മാറ്റങ്ങള്‍ മനുഷ്യജീവിതത്തില്‍ അനിവാര്യമാണെന്ന വാചകം നാം വര്‍ഷങ്ങളായി കേള്‍ക്കുന്നു. ഏതു തരത്തിലുള്ള മാറ്റങ്ങളാണ് നമുക്ക് അനിവാര്യം എന്ന് മനസ്സിലാക്കുന്നവര്‍ എത്ര പേരുണ്ടാവും? ഇന്ന് സാമൂഹിക, രാഷ്ട്രീയ, കലാ - സാംസ്കാരിക-കായിക മേഖലകളിലെല്ലാം മാറ്റങ്ങള്‍ നാം കാണുന്നു. കൂട്ടുകുടുംബങ്ങളില്‍ നിന്ന് അണുകുടുംബങ്ങളിലേക്കുള്ള മാറ്റം, നാം രണ്ട്-നമുക്ക് രണ്ടില്‍ നിന്ന് നാം ഒന്ന് നമുക്കൊന്നിലേക്കുള്ള മാറ്റം, വിദ്യാഭ്യാസ സമ്പ്രദായങ്ങളില്‍ വന്ന മാറ്റം ചിന്തകളില്‍ വന്ന മാറ്റം തുടങ്ങി കാലം മാറുന്നതിനു സമാന്തരമായി നല്ലതും അല്ലാത്തതുമായ ഒരുപാട് മാറ്റങ്ങള്‍ നാം കാണുകയും അവയില്‍ പല മാറ്റങ്ങളും നാം സ്വീകരിക്കയും ചിലതിലേക്ക് നാം വഴുതി വീഴുകയും ചെയ്യുന്നു. കാലാകാലങ്ങളായി ഈ മാറ്റങ്ങള്‍ നമുക്ക് നല്‍കാന്‍ പലരും വിവിധ മേഖലകളില്‍ കടന്നു വന്നത് നമുക്കറിയാം.
കാലോചിതങ്ങളായ മാറ്റങ്ങള്‍ ഉണ്ടാവുമ്പോള്‍ അതിനോടെല്ലാം അനുരൂപപ്പെടാതെ നമുക്ക് അനുയോജ്യമായത് മാത്രം വേര്‍തിരിച്ചറിഞ്ഞു മാറ്റങ്ങളെ സ്വീകരിക്കാനും തിരസ്കരിക്കാനും നമുക്ക് ഇടയാവണം.
No comments:
Post a Comment