പൊക്കിള്‍കൊടിയില്‍ തുടങ്ങുന്ന അമ്മ - കുഞ്ഞ് ബന്ധത്തില്‍ തുടങ്ങി എത്രയെത്ര വിഭിന്ന ബന്ധങ്ങളിലൂടെ ജീവിത പന്ഥാവില്‍ നാം കടന്നു പോകുന്നു...! ചില ബന്ധങ്ങള്‍ നമുക്ക് പ്രകൃത്യാ ലഭിക്കുന്നതും മുതിര്‍ന്നവര്‍ പറഞ്ഞു തരുന്നതുമാണെങ്കില്‍ മറ്റ് ചിലത് നാം സ്വയം തെരഞ്ഞെടുക്കുന്നതും തിരിച്ചറിയുന്നതുമാണ്.
ബന്ധങ്ങളുടെ എല്ലാം പൊതുവായ മൂല ഘടകം സ്നേഹം മാത്രമാണ്. എന്നാല്‍ സ്നേഹബന്ധങ്ങളുടെ ആഴം മനസ്സിലാക്കാതെ ആര്‍ക്കും എപ്പോഴും പറയാവുന്ന വാക്കായ 'ഗുഡ് ബൈ' എന്ന്‍ മുഖത്തടിചിട്ട് ബന്ധങ്ങള്‍ തകര്‍ത്തെറിഞ്ഞു ചിലര്‍ എന്നെന്നേക്കുമായി നമ്മുടെ ജീവിതത്തില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ചിലപ്പോള്‍ അറിയാതെയാണെങ്കിലും ഹൃദയത്തില്‍ വിങ്ങിപ്പൊട്ടുന്ന ഒരു നോമ്പരമുണ്ടാവുന്നു.
തകര്‍ക്കപ്പെട്ട ബന്ധങ്ങളുടെ നോവും പേറിയുള്ള എകാന്തയാത്രയില്‍ കൂടെ കൈപിടിക്കാന്‍, പുതിയൊരു ബന്ധം നല്‍കാന്‍ ഒരു അജ്ഞാത സുഹൃത്തിനെ കിട്ടിയാല്‍, നഷ്ടസ്വപ്നങ്ങളുടെ കളിയരങ്ങില്‍ വിധിയോടു വിളയാടുന്ന നമ്മെ നോക്കി പുഞ്ചിരിക്കുന്ന നക്ഷത്രങ്ങളോട് കഥപറയാന്‍, കൂട്ടിനൊരാള്‍ വന്നാല്‍ അവര്‍ക്ക് കൊടുക്കുന്ന സ്നേഹം അളവറ്റതാവുന്നു.
ശിഥിലമാക്കപ്പെട്ട ബന്ധങ്ങളും പൂവണിയാത്ത സ്വപ്നങ്ങളും മാത്രം നല്‍കി കൊഴിഞ്ഞു പോയ ദിനങ്ങളുടെ നഷ്ടങ്ങളുടെ കണക്കുകള്‍ തിരിഞ്ഞു നോക്കാതെ വിരിയാനിരിക്കുന്ന നന്മകളുടെ മാത്രമായ പൊന്‍പുലരികളെ കനവു കണ്ടു മുന്നോട്ട് നീങ്ങാം....

1 comment:
nanmaklude nalla oru nale ashamsikunnu.....
Post a Comment