മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കൂട്ടക്കൊലകള്‍ ഇന്നൊരു നിത്യ സംഭവമായി മാറിയിരിക്കുന്നു. പഠിക്കുന്ന സ്കൂളില്‍ അക്രമങ്ങള്‍ നടത്താന്‍ തയ്യാറാവുന്ന വിദ്യാര്‍ഥികള്‍. പ്രതികളുടെ പ്രായം കേട്ടാല്‍ അവിശ്വസനീയം. എന്താണ് ഇന്നത്തെ തലമുറയ്ക്ക് സംഭവിക്കുന്നത്...? സ്ത്രീപീഡനവും പെണ്‍ വാണിഭവും മുതല്‍ കൊലപാതകം വരെയുള്ള കേസുകള്‍ പരിശോധിച്ചാല്‍ അതില്‍ വളരെ പ്രായം കുറഞ്ഞവരുടെ പങ്കാളിത്തം കാണാന്‍ കഴിയുന്നു. അമിതമായ നിയന്ത്രണം ഇന്ത്യയില്‍ ഇതിനു കാരണമായി ചൂണ്ടിക്കാട്ടുമ്പോള്‍ അമേരിക്ക പോലെയുള്ള വികസിത രാഷ്ട്രങ്ങളില്‍ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളില്‍ അറിയേണ്ട കാര്യങ്ങള്‍ സ്കൂളുകളിലൂടെ തന്നെ പഠിക്കുന്ന കുട്ടികളില്‍ ഇതെങ്ങനെ ഉണ്ടാവുന്നു...?
വേറൊരു വിധത്തില്‍ പറഞ്ഞാല്‍, നിയന്ത്രണത്തില്‍ ജീവിക്കുന്നവന് അല്പം സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ അവന്‍ അതിനെ ദുര്‍വിനിയോഗം ചെയ്യുന്നു, എന്തിനും സ്വാതന്ത്ര്യം ഉള്ളവന് അത് എങ്ങനെ വിനിയോഗിക്കണം എന്നറിയില്ല.
നന്മ തിന്മകളെ തിരിച്ചറിഞ്ഞു നല്ലതും മുന്നേറാന്‍ ആവശ്യവുമായതിനെ മാത്രം തെരഞ്ഞെടുത്ത് പോകാനുള്ള വിവേചന ബുദ്ധി നഷ്ടപ്പെടുന്നതാണ് ഇതിനു മുഖ്യകാരണം. നൈമിഷികങ്ങളായ സുഖങ്ങള്‍ മാത്രമാണ് അവന്‍റെ ലക്‌ഷ്യം.
മാധ്യമങ്ങളുടെയും വിവര സാങ്കേതിക വിദ്യയുടെയും അതിപ്രസരം ഇതിനൊരു കാരണമാണോ....? എന്തുകൊണ്ട് നല്ല കാര്യങ്ങള്‍ക്ക് വേണ്ടി മാത്രം ഈ സൌകര്യങ്ങള്‍ ഉപയോഗിക്കാന്‍ നമ്മുടെ തലമുറ മറക്കുന്നു....? ഉത്തരം കണ്ടെത്തേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്.

No comments:
Post a Comment