മറ്റൊരു വ്യക്തിയുടെ ഏതെങ്കിലും സല്‍ഗുണങ്ങള്‍ പിന്തുടരാന്‍ നമ്മളില്‍ നാം തന്നെ ഉളവാക്കുന്നതാണ് പ്രചോദനം (Inspiration). അത് മണ്മറഞ്ഞു പോയ മതപണ്ഡിതന്മാരുടെതോ ലോക നേതാക്കന്മാരുടെതോ മാത്രമല്ല, നമ്മുടെ സഹപ്രവര്‍ത്തകരില്‍ നിന്നോ സഹപാഠികളില്‍ നിന്നു കൂടി ആവാം. ചിലപ്പോള്‍ ഒരു കൊച്ചു കുട്ടിയുടെ പ്രവൃത്തികള്‍ കൂടി നമ്മളില്‍ ചിന്താശേഷി ഉണര്‍ത്തുകയും ഒരുപക്ഷെ നമ്മളില്‍ ഉണ്ടായിരുന്ന ചില ദുഷിച്ച ശീലങ്ങളില്‍ നിന്നും മാറ്റമുണ്ടാക്കാന്‍ കഴിയുകയും ചെയ്യും. പക്ഷെ പ്രചോദനം ഉള്‍ക്കൊണ്ടു സ്വഭാവത്തിലോ ശീലങ്ങളിലോ മാറ്റമുണ്ടാവണമെങ്കില്‍ അതിനെ സ്വീകരിക്കാനുള്ള മനസ്സ് അത്യന്താപേക്ഷിതമാണ്.
മാത്രമല്ല പ്രചോദനം ഉള്‍ക്കൊള്ളുന്നതോടൊപ്പം അത് പകര്‍ന്നു കൊടുക്കാനും നമുക്ക് കഴിയണം. നമ്മളില്‍ Unique ആയത് എന്താണെന്ന് തിരിച്ചറിഞ്ഞാല്‍ മാത്രമേ അത് പ്രാവര്‍ത്തികമാവൂ. ഇനിയും അത് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അതിനുള്ള അന്വേഷണം ആവട്ടെ ഇന്ന് മുതല്‍....

No comments:
Post a Comment