സമാധാനം ഇല്ലാത്ത ലോകത്ത് സമാധാനത്തെ കുറിച്ച് എന്തെഴുതണം എന്ന് എനിക്കും അറിയില്ല. എവിടെ നോക്കിയാലും പ്രകൃത്യാ ഉള്ളതോ മനുഷ്യനാല്‍ സൃഷ്ടിക്കപ്പെടുന്നതോ ആയ സമാധനമില്ലായ്മയുടെ വാര്‍ത്തകളാണ് നാം കേള്‍ക്കുന്നത്. പട്ടിണിയുടെയും ദാരിദ്ര്യത്തിന്‍റെയും ക്ഷാമത്തിന്‍റെയും പ്രകൃതി ക്ഷോഭങ്ങളുടെയും ഫലമായ സമാധാനമില്ലായ്മ ഒരു കൂട്ടര്‍ അനുഭവിക്കുമ്പോള്‍, ഇപ്രകാരം ഒരു ബുദ്ധിമുട്ടുകളുമില്ലാതെ ജീവിക്കുന്ന സമൂഹത്തില്‍ സമാധാനം നഷ്ടപ്പെടുത്താനും നശിപ്പിക്കാനും
അക്രമങ്ങളും അനീതികളും അഴിമതികളും കാരണങ്ങളാവുന്നു.
സമാധാനം നഷ്ടപ്പെട്ട മനുഷ്യന്‍ ഇന്ന് അതിനായി പലതും ചെയ്യുന്നു. ഇത്തരത്തില്‍ സമാധാന കാംക്ഷികളായ ആളുകളെ ചൂഷണം ചെയ്യുന്ന മറ്റൊരു വിഭാഗം കപട മുഖങ്ങളുമായി വഴിയില്‍ കാത്തു നില്‍ക്കുന്നു. പൈസാ കൊടുത്തും ക്രിയകള്‍ ചെയ്തും സമാധാനത്തിനായി ഓടുന്ന തലമുറ. എന്നാല്‍ എവിടെ ആര്‍ക്ക് കിട്ടുന്നു അവര്‍ ആഗ്രഹിക്കുന്ന പൂര്‍ണ്ണ സമാധാനം...?
മതഗ്രന്ഥങ്ങള്‍ പറയുന്നു ഇവിടെ സമാധാനം....ആരാധനാലയങ്ങള്‍ മത്സരിച്ചു പറയുന്നു ഇവിടെയാണ് സമാധാനം....കപട സന്യാസിമാര്‍ വശീകരിക്കുന്നതും മനുഷ്യന്‍റെ ഈ ബലഹീനതയെ ആണ്. ദരിദ്രന് ഇല്ലായ്മ അസമാധാനത്തിനു കാരണമാണെങ്കില്‍ ഉള്ളവന് നഷ്ടമാകുമോ എന്ന ഭയം ഇതുളവാക്കുന്നു.
സമാധാനം ഉണ്ടാക്കുവാന്‍ മനുഷ്യന്‍ അപ്രാപ്തനാവുമ്പോള്‍ പൂര്‍ണ്ണതയുള്ള ദൈവീക സമാധാനത്തിനായി നമുക്ക് പ്രാര്‍ഥിക്കാം.
No comments:
Post a Comment