നഷ്ടങ്ങള്‍ എന്നും വേദനയുളവാക്കുന്നവയാണ്. അത് വ്യക്തിബന്ധങ്ങള്‍ ആയാലും ഭൌതീകമായ വസ്തുവകകള്‍ ആയാലും താല്കാലികമോ ശാശ്വതമോ ആയാലും നഷ്ടപ്പെടുമ്പോള്‍ നികത്താനാവാത്ത ഒരു വിടവ് അന്തരംഗത്തില്‍ ഉണ്ടാകുന്നു. ഭൌതീകമായ നഷ്ടങ്ങള്‍ ഒരു പക്ഷെ തിരിച്ചെടുക്കാനോ അല്ലെങ്കില്‍ പകരം വേറൊന്നു കൈവശമാക്കാനോ സാധിച്ചേക്കാം. പക്ഷെ വ്യക്തിബന്ധങ്ങള്‍ക്കിടയില്‍ വിടവുകള്‍ ചെറിയ തോതില്‍ സൃഷ്ടിക്കപ്പെട്ടു തക്ക സമയത്ത് പരിഹരിക്കാന്‍ ശ്രമിക്കാനുള്ള മടികൊണ്ടോ വിട്ടുകൊടുക്കാനുള്ള മനസ്സില്ലാതെയോവളര്ന്നു വലുതായി പിന്നീട് ശ്രമിച്ചാല്‍ പോലും പരിഹാരം കണ്ടെത്താനാവാത്ത വിധത്തില്‍ വലുതാകുകയാണ് ചെയ്യുന്നത്.
എതിര്‍ഭാഗത്ത് നില്ക്കുന്ന ആളിന്റെ മാനസിക വൈകല്യം മനസ്സിലാക്കി ക്ഷമിച്ചാലും ഒരുപക്ഷെ അവരത് തിരിച്ചറിയണമെന്നില്ല. ഒരുപാട് തവണ ക്ഷമിച്ചിട്ടും വീണ്ടും അവര്‍ക്ക് ദുഃഖം കൊടുക്കരുതെന്ന് അവര്‍ മനസ്സിലാക്കാതെ പോകുന്നതും നമ്മില്‍ ഏറെ വിഷമവും നിരാശയും വെറുപ്പും ഉളവാക്കും. ഇതുണ്ടാക്കുന്ന നഷ്ടബോധം ഇരു കൂട്ടര്‍ക്കും ഉണ്ടാവുന്നു.
മാനുഷിക പരിമിതികള്‍ക്കതീതമായ ഒരു ക്ഷമ ആവശ്യമായി വരുമ്പോള്‍ അതിനുള്ള ശക്തി ദൈവത്തില്‍ നിന്നും ആര്‍ജ്ജിക്കാന്‍ നമുക്ക് ശ്രമിക്കാം.

3 comments:
no comments!!
തന്നില്‍ ആര് കേമന്‍ എന്നതാണ് വെക്തി ബന്ധങ്ങളില്‍ വിടവ് സംബവിക്കുന്നതില് പ്രധാന കാരണം
ഇവിടെ ഇതെഴുതിയ താങ്കള്‍ പോലും ചിന്തിച്ചത്
"എതിര്‍ഭാഗത്ത് നില്ക്കുന്ന ആളിന്റെ മാനസിക വൈകല്യം മനസ്സിലാക്കി ക്ഷമിച്ചാലും "
എന്ത് കൊണ്ട് എതിര്‍ഭാഗത്ത് നില്ക്കുന്ന ആളിന് അല്ല സ്വന്തം മനസ്സിനു ആണ് മാനസിക വൈകല്യം എന്ന് ചിന്തിക്കാത്തത്
ഒരു കായിക സ്പിരിറ്റ് എല്ലാത്തിനും നല്ലതാ
Post a Comment