ഇന്നലെ ഞാന്‍ പറഞ്ഞ 'പുഞ്ചിരി' നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗ്ഗമാണെങ്കില്‍ 'മൌനം' പല പ്രശ്ന ഘട്ടങ്ങളിലും അകപ്പെടാതെ നമ്മെ സംരക്ഷിക്കാന്‍ സഹായിക്കുന്നതാണ്.
നമ്മുടെ സ്വഭാവം, പെരുമാറ്റം, സംസാരം ഇവയൊക്കെയാണ് നമ്മുടെ വ്യക്തിത്വം മറ്റുള്ളവരില്‍ എത്തിക്കുന്നത്. പൊട്ടിത്തെറിക്കാന്‍ തോന്നുന്ന ചില സന്ദര്‍ഭങ്ങളില്‍ മൌനം പാലിക്കാന്‍ സാധിച്ചാല്‍ ഗുരുതരമായെക്കാവുന്നപ്രശ്നങ്ങളില്‍നിന്നുംനമുക്ക്ഒഴിവാകാന്‍സാധിക്കും.
പക്ഷെ പലപ്പോഴും മാനുഷികമായ പരിമിതികള്‍ നമ്മെ അതിനു അനുവദിക്കാറില്ല എന്നത് സത്യം തന്നെ.
എല്ലാത്തിനും പ്രതികരിക്കുന്ന സ്വഭാവം പല അപകടങ്ങളിലേക്കും നമ്മെ കൊണ്ടെത്തിക്കാറുണ്ട്. നമ്മുടെ ചില നിസ്സാര വാക്കുകള്‍ ചിലപ്പോള്‍ മറ്റൊരാളെ അളവിലധികം വേദനിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി, മറ്റുള്ളവരില്‍ നിന്ന് നാം ആഗ്രഹിക്കുന്ന സ്നേഹവും കരുതലും തിരികെ നല്‍കാന്‍ വാക്കുകളേക്കാള്‍ മൌനത്തിനു കഴിയും.
പ്രതികരിക്കേണ്ടിടത്ത് മാത്രം പ്രതികരിക്കുക; പ്രതികരിക്കേണ്ട രീതിയില്‍ പ്രതികരിക്കുക, പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുക.
ആയിരം വാക്കുകളേക്കാള്‍ ശക്തിയുള്ള ഒരു നിമിഷത്തെ മൌനത്തെ നമുക്ക് പിന്തുടരാം. അത് നമ്മുടെ വ്യക്തിത്വം മറ്റുള്ളവരില്‍ വര്‍ധിപ്പിക്കാന്‍ കാരണമായേക്കും.
No comments:
Post a Comment