ലോകമെങ്ങും ക്രിസ്തുമസ് വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. നക്ഷത്രങ്ങളും അലങ്കാര വിളക്കുകളും എങ്ങും ദൃശ്യം.... കാതിനു ഇമ്പമേകുന്ന ക്രിസ്തുമസ് ഗാനങ്ങള്‍ എവിടെയും അലയടിക്കുന്നു.ക്രിസ്മസ് സ്പെഷ്യല്‍ വ്യാപാരങ്ങളാല്‍ വിപണികള്‍ സമൃദ്ധം....കഴിഞ്ഞ ഓണത്തിന് വിറ്റതിന്‍റെ ഇരട്ടി കച്ചവടം ലക്ഷ്യമിട്ട് ബിവറെജുകാര്‍....ഈ തിരക്കുപിടിച്ച ആഘോഷ പരിപാടികള്‍ക്കിടയില്‍ ക്രിസ്തുവിനെ ഓര്‍ക്കാന്‍ ആര്‍ക്കെങ്കിലും സമയം കിട്ടുമോന്നു സംശയമാണ്....കുറഞ്ഞ പക്ഷം കര്‍ത്താവ് നമുക്ക് പറഞ്ഞും പഠിപ്പിച്ചും കാണിച്ചും തന്ന ചില കാര്യങ്ങള്‍ ഓര്‍ക്കുന്നതെങ്കിലും നന്നായിരിക്കും.
സ്നേഹമാണ് യേശുക്രിസ്തുവിന്‍റെ ഉപദേശങ്ങളില്‍ അടിസ്ഥാനപരമെങ്കിലും അതിനോട് സാദൃശ്യമുള്ള പല സത്ഗുണങ്ങളും പ്രവൃത്തികളിലൂടെ കാണിച്ചവനാണ് യേശു. അതില്‍ പ്രധാനമായ ഒന്നാണ് 'വിനയം' സ്വന്തം ശിഷ്യന്മാരുടെ കാല്‍പാദങ്ങള്‍ കഴുകി വിനയത്തിന്‍റെ ഉദാത്തമായ മാതൃകയാണ് നമുക്ക് കാട്ടിത്തന്നത്. ആരുടേയുംകാലു കഴുകാന്‍ കഴിഞ്ഞില്ലെങ്കിലും കാലു വാരാതെ സ്നേഹിക്കാന്‍ ഈ ക്രിസ്തുമസ് കാലം നമുക്ക് ശ്രമിക്കാം.

No comments:
Post a Comment