അമേരിക്കയുടെ പ്രഥമ പൌരനായി തുടര്‍ച്ചയായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട ബരാക്ക് ഒബാമ ഒരു മുസ്ലിം മതവിശ്വാസിയാണെന്നാണ് അമേരിക്കയിലുള്ള ചിലരുള്‍പ്പെടെ ലോകമെങ്ങുമുള്ള ഭൂരിഭാഗം ആള്‍ക്കാരുടെയും വിചാരം. എന്നാല്‍ ഒബാമ അദ്ദേഹത്തിന്‍റെ വിശ്വാസത്തെ പറ്റി സ്വയം പറഞ്ഞിരിക്കുന്നത് വീക്ഷിച്ചാല്‍ അദ്ദേഹം ഒരു ക്രിസ്ത്യാനി ആണെന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും.
"I'm a Christian by choice. My family didn't – frankly, they weren't folks who went to church every week. And my mother was one of the most spiritual people I knew, but she didn't raise me in the church. So I came to my Christian faith later in life, and it was because the precepts of Jesus Christ spoke to me in terms of the kind of life that I would want to lead – being my brothers' and sisters' keeper, treating others as they would treat me. I think also understanding that Jesus Christ dying for my sins spoke to the humility we all have to have as human beings, that we're sinful and we're flawed and we make mistakes, and that we achieve salvation through the grace of God. But what we can do, as flawed as we are, is still see God in other people and do our best to help them find their own grace. That's what I strive to do. That's what I pray to do every day. I think my public service is part of that effort to express my Christian faith."
അദ്ദേഹത്തിന്‍റെ പിതാവ് ഒരു നാമധേയ മുസ്ലിം ആയിരുന്നെന്നും യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു തികഞ്ഞ നിരീശ്വരവാദി ആയിട്ടാണ് തന്‍റെ പിതാവും മുത്തച്ഛനും ജീവിച്ചിരുന്നതെന്നും പറയുന്ന ഒബാമ തന്‍റെ അമ്മയും ഒരു നാമധേയ ക്രിസ്ത്യാനി ആയിരുന്നതിനാല്‍ ഏതു തരം വിശ്വാസത്തിലും പിന്തുടരാന്‍ സ്വാതന്ത്ര്യം തനിക്ക് നല്‍കിയിരുന്ന ഒരാളായിരുന്നെന്ന് പറയുന്നു. ഗ്രീക്ക്,ആഫ്രിക്കന്‍ ഐതീഹ്യ പുസ്തകങ്ങളോടൊപ്പം ബൈബിളും ഖുറാനും ഭഗവത്‌ഗീതയും തന്‍റെ വീടിന്‍റെ അലമാരയില്‍ സൂക്ഷിച്ചിരുന്നത് ബാല്യകാല ഓര്‍മ്മകളില്‍ നിലകൊള്ളുന്നുണ്ട്. ക്രിസ്മസ്, ഈസ്ടര്‍ തുടങ്ങിയ വിശേഷ ദിനങ്ങളില്‍ പള്ളികളിലും ചൈനീസ് ന്യു ഇയര്‍ സമയത്ത് ബുദ്ധിസ്റ്റ് ക്ഷേത്രങ്ങളിലും മാതാവ് തന്നെ കൂട്ടിക്കൊണ്ടു പോയിരുന്നതായും ഓര്‍ക്കുന്നു.
1988 ല്‍ ആണ് ജ്ഞാനസ്നാനം സ്വീകരിച്ചു താനൊരു പൂര്‍ണ്ണ ക്രിസ്തീയ വിശ്വാസിയായി മാറിയതെന്നും അതിനുള്ള പ്രചോദനം യേശു ക്രിസ്തുവുമായുള്ള വ്യക്തിപരമായ ഒരു ബന്ധം സ്ഥാപിക്കാന്‍ മാനസികമായി തനിക്ക് ഇടയായതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ബാരാക് ഒബാമയെ 'അന്തിക്രിസ്തു' എന്നു വരെ വിശേഷിപ്പിച്ച സാഹചര്യങ്ങള്‍ നില നില്‍ക്കെ പലര്‍ക്കും അദ്ദേഹത്തെക്കുറിച്ച് അറിവിന്‍റെ പുതിയൊരു വെളിച്ചം വീശാന്‍ ഈ ലേഖനത്തിലൂടെ കഴിയുന്നെങ്കില്‍ ഞാനും കൃതാര്‍ത്ഥനാവുന്നു.
-പനയം ലിജു.
No comments:
Post a Comment