Pages

Saturday, January 21, 2012

സ്വപ്നം

ഒരുപാട് വര്‍ഷത്തെ സ്വപ്നം സാക്ഷത്കരിക്കപെടുന്നതിന്‍റെ ഒരു പടി കൂടി.....ഇന്ന് ട്രാക്ക്‌ റെക്കോര്‍ഡ്‌ ചെയ്യുന്നു....

Friday, January 13, 2012

പ്രതീക്ഷയോടെ

ഒറ്റയ്ക്കിരിക്കാന്‍....സ്വതന്ത്രമായി ചിന്തിക്കാന്‍....മനസ്സില്‍ വിരിയുന്ന വികാരങ്ങള്‍ കുറിച്ചിടാന്‍....ഒരിടം അന്വേഷിച്ചു ഞാന്‍ പോകുന്നു....ആരും ശല്യപ്പെടുത്തില്ല എന്ന പ്രതീക്ഷയോടെ....

കാത്തിരിപ്പ്

പതിവ് പോലെ ശനിയാഴ്ച മഴയ്ക്കായുള്ള കാത്തിരിപ്പ് ഇനിയും തുടരുന്നു....ഇന്ന് ശനിയാഴ്ച്ചയാണെന്ന് മഴ മറന്നു പോയോ....?
ഞാന്‍ മഴയ്ക്കായി കൊതിയോടെ കാത്തിരിക്കുന്നെന്നു അവള്‍ക്ക് മനസ്സിലായിക്കാണും...അതാ വരാന്‍ മടി കാട്ടുന്നത്....മഴയ്ക്കും എന്നോട് വെറുപ്പായോ...?

Saturday, January 7, 2012

പ്രകൃതിയെ നോക്കുന്ന സൂര്യന്‍


പുതുവര്‍ഷത്തിന്‍റെ ഒരാഴ്ച കടന്നു പോയി.....
രാവിലെ തണുത്ത കാലാവസ്ഥ....
ചാറ്റല്‍ മഴയാല്‍ പ്രകൃതി ഈറനണിഞ്ഞു നില്‍ക്കുന്നു....
മേഘങ്ങള്‍ക്കിടയിലൂടെ ഒളികണ്ണിട്ടു പ്രകൃതിയെ നോക്കുന്ന സൂര്യന്‍....