സ്വപ്നം കാണാന്‍ ഇഷ്ടമില്ലാത്തവര്‍ ആരാണുള്ളത്...?അടച്ച കണ്ണുകളാല്‍ ഉറക്കത്തില്‍ കാണുന്ന സ്വപ്നങ്ങളേക്കാള്‍ ഏവര്‍ക്കും പ്രിയം ബാഹ്യമായ നേത്രങ്ങള്‍ തുറന്നിരിക്കുമ്പോള്‍ ഉള്‍ക്കണ്ണുകളാല്‍ കാണുന്ന പകല്‍ക്കിനാവുകളാണ്. ഇത്തരം ദിവാസ്വപ്നങ്ങളിലൂടെ നമുക്ക് നിമിഷാര്‍ധത്തില്‍ മൈലുകള്‍ സഞ്ചരിച്ചു മടങ്ങിയെത്താന്‍ കഴിയുമെന്നത് തന്നെയാണ് ഇതിനെ വേറിട്ട് നിര്‍ത്തുന്ന വലിയ കാര്യം.
വിസയും പാസ്പോര്‍ട്ടും ടിക്കറ്റും ഇല്ലാതെ ബസിലും ട്രെയിനിലും വിമാനത്തിലുമേറി ഭൂഖണ്ഡങ്ങള്‍ താണ്ടി പ്രയാണം ചെയ്യാന്‍ ഇത്തരം ദിവാസ്വപ്നങ്ങള്‍ നമ്മെ സഹായിക്കാറുണ്ട്.
സ്വപ്നങ്ങളുടെ തേരിലേറി യാത്ര ചെയ്യുമ്പോഴും, സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചെങ്കില്‍...എന്നാണ് സ്വപ്നലോകത്തെ യാത്രികര്‍ സ്വപ്നം കാണുന്നത്.
സ്വപ്‌നങ്ങള്‍ എന്നും മധുരമുള്ളവയാണ്....അവ നമ്മെ മുന്നോട്ട് നയിക്കാന്‍ ശക്തമാണ്. ചില സ്വപ്‌നങ്ങള്‍ നമ്മുടെ ലക്ഷ്യങ്ങളായി മാറുമ്പോള്‍ ചിലത് സാങ്കല്പിക ലോകത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നവ മാത്രമായി നില്‍ക്കുന്നു.
ലക്ഷ്യമായി മാറുന്ന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകാനുള്ള കാത്തിരിപ്പുകള്‍ ജീവിതത്തില്‍ പ്രചോദനങ്ങളായി മാറട്ടെ.

1 comment:
swapnathinu chirakundayirunenkil............ ethra manoharama swapnam............. Daivam anugrahikatte
Post a Comment