മെഴുകുതിരി നമുക്ക് ഇരുളില്‍ വെളിച്ചം പകരാന്‍ നമ്മെ സഹായിക്കുന്ന ഒന്നാണ്. പ്രകാശതിന്‍റെ മറ്റ് സ്രോതസ്സുകളില്‍ നിന്ന് മെഴുകുകുതിരി വെളിച്ചത്തിനുള്ള ഏറ്റവും വലിയ പ്രത്യേകത അത് നമ്മെ പല പാഠങ്ങളും പഠിപ്പിക്കുന്നു എന്നതാണ്. ചെറിയൊരു നൂലിന്‍റെ അഗ്രത്തുള്ള ഇത്തിരി വെട്ടം നില നില്‍ക്കാനായി അതിനു നല്‍കപ്പെട്ടിരിക്കുന്ന മെഴുകിന്‍റെ കവചവും തിരിയും ചേരുമ്പോഴാണ് അത് മെഴുകുതിരി ആവുന്നത്. ഈ കവചം ഒരു ചെറുവിരല്‍ വണ്ണം ആയാല്‍ പോലും അതിന്‍റെ ആവശ്യകത വളരെ നിര്‍ണ്ണായകമാണ്.
സ്വയം ഉരുകി തീര്‍ന്നു കൊണ്ടാണ് ഓരോ മെഴുകുതിരികളും നമുക്ക് വെളിച്ചം പകരുന്നത്. ആരാധനാലയങ്ങളില്‍ മെഴുകുതിരി ഉപയോഗിക്കുന്നതിന്‍റെ പിന്നിലെ കാരണവും ഇത് തന്നെയാവാം. ശാസ്ത്രം പഠിച്ചു തുടങ്ങിയ പ്രാഥമിക വിദ്യാലയങ്ങളില്‍ , ഭൌതീക മാറ്റത്തിനുള്ള ഉദാഹരണങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്നതാണ് മെഴുകു ഉരുകുന്നത്. എന്നാല്‍ തിരി കത്തുന്നത് രാസമാറ്റം മാത്രമാണ്. നമ്മുടെ ഉള്ളിലുള്ള അഹങ്കാരമെന്ന തിരിയെ എരിച്ചു കളഞ്ഞാല്‍ നമുക്ക് അനേകരില്‍ വെളിച്ചം പകരാനും കഴിയും. ഉരുകി തീര്‍ന്ന മെഴുകു കവചമായ ആത്മാവിനു ഒരു നല്ല അച്ചിനുള്ളിലൂടെ കടന്നു വരുമ്പോള്‍ പുതിയ രൂപം കൈവരുന്നു.
പള്ളികളില്‍ മെഴുകുതിരി കത്തിച്ചു വക്കുക മാത്രമല്ലാതെ, നമ്മിലുള്ള അഹങ്കാരത്തിന്‍റെ തിരിയെ കത്തിച്ചു കളഞ്ഞു പുതിയ രൂപം ധരിക്കാം.
-പനയം ലിജു

No comments:
Post a Comment