സ്നേഹം അഭിനയമാവുന്നു.....
വിശ്വാസം വഞ്ചിക്കപ്പെടുന്നു....
ബന്ധങ്ങള്‍ ശിഥിലമാവുന്നു.....
ഓര്‍മ്മകള്‍ മരവിയ്ക്കുന്നു.....
സ്വപ്നങ്ങള്‍ നഷ്ടങ്ങളാവുന്നു.....
ഒരിക്കല്‍ നീയെന്നെ ഒരുപാട് വേദനിപ്പിച്ചാണ് പോയത്....അന്ന് നീ നല്കിയ വേദന എനിക്ക് കരകയറാവുന്നതിലപ്പുറമായിരുന്നു.....ആ വേദനയോടു ഞാന്‍ പൊരുത്തപ്പെട്ടപ്പോഴെല്ലാം പിന്തിരിപ്പിക്കുന്ന ശക്തിയായി നിന്നോടുള്ള എന്റെ ഇഷ്ടം കടന്നു വന്നിട്ടുണ്ട്...നീയ
വിശ്വാസം വഞ്ചിക്കപ്പെടുന്നു....
ബന്ധങ്ങള്‍ ശിഥിലമാവുന്നു.....
ഓര്‍മ്മകള്‍ മരവിയ്ക്കുന്നു.....
സ്വപ്നങ്ങള്‍ നഷ്ടങ്ങളാവുന്നു.....
മഞ്ഞകച്ചയണിഞ്ഞു കുങ്കുമം ചാര്‍ത്തി സുന്ദരിയായി
നില്ക്കുന്ന സന്ധ്യയുടെ കാതില്‍, "സന്ധ്യേ നീയും ഞാനും ഒരിക്കലും
പിരിയുകയില്ല....എന്നും ഈ തീരത്ത് നമ്മള് ഒരുമിക്കും" എന്ന് സൂര്യന്
മന്ത്രിച്ചപ്പോള്‍ അവള് ഒന്നും പറഞ്ഞില്ല...
അവളുടെ മൌനത്തില്‍ സൂര്യനെ കടലില്‍ മുക്കി കൊല്ലാനുള്ള ചതി ഒളിഞ്ഞിരിപ്പുണ്ടെന്ന സത്യം അവന് തിരിച്ചറിഞ്ഞില്ല...
അവളുടെ മൌനത്തില്‍ സൂര്യനെ കടലില്‍ മുക്കി കൊല്ലാനുള്ള ചതി ഒളിഞ്ഞിരിപ്പുണ്ടെന്ന സത്യം അവന് തിരിച്ചറിഞ്ഞില്ല...
തന്റെ
കിരണങ്ങള്‍ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന അടുത്ത പ്രഭാതത്തെ
കൈവെടിയാന്‍ സൂര്യന് കഴിയുമോ...? അതിനാല്‍ സന്ധ്യയുടെ ചതിക്കുഴിയില്‍
വീഴാതെ മരണത്തെ അതിജീവിച്ചു സൂര്യന് വീണ്ടും ഉദിക്കും.....എത്ര സന്ധ്യകള്‍
പോയ് മറഞ്ഞാലും പൊന്‍ പ്രഭ വിടര്‍ത്തി താന്‍ വരുമ്പോള്‍ സ്വീകരിക്കാന്‍
പൊന്പുലരികള് ഇനിയും ഉണ്ടാവും എന്ന് സൂര്യന് അറിയാം....സൂര്യനെ സന്ധ്യ
ചതിക്കാന്‍ ശ്രമിച്ചാല്‍ അതിലും സുന്ദരമായ ദിനങ്ങള്‍ പുഞ്ചിരിക്കുന്ന
പൂക്കളുമായി സൂര്യനെ വരവേല്‍ക്കും....പക്ഷെ സൂര്യനെ നഷ്ടപ്പെടുത്തിയ സന്ധ്യ
ഇരുളിലേക്കാണ് പതിക്കുക....അപ്പോഴും ഇരുളിന്റെ നിഗൂഡത സന്ധ്യയെ അന്ധയാക്കാതിരിക്കാൻ സൂര്യൻ അവൾക്ക് തോഴനായി വാർത്തിങ്കളിനെ കാവലിരുത്തി സ്വന്തം വെളിച്ചം അവനിലൂടെ സന്ധ്യക്കേകും...ഏകയാണെന്നവൾക്ക് തോന്നാതിരിക്കാൻ കൂടെ ഒരായിരം നക്ഷത്രങ്ങളെ കാവലിരുത്തും....!സൂര്യന്റെ
ദുഃഖം അവന് മേഘങ്ങള്‍ക്കിടയില്‍ ഒളിഞ്ഞിരുന്ന് കരഞ്ഞുതീര്‍ക്കുമ്പോള്‍....
കണ്ണീര്‍കണങ്ങള്‍ മഴത്തുള്ളികളായിതീരുമ്പോള് സന്ധ്യ താല്‍ക്കാലികമായി
പുനര്‍ജനിക്കുന്നു....
ഒരിക്കല്‍ നീയെന്നെ ഒരുപാട് വേദനിപ്പിച്ചാണ് പോയത്....അന്ന് നീ നല്കിയ വേദന എനിക്ക് കരകയറാവുന്നതിലപ്പുറമായിരുന്നു.....ആ വേദനയോടു ഞാന്‍ പൊരുത്തപ്പെട്ടപ്പോഴെല്ലാം പിന്തിരിപ്പിക്കുന്ന ശക്തിയായി നിന്നോടുള്ള എന്റെ ഇഷ്ടം കടന്നു വന്നിട്ടുണ്ട്...നീയ
െന്നെ
പൂര്‍ണ്ണമായും മറന്നു എന്നറിഞ്ഞ നിമിഷം നിനക്കതിനു കഴിഞ്ഞല്ലോ
എന്നതായിരുന്നു എന്റെ ദുഃഖം....നിന്റെ സ്നേഹം വാക്കുകളില്‍
മാത്രമായിരുന്നെന്ന് മനസ്സിലാക്കാന്‍ എനിക്കിത്ര നൊമ്പരങ്ങള്‍
രുചിച്ചറിയേണ്ടി വന്നു.....
ഒരുമിച്ചു കണ്ട സ്വപ്നങ്ങള്‍ പൂവണിയും മുമ്പേ
അന്ന് ആ പാതിരാവില്‍ എന്നെ തനിച്ചാക്കി നീ പടിയിറങ്ങിയപ്പോള്‍ എഴുതിവച്ച
കുറിമാനം ഇന്ന് ഞാനൊന്നു കൂടി വായിച്ചു. മധുരിക്കുന്ന ഓര്‍മ്മകളെല്ലാം
കണ്ണീരിന്റെ നൊമ്പരമാക്കി നീ പോയപ്പോള്‍ പ്രണയത്തിന്റെ പൂര്‍വ്വ
സായാഹ്നങ്ങളില്‍ നമ്മള് ശലഭങ്ങളായി പാറി പറന്ന നാളുകളുടെ ഓര്‍മ്മകളെല്ലാം
ഒരു മുത്തശ്ശികഥ പോലെ മനസ്സിലൂടെ മിന്നി മറയുന്നു....
ഞാനെന്‍ മണിവീണ മീട്ടിയപ്പോഴോന്നും നീയതിന് രാഗം തിരിച്ചറിഞ്ഞില്ല;
ഇന്നെന്‍ മണിവീണ പൊട്ടിച്ചിലമ്പുമ്പോള് നീയതിന് താളത്തില്‍ നൃത്തം ചവിട്ടുന്നു.
ഇന്നെന്‍ മണിവീണ പൊട്ടിച്ചിലമ്പുമ്പോള് നീയതിന് താളത്തില്‍ നൃത്തം ചവിട്ടുന്നു.
ഓര്‍മ്മതന്‍ തീക്കനനില്‍ എരിയവേ ഞാനിന്ന്
മറവിയുടെ പേമാരി പെയ്യുവാന്‍ മോഹിച്ചു.
മറവിയുടെ പേമാരി പെയ്യുവാന്‍ മോഹിച്ചു.
വരച്ചു തീരാത്ത ആ ചിത്രത്തിലെ നിറം മങ്ങിയ
ചായക്കൂട്ടുകള്‍ നോക്കി നില്‍ക്കെ, ഞാന്‍ എന്നോട് തന്നെ
ചോദിച്ചു......ഇതെന്റെ ജീവിതം തന്നെയല്ലേ...?
മനസ്സിന്റെ മണിവീണയിയുടെ തുരുമ്പിച്ച
തന്ത്രികള്‍ മീട്ടിയൊരു ഗാനം ആലപിക്കാന്‍ മോഹമുണ്ടെങ്കിലും വിറയാര്‍ന്ന
ചുണ്ടുകളുടെ ചലനശേഷി നഷ്ടപ്പെട്ടിരിക്കുന്നു....! മരവിച്ച മനസ്സിന്റെ
പൊട്ടിയ കമ്പികള്‍ കൂട്ടിയിണക്കിയൊരു പഴകിയ ഗാനം പാടുമ്പോള്‍
ശ്രുതിമധുരിമയും താളബോധവും കൈവിട്ടു പോകുന്നു....!
എഴുതാന്‍ ബാക്കി വച്ച പുസ്തകതാളുകള്‍
തിരിഞ്ഞൊന്നു ചികയുമ്പോള്‍ നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രം....സഫലമാകാത്ത
സ്വപ്നങ്ങളും പൂവണിയാത്ത മോഹങ്ങളും തോരാത്ത കണ്ണീരും....പെയ്തൊഴിയാന്‍
മടിച്ചു നില്ക്കുന്ന വാനം പോലെ.....കാര്‍മേഘ സമാനമായ നൊമ്പരങ്ങള്‍ക്ക്
മഴവില്ലിന് വര്‍ണ്ണങ്ങള്‍ കാണാനാവുമോ എന്ന് വിതുമ്പുന്ന ചുണ്ടിന് സ്വരം
പറയാതെ പറയുമ്പോള്‍ മിഴികളില്‍ തഴുകുന്ന വിരല്‍ത്തുമ്പുകള്‍ നനയുന്നത്
ആരുമറിയാതിരിക്കട്ടെ.....!
നിശാഗന്ധി പൂക്കുന്ന നിര്‍മ്മലമായ നിശയുടെ
നിശബ്ദതയില്‍ നിര്‍വികാരത നല്കുന്ന നിര്‍വൃതിയില്‍ നഷ്ടപെട്ട നാളുകളുടെ
നല്‍സ്മരണകള്‍ നാമറിയാത്ത നമ്മെത്തെടിയെത്തുന്ന നിമിഷങ്ങള്‍ നിറമിഴികളോടെ
അയവിറക്കുമ്പോള്‍ അറിയാതെയാണെങ്കിലും ആ ഓര്‍മ്മകള്‍ എന്നിലേക്ക്
ഓടിയെത്തുന്നു....
പലകുറി പറഞ്ഞെങ്കിലും എന്റെ വാക്കുകള്‍ക്ക്
വില കല്പ്പിക്കാന് അന്ന് നീ കൂട്ടാക്കിയില്ല....ഇന്ന് നീ അത്
തിരിച്ചറിഞ്ഞപ്പോള്‍ നമുക്കിടയിലെ ദൂരവും കൂടി....
പാതിരാപ്പൂവിന്‍ നെടുവീര്‍പ്പു പോലെ കുറെ
നഷ്ടപ്പെട്ട ഓര്‍മ്മകളും പേറി ഞാനിവിടെ ഈ ഏകാന്ത രാവില്‍ ആര്‍ക്കും ഒരു
ശല്യവും ഇല്ലാതെ കഴിഞ്ഞോളാം....
ഇരുള് വഴിയിലേക്കെന്റെ കാലടികള്‍ നീങ്ങവേ
പിന്നിലങ്ങെവിടെയോ ഒരു തേങ്ങല്‍ ഞാന്‍ കേട്ടു; പിന്നെയാ പാതയില്‍ വഴിതെറ്റി
ഞാന്‍ നില്‍ക്കെ, എന്‍ മനക്കോണില്‍ നിന്നാ തേങ്ങല്‍ ഉയരുന്നു;
നിന്റെ ഈ പാതയില്‍ ലക്ഷ്യമെന്നുള്ളത് മരുഭൂമിയില്‍ കാണും മായാ മരീചിക
നിന്റെ ഈ പാതയില്‍ ലക്ഷ്യമെന്നുള്ളത് മരുഭൂമിയില്‍ കാണും മായാ മരീചിക
4 comments:
pranayam ennum sukhamulla vedhanayanu...........
ithu vayichu kazhinjappole enikku manasilayyi ee sooryanu evideyo...entho sambavichu ennu...alla onnu chodhichotte...sooryan ippole prem nirashayil anno..?
പ്രൊഫൈൽ വായിച്ചില്ലേ....ഭാവന...ഭാവന....
Post a Comment