ഒരു കഥ ഞാന്‍ ഒരിക്കല്‍ കേള്‍ക്കുകയുണ്ടായി; ഒരാള്‍ തന്‍റെ സേവകനെ മാര്‍ക്കറ്റിലയച്ചിട്ടു അവിടെയുള്ള ഏറ്റവും നല്ല സാധനം വാങ്ങി വരാന്‍ പറഞ്ഞപ്പോള്‍ അയാള്‍ ഒരു 'നാക്ക്' വാങ്ങി കൊണ്ടുവന്നു. അതിനു ശേഷം ഏറ്റവും മോശമായ സാധനം വാങ്ങാന്‍ പറഞ്ഞു വിട്ടപ്പോഴും അയാള്‍ വീണ്ടും ഒരു 'നാക്ക്' തന്നെ വാങ്ങികൊണ്ട് വന്നു. സ്വാഭാവികമായും അദ്ദേഹം സേവകനോട് കാരണം ആരാഞ്ഞു. അപ്പോള്‍ അയാള്‍ പറഞ്ഞത് ഇപ്രകാരം ആയിരുന്നു; നാക്ക് നന്നായാല്‍ എല്ലാം നന്നായി, നാക്ക് മോശമായാലോ അതിലും മോശമായത് വേറൊന്നുമില്ല എന്നത്രേ കഥ.
നാം ഉരുവിടുന്ന വാക്കുകള്‍, അതിനു എത്രത്തോളം സ്വാധീനം മറ്റുള്ളവരില്‍ ചെലുത്താനാവുമെന്നു ചിന്തിച്ചിട്ടുണ്ടോ? ഒരുപക്ഷെ നാം തമാശയ്ക്ക് പറയുന്ന വാക്കുകളാവാം അല്ലെങ്കില്‍ അപ്പോള്‍ നാമായിരിക്കുന്ന സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം നമ്മെ പറയാന്‍ നിര്‍ബന്ധിക്കുന്നതാവാം. പക്ഷെ, കേള്‍ക്കുന്നയാളില്‍ അതെങ്ങനെ പരിവര്‍ത്തിക്കുന്നു എന്ന് മനസ്സിലാക്കാതെ വരുമ്പോള്‍ അതുണ്ടാക്കുന്ന ഭവിഷ്യത്ത് ഭയാനകമാവാന്‍ സാധ്യതയുണ്ട്. ആസ്ട്രേലിയന്‍ റേഡിയോ ജോക്കികള്‍ ഒരു തമാശയ്ക്ക് ചെയ്ത കാര്യം ഒരു സ്ത്രീയുടെ മരണത്തിലാണ് കലാശിച്ചത്.
മറ്റുള്ളവരില്‍ അരോചകത്വമുളവാക്കുന്ന വാക്കുകളുടെ അസമയത്തുള്ള പ്രയോഗം ഒരുപക്ഷെ, ഒരു ബന്ധം തന്നെ തകര്‍ത്തേക്കാം. ചിലപ്പോള്‍ വലിയൊരു ദുഃഖം നല്‍കി, പശ്ചാത്തപിക്കാന്‍ പോലും അവസരം നല്‍കാതെ ജീവിതകാലം മുഴുവന്‍ മനസ്സിന് സംഘര്‍ഷമായി മാറുന്ന എന്നെന്നേക്കുമായുള്ള ഒരു വേര്‍പിരിയലിന് പോലും കാരണമായേക്കാം...
നാക്കിന്‍റെ പ്രയോഗം സൂക്ഷിക്കാം, വാക്കുകളുടെ ഉപയോഗം കുറയ്ക്കാം,
കേള്‍പ്പാന്‍ വേഗതയും പറവാന്‍ താമസവും ഉള്ളവരായിരിക്കാം.

No comments:
Post a Comment