ഞാന്‍ ഉള്‍പ്പെടെ എല്ലാവരും എന്തിനും പറയുന്ന ഒഴിവു വാക്കാണ് 'സമയമില്ല'. ആര്‍ക്കും ഒന്നിനും സമയം ഇല്ല. ഒരു ദിവസം ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ക്ക് 24 മണിക്കൂര്‍ തികയുന്നില്ല. എന്നോട് ചിലര്‍ ചോദിച്ചിട്ടുണ്ട് "ഇതിനൊക്കെ എപ്പോഴാ സമയം...?" അവര്‍ക്ക് തോന്നുന്നത് അവരെക്കാള്‍ സമയം എനിക്കുണ്ടെന്ന്....പക്ഷെ എനിക്കൊന്നിനും സമയമില്ലെന്ന പരാതിയാണ് എനിക്കുമുള്ളത്. ഒഴിവുള്ള സമയത്തെയും ചെയ്യാനുള്ള കാര്യങ്ങളെയും ക്രമപ്പെടുത്തുന്നതില്‍ വരുന്ന വീഴ്ചയാണ് നമ്മെ ഇങ്ങനെയൊരു ചിന്തയില്‍ കൊണ്ടെത്തിക്കുന്നത്. സമയം കൂടുതലോ കുറവോ അല്ല.
സമയം വേണ്ട വിധത്തില്‍ വിനിയോഗിക്കാതിരിക്കുമ്പോള്‍ ഉണ്ടാവുന്ന നഷ്ടം വളരെ വലുതാണ്. ഓരോ പ്രായത്തില്‍ നാം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെ വിടുമ്പോള്‍ പിന്നീട് അതോര്‍ത്ത് ഒരുപാട് ദുഖിക്കേണ്ടി വരുന്നു. അതുണ്ടാക്കുന്ന നഷ്ടബോധം പരിഹാരമില്ലാത്തതാണ്. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് ചെയ്യേണ്ടതു പോലെ ചെയ്‌താല്‍ അഥവാ സമയം തക്കത്തില്‍ വിനിയോഗിച്ചാല്‍ ചെയ്യുന്ന കാര്യങ്ങള്‍ ശുഭപര്യവസായി ആയി തീരുകയും ചെയ്തു തീര്‍ക്കാന്‍ ബാക്കി വച്ചിരിക്കുന്നവ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയും ചെയ്യും.
ഒരു സെക്കന്‍ഡ് പോലും പാഴാക്കാന്‍ ഇല്ലെന്ന ബോധ്യത്തോടെ ലഭിച്ചിരിക്കുന്ന സമയത്തെ പ്രയോജനപ്പെടുത്താം.

No comments:
Post a Comment