മഞ്ഞുതുള്ളികള്‍ എന്നും മനസ്സിന് കുളിര്‍മ്മയേകുന്ന ഒന്നാണ്. കലുഷിതമായ മനസ്സില്‍ ശാന്തതയുടെ ഭാവമായ തണുപ്പേകാന്‍ ഒരു മഞ്ഞുതുള്ളിക്ക് കഴിഞ്ഞേക്കുമെന്ന ചിന്തയില്‍ നിന്നാവാം മധുരവും ശാന്തവുമായ വികാരങ്ങള്‍ക്ക് എന്നും ഒരു മഞ്ഞുതുള്ളിയുടെ നനുത്ത സ്പര്‍ശമേകാന്‍ കവികളും സാഹിത്യകാരും ശ്രദ്ധിച്ചിരുന്നത്. ശൈശവകാല ഓര്‍മ്മകളില്‍ ആലിപ്പഴമായും കൌമാര പ്രണയത്തിന്‍റെ പ്രതീകമായി, പിന്നണിയില്‍ മഞ്ഞിന്‍ കണങ്ങളുടെ സാന്നിധ്യം നിറഞ്ഞ ഗാനങ്ങളും കവിതകളും ലോകാരംഭം മുതല്‍ക്കേ ഉണ്ടായിരുന്നതിന് കാരണവും മഞ്ഞുതുള്ളിയുടെ നൈര്‍മ്മല്യവും വിശുദ്ധിയും നിഷ്കളങ്ക രൂപവുമാണെന്ന് നമുക്ക് വിശ്വസിക്കാം.
No comments:
Post a Comment