ഇന്ന് ഡിസംബര്‍ 26, ലോകജനതയെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ, അത്ര വേഗത്തില്‍ മറവിയുടെ പുസ്തകത്തില്‍ ചേര്‍ക്കാന്‍ കഴിയാത്ത ആ നടുക്കുന്ന വാര്‍ത്ത കേട്ട ദിനം, ക്രിസ്തുമസ് ആഘോഷങ്ങളുടെ ആവേശം കെട്ടടങ്ങും മുന്‍പേ കടലില്‍ പതിയിരുന്നു ആക്രമിച്ച, കടല്‍ ക്ഷോഭത്തിന്‍റെ മൃഗീയമായ ശേഷിപ്പായ, റിച്റ്റർ സ്കെയിലിൽ 9.3 രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ത്യൻ മഹാസമുദ്രതീരങ്ങളിൽ വൻ നാശം വിതക്കുകയും 300,000 പേരുടെ മരണത്തിനു കാരണമാവുകയും ചെയ്ത സുനാമി (2004).
ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ പ്രദേശങ്ങളില്‍ വന്‍ നാശം വിതച്ചു, അനേക ജീവന്‍ കോരിയെടുത്തു തിരമാലകള്‍ നിമിഷാര്‍ധത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ അഗാധങ്ങളിലേക്ക് പോയപ്പോള്‍ പൊലിഞ്ഞു വീണത് ലക്ഷക്കണക്കിന് ആളുകളുടെ സ്വപ്നങ്ങളാണ്. അത് ശേഷിപ്പിച്ച മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെയും കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെയും ആശ്രയം നഷ്ടപ്പെട്ട കുടുംബങ്ങളുടെയും ദീനരോദനം എവിടെയൊക്കെയോ ഇന്നും മാറ്റൊലി കൊള്ളുന്നു.
മനുഷ്യന്‍റെ ആയുസ്സ് പുല്ലു പോലെയാകുന്നു, വയലിലെ പൂ പോലെ അത് പൂക്കുന്നു, കാറ്റ് അതിന്മേല്‍ അടിക്കുമ്പോള്‍ അത് ഇല്ലാതെയാകുന്നു, അതിന്‍റെ സ്ഥലം പിന്നീടത് അറിയുകയുമില്ലെന്ന വേദവാക്യത്തിന്‍റെ പൊരുള്‍ അക്ഷരാര്‍ത്ഥത്തില്‍ പറഞ്ഞു തന്ന ഇത്തരമൊരു ദുരന്തം ഇനിയൊരിക്കലും ഉണ്ടാവരുതെയെന്നു പ്രാര്‍ഥിക്കാം.

No comments:
Post a Comment