ഇന്നലെ ഞാന്‍ പറഞ്ഞ സാധ്യതയെ കുറിച്ചുള്ള ആശങ്ക കൂടാതെ പ്രതീക്ഷയോടെ മുന്നേറുന്നവര്‍ക്ക് കൈവരിക്കാനാവുന്നതാണ് ലക്‌ഷ്യം. ലക്ഷ്യത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ എന്‍റെ മനസ്സില്‍ വരുന്നത് നാലാം ക്ലാസ്സില്‍ പഠിച്ച ദ്രോണാചാര്യര്‍ ശിഷ്യന്മാരുടെ ലക്ഷ്യബോധത്തെ പരീക്ഷിച്ച കഥയാണ്. ശിഷ്യഗണങ്ങളില്‍ ആരും ചിന്തിക്കാത്ത ലക്‌ഷ്യത്തില്‍ മാത്രം കണ്ണ് നട്ട അര്‍ജ്ജുനനെ മാത്രമാണ് അവിടെ ദ്രോണര്‍ അമ്പെയ്യാന്‍ അനുവദിക്കുന്നത് തന്നെ. മറ്റുള്ളവരും ലക്‌ഷ്യം കണ്ടിരുന്നു. പക്ഷെ അവര്‍ ലക്ഷ്യത്തോടൊപ്പം അതിനടുത്തുള്ള മറ്റ് പലതും കൂടി ശ്രദ്ധിച്ചു. ഒരുപക്ഷെ അത് തടസ്സങ്ങള്‍ ആവാം, ലക്‌ഷ്യം നേടുന്നതിനു തടസ്സമാകുന്ന ഒന്നിനെയും നോക്കുക പോലും ചെയ്യാതെ ലക്ഷ്യത്തില്‍ മാത്രം നോക്കിയാലേ വിജയം ലഭിക്കൂ എന്നതാണ് നാം ആ കഥയിലൂടെ മനസ്സിലാക്കിയത്.
ലക്‌ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും എന്നത് കൊണ്ട് എന്ത് വളഞ്ഞ മാര്‍ഗ്ഗം ഉപയോഗിച്ചും ലക്‌ഷ്യം നേടാം എന്ന് തെറ്റിദ്ധരിക്കരുത്. നേരായ മാര്‍ഗ്ഗം തന്നെയാണ് ലക്ഷ്യപ്രാപ്തിക്ക് അഭികാമ്യം. എളുപ്പ വഴികള്‍ തെരഞ്ഞെടുക്കുമ്പോള്‍ ചിലപ്പോള്‍ അത് ലക്‌ഷ്യം തെറ്റിക്കാനും നാശത്തിലേക്ക് വഴി തെളിക്കാനും സാധ്യതയുണ്ട്. എന്തിനു പോയാലും ഏതു വഴി സ്വീകരിച്ചാലും ലക്‌ഷ്യം മറക്കാതിരിക്കുക. അപ്പോള്‍ നമ്മുടെ വഴികളും നേരോടെ തന്നെയാവും. അല്ലെങ്കില്‍ അങ്ങനെ ആവണം.

No comments:
Post a Comment