സാധ്യതകളെ കുറിച്ച് പലപ്പോഴും നമുക്ക് ആശങ്കകളാണ്. എന്ത് കാര്യം ചെയ്യുമ്പോഴും ചെയ്യാന്‍ആഗ്രഹിക്കുമ്പോഴും തീരുമാനിക്കുമ്പോഴും ഫലപ്രാപ്തിയുടെ സാധ്യതകളെ കുറിച്ച് ആശങ്കപ്പെടാറുണ്ട്. ഇത്തരം ആശങ്കകള്‍ നമ്മുടെ തീരുമാനങ്ങളില്‍ നിന്ന് നമ്മെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കാറാണ് അധികവും. ആത്മവിശ്വാസത്തെ തളര്‍ത്തുന്നതും അനാവശ്യമായതും അര്‍ത്ഥശൂന്യമായതുമായ ഒരു ഭയം നമ്മില്‍ ഉളവാക്കുന്നതും ഈ ആശങ്കയാണ്.
എന്നാല്‍ ഈ ആശങ്ക കൂടാതെ സധൈര്യം മുന്നിട്ടിറങ്ങിയവരെല്ലാം ലക്ഷ്യപ്രാപ്തി നേടിയതായും നാം പഠിക്കുന്നുണ്ട്. പില്‍ക്കാലത്ത് ലോകജനതയ്ക്ക് തന്നെ പ്രയോജനകരങ്ങളായി മാറിയ അനേക കണ്ടുപിടിത്തങ്ങള്‍ ശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും കൈവരിച്ചവര്‍ അത് നേടിയത് സാധ്യതകളെ കുറിച്ചുള്ള ആശങ്ക കൂടാതെ വര്‍ഷങ്ങളോളം ക്ഷമയോടെ പ്രയത്നിച്ചതിന്‍റെ ഫലമാണെന്ന് നമുക്കറിയാം. ഇനിയും ഇത്തരം ആശങ്കകളെ തള്ളിക്കളഞ്ഞു അസാധ്യം എന്ന് സംശയിക്കാതെ സാധ്യതയിലേക്ക് നമുക്കും നീങ്ങാം.
==========================================================
"വേറൊരാള്‍ക്ക് കഴിയുന്നത് എന്തുകൊണ്ട് എനിക്ക് സാധ്യമല്ല....?
മറ്റെല്ലാവര്‍ക്കും കഴിയുന്നത് എന്തുകൊണ്ട് എനിക്ക് സാധ്യമല്ല...?
ആര്‍ക്കും കഴിയാത്തത് എന്തുകൊണ്ട് എനിക്ക് സാധ്യമാക്കിക്കൂടാ...?"
==========================================================
ഇതായിരിക്കട്ടെ നമ്മുടെ ആപ്തവാക്യം
No comments:
Post a Comment