ഗൃഹാതുരത്വം
മലയാളി
എന്ന വാക്ക് പ്രവാസിയുടെ പര്യായമായി മാറിയിട്ട് വര്‍ഷങ്ങള്‍
കഴിഞ്ഞെങ്കിലും കേരളവും അതിന്റെ സാംസ്കാരിക തനിമയും പ്രവാസി മലയാളികളായ
നമുക്കെന്നും ഹൃദയമിഡിപ്പിനക്കാള്‍ പ്രിയപ്പെട്ടത്
തന്നെയാണ്..ഗൃഹാതുരത്വത്തിന്‍റെ
നാള്‍വഴികളിലൂടെ പ്രയാണം ചെയ്യുന്ന പ്രവാസിയുടെ മനസ്സില്‍ നിലാവുറങ്ങുന്ന
നാട്ടിടവഴിയും നക്ഷത്രങ്ങള്‍ മുഖം നോക്കുന്ന പുഴകളും പച്ചപ്പട്ടുടുത്ത
വയലേലകളും കേള്‍ക്കാന്‍ കൊതിക്കുന്ന കൊയ്ത്തുപാട്ടും വഞ്ചിപ്പാട്ടും നാടന്‍
പാട്ടുകളും പ്രിയങ്ങളില്‍ പ്രിയപ്പെട്ടതാകുന്നു.
പിന്നിട്ട വഴികളിലേക്കുള്ള ഒരെത്തിനോട്ടം,ബാല്യത്തിലേക്കൊരു മടക്കയാത്ര,അവിടെ ലഭിക്കുന്ന സുഖമുള്ള നിനവുകളുടെ സാന്ദ്രഭാവം ഈ പഴയകാലത്തിലേക്കുള്ള തിരിച്ചു പോക്കില്‍ ഓര്‍മ്മകള്‍ ഉടക്കി നില്‍ക്കുന്ന ചില നാള്‍വഴികള്‍...
ഈ ഓര്‍മ്മകള്‍ ഗൃഹാതുരത്വത്തോടൊപ്പം ഒരു നങ്കൂരം കൂടിയല്ലേ?
"ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം" ബാല്യമെന്ന ഗൃഹാതുരതയിലെക്ക് എത്തുവാനുള്ള മോഹമെന്ന കപ്പലിനെ നങ്കൂരമിടുവാന്‍ തിരുമുറ്റമെന്ന തുറമുഖത്തെ കവി കാണുന്നു.
മുന്നോട്ട് പോകുന്തോറും മനസ്സിനും മസ്തിഷ്കത്തിനും മോഹവും ഉല്ലാസവും ഉണര്‍വും ഉത്തേജനവും പകരുന്ന ഓര്‍മ്മകളായ ഗൃഹാതുരതയുടെ സുഖവും ആഴവും വലിപ്പവും കൂടുകയുംഅവിടെക്കൊന്നു മടങ്ങിപ്പോകാന്‍ ആഗ്രഹം ജനിപ്പിക്കയും ചെയ്യും.
No comments:
Post a Comment