃത്തം വരയ്ക്കുമ്പോള്‍ പറയാന്‍ ശ്രമിക്കുന്നൊരു കഥയില്‍ കഴിഞ്ഞു പോയ ദിനത്തിന്‍റെ ഓര്‍മ്മകളും പിറക്കാനിരിക്കുന്ന പ്രഭാതത്തിന്‍റെ പ്രതീക്ഷകളും ചേര്‍ത്തടുക്കി വച്ചിരിക്കുന്നു.
ആധുനിക ലോകത്ത് ടൈം പീസുകളുടെയും മൊബൈല്‍ ഫോണിന്‍റെയും അലാറങ്ങള്‍ കേട്ടുണരുന്ന നമ്മള്‍ തിരികെ ഉറങ്ങും വരേയ്ക്കും പലപ്പോഴായി പലതിനും ഈ ഘടികാരത്തിന്‍റെ വ്യത്യസ്ത രൂപ ഭാവങ്ങളുടെ സഹായം തേടുന്നു.
No comments:
Post a Comment