രാവിലെ ഉറക്കമെണീക്കുമ്പോള്‍ തുറക്കാന്‍ മടിക്കുന്ന കണ്ണുകളുടെ ദയനീയാവസ്ഥ മനസ്സിലാക്കുമ്പോള്‍ ചിന്തിക്കുന്ന ഒരു കാര്യം: ഇന്ന് വൈകിട്ട് നേരത്തെ കിടന്നുറങ്ങണം, അതിനു മുന്‍പ് ചെയ്തു തീര്‍ക്കാനുള്ള പട്ടികയെല്ലാം മനസ്സില്‍ കുറിച്ചിടുകയും ചെയ്യുന്നുണ്ടാവും ഈ തീരുമാനത്തോടൊപ്പം. പക്ഷെ, പറഞ്ഞിട്ടെന്ത് കാര്യം....വൈകിട്ട് ഇത് തന്നെ വീണ്ടും അവസ്ഥ. എഴുതി തീര്‍ക്കാനുള്ള ഒരുപാട് കാര്യങ്ങള്‍ മനസ്സിലുണ്ടെങ്കിലും ഒന്നുപോലും പൂര്‍ത്തിയായി എന്ന സംതൃപ്തിയോടെ ഉറങ്ങാന്‍ ഒരു ദിവസവും കഴിയുന്നില്ല എന്നതാണ് സത്യം.
വൈകി കിടക്കുന്ന ശീലം മാറ്റാന്‍ മനസ്സില്‍ ആഗ്രഹം ഉണ്ടായാലും വരാനിരിക്കുന്ന ഉറക്കത്തിനു അത് മനസ്സിലാവണമെന്നില്ല. അതോ മനപൂര്‍വമാണോ ക്ഷണക്കത്തയച്ചു കാത്തു കിടന്നാലും നിദ്ര മിഴികളെ തലോടണമെങ്കില്‍ നേരത്തെ പറഞ്ഞ സമയമാവണം.
പിന്നെ ഉറക്കത്തോടെതിര്‍ത്തു നില്‍ക്കാന്‍ ഒരു രസവുമുണ്ട്. അതിങ്ങനെ ആസ്വദിച്ചു കാറ്റും കൊണ്ടിരിക്കുമ്പോള്‍ രാവിലെ നേരിടാന്‍ പോകുന്ന ഉറക്കക്ഷീണത്തെ കുറിച്ച് ഓര്‍ക്കാറില്ല.
ഉറക്കമില്ലയ്മയുടെ കഥയും പറഞ്ഞിരിക്കുമ്പോഴും നില്‍ക്കാതെ ഓടുന്ന ഘടികാരത്തിന്‍റെ സൂചി ഒരു വൃത്തം കൂടി വരച്ചു തീര്‍ക്കാന്‍ വെമ്പല്‍ കൊള്ളുന്നത് ശ്രദ്ധിക്കുന്നില്ല. ഇനിയുള്ള ബാക്കി കഥ നാളെ പറയാം. ശുഭരാത്രി.
1 comment:
hmmm... kollaaaammm......
Post a Comment