അന്ന് ഞാനൊരു അഞ്ചാം ക്ലാസ് വിദ്യാര്‍ഥി.പഠിച്ച സ്കൂളുകളിലെല്ലാം
അധ്യാപകരുടെയും സഹപാഠികളുടെയും ഇടയില്‍ സല്‍പേരിനൊപ്പം കുസൃതികള്‍ കൊണ്ടും
മറക്കാനാവാത്ത ഓര്‍മ്മകള്‍ സമ്മാനിച്ചതായിരുന്നു എന്റെ ബാല്യ കൌമാരകാലം.
പിന്നിട്ട വഴികളിലേക്കൊന്നു തിരിഞ്ഞു പോയപ്പോള്‍ ചിരിയും ചമ്മലും
ഉണ്ടാക്കുന്ന അത്തരം ചില മരിക്കാത്ത ഓര്‍മ്മകളില്‍ ഉള്‍ക്കണ്ണുകള്‍ ഉടക്കിനിന്നുപോയി.
അതില്‍ എല്ലാ കഥകളും പറയാനാവില്ലെങ്കിലും ഇന്നും എന്റെ ചിന്തകളില്‍,എഴുത്തുകളില്‍ അറിയാതെ കടന്നു വരുന്ന 'മഴ'യെ കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല. നാലാം ക്ലാസിന് ശേഷം വീടിനടുത്തുള്ള സ്കൂളിനോട് വിടപറഞ്ഞ് നെല്‍പ്പാടങ്ങള്‍ താണ്ടി അക്കരെയുള്ള വിദ്യാലയത്തില്‍ പോയ സമയം....ഇടവപ്പാതിയിലെ കോരിച്ചൊരിയുന്ന മഴയത്ത് വയല്‍ വരമ്പുകളെ കാണാതാക്കി ഒഴുകുന്ന മഴവെള്ളപ്പാച്ചിലില്‍ കൂട്ടുകാരൊത്തു പരസ്പരം വെള്ളം തെറിപ്പിച്ചു കളിയാടാന്‍ ഉത്സാഹം കാട്ടിയപ്പോള്‍ സ്കൂള്‍ ബാഗ് ഒഴുകിപോയതും, റേഡിയോ പരസ്യങ്ങളില്‍ കേട്ട് വാശിപിടിച്ചു വാങ്ങിപ്പിച്ച സെന്റ് ജോര്‍ജ്ജ് കുടയുടെ കമ്പികള്‍ കാറ്റടിച്ചു ഓടിഞ്ഞതും വീട്ടില്‍ വന്നു ആരും കാണാതെ കുട ഒളിപ്പിച്ചു വച്ചിട്ട് ഒന്നുമറിയാത്ത പോലെ വീണ്ടും കളിക്കാന്‍ പോയതും പിന്നീടത് വീട്ടുകാര്‍ കണ്ടുപിടിച്ചപ്പോള്‍ കിട്ടിയ ചൂരല്‍ കഷായത്തിന്റെ രുചിയും ഓര്‍മ്മയില്‍ നില്ക്കുമ്പോള് തന്നെ അന്നൊരു നാളില്‍ ഉച്ചയ്ക്ക് പെയ്ത മഴയില്‍ നനയാന്‍ കൊതിച്ച് സ്കൂള്‍ മുറ്റത്തെ ചെളിവെള്ളത്തില്‍ കളിച്ചപ്പോള്‍ അധ്യാപകന്റെ കണ്ണില്പെട്ടതും എല്ലാമോര്‍ക്കുമ്പോള്‍ തിരിച്ചറിയുന്ന ഒരു വലിയ സത്യം.....'മഴ അന്നും എനിക്ക് പ്രിയപ്പെട്ട കൂട്ടുകാരി ആയിരുന്നു'

2 comments:
mazhayude ormakal ennum manassine balyakalathileku kootikondupokunnu.... nalla varikal... May God Bless U
mazha nananju nadanna ente kuttikalam ....mazha enikku innum ishttam annu...mazhaye nokki irunnu athinte swandariyam aaswathikkan innum enikku ishttam annu....u r gr8 man ....nice words
Post a Comment