ഈ പ്രപഞ്ചത്തിലുള്ള സര്‍വ്വ ജീവജാലങ്ങള്‍ക്കും സകല വസ്തു വകകള്‍ക്കും നിഴലുണ്ട്. ബാഹ്യമായ ഒരു വെളിച്ചത്തിന്‍റെ സാന്നിധ്യത്തില്‍ മാത്രമേ നിഴല്‍ രൂപപ്പെടുന്നുള്ളൂ. എന്നാല്‍ എപ്പോഴും വെളിച്ചത്തിന്‍റെ സ്രോതസ്സിന് വിപരീത ദിശയില്‍ നില്‍ക്കാനാണ് നിഴല്‍ ആഗ്രഹിക്കുന്നത്. പൂര്‍ണ്ണ വെളിച്ചമുള്ള പകലിലും രാത്രിയിലെ നിലാവിലും നിഴലിന്‍റെ നിറം ഇരുള്‍ നിറഞ്ഞത് മാത്രമാണ്. എപ്പോഴും നമ്മെ പിന്തുടരുന്ന; ഇരുള്‍ നിറമണിഞ്ഞ നിഴല്‍ പോലും നാം ഇരുട്ടിലാകുമ്പോള്‍ നമ്മെ കൈവെടിയുന്നു.
ഇരുള്‍ നിറഞ്ഞ ഇടവഴികളിലൂടെ യാനം ചെയ്യുന്ന നമ്മെ സ്വന്തം നിഴല്‍ പോലും കൈവിട്ടാലും കൈവിടാത്തവനായ ദൈവത്തില്‍ ആശ്രയിക്കാം....അവന്‍ നമ്മെ വെളിച്ചത്തിലൂടെ വഴി നടത്തട്ടെ.
No comments:
Post a Comment