Pages

Tuesday, May 22, 2012

ഒരു താല്‍ക്കാലിക ആശ്വാസം

എന്നെ വളരെയധികം ചിന്തയിലാക്കിയിരുന്ന ഒരു പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരം കണ്ടു...ശാശ്വതമായ ഒരു പരിഹാരം ഉണ്ടാവുമോ....??? കാത്തിരിക്കാം....!!!

Monday, May 21, 2012

True Love story

A True Luv STORY:-

A girl friend gave a challenge to her
boy friend to live a day without her ,
No communication at all & said if he

... passed it,
she'll luv him 4evr.
  
The boyfriend agreed & he didn't text n call her the whole day,without knowing that his girl friend had only 24 hrs 2 live.
Because she was suffering from cancer,
he excitedly went to her home the next day.
Tears fell as she saw his girl friend laying in a coffin with a note on the side

"U DID IT BABY, CAN U DO IT EVERY DAY..?.!!

വിടരും മുന്‍പേ കൊഴിഞ്ഞുപോയ പുഷ്പം ....

അങ്ങനെ വിടരും മുന്‍പേ കൊഴിഞ്ഞു പോയ പുഷ്പം പോലെ നീയും എന്നെ തനിച്ചാക്കി പോകുകയാണ് അല്ലെ...? എന്തിനാണ് നീ എന്‍റെ  ഈ നശിച്ച ജീവിതത്തിലേക്ക് കടന്നു വന്നത്....?സ്വപ്നങ്ങളും പ്രതീക്ഷകളും ആശകളും ഒക്കെ തന്നത്....?എന്നിട്ട് എന്നെ പറ്റിച്ച് പോകുവാണല്ലേ...? പൊയ്ക്കോ...സന്തോഷമായി ജീവിച്ചോളൂ....മനസ്സിന് താങ്ങാനാവാത്ത വേദന വരുമ്പോള്‍ ദൂരത്തുള്ള ഈ കൂട്ടുകാരനെ ഒന്ന് ഓര്‍ക്കയെങ്കിലും ചെയ്യണേ....
എന്നെ ചിരിക്കാനും കരയാനും സന്തോഷിക്കാനും പ്രതീക്ഷിക്കാനും സ്വപ്നം കാണാനുമൊക്കെ നീ പഠിപ്പിച്ചു....പക്ഷെ...ഒന്ന് നീ മറന്നു....എന്നെ വിട്ടു നീ പോകുമ്പോള്‍ നിന്നെ മറക്കാന്‍ പഠിപ്പിക്കാന്‍ നീ മറന്നുപോയി....
സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന മനസ്സ് എന്നും ഒരു ശാപമാണ്....
അങ്ങനെയുള്ളവര്‍ക്ക്‌ എന്നും ദുഃഖങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരും.....
കഴിഞ്ഞതൊക്കെ കഴിയണം.....
നടന്നതൊക്കെ മറക്കണം....
വിടര്‍ന്നതൊക്കെ പോഴിയണം...
അതാണ് ശരി....
its a universal truth...

Sunday, May 20, 2012

ദൂരെ നിന്നൊരു കൂട്ടുകാരി

ദൂരെ നിന്നൊരു കൂട്ടുകാരി
അകലെ നിന്നൊരു ചങ്ങാതി
എന്‍ നൊമ്പരങ്ങളും എന്‍ വേദനകളും
പങ്കു വയ്ക്കാനൊരു ഉറ്റ സഖി


ഒരു പുഴയായ്‌ പൂമഴയായ്‌
മലരായ്‌ കാറ്റിന്‍ തഴുകലായ്
നീ എന്‍ ചാരെ വന്നണയുമോ
ഇനിയൊരു വസന്തത്തില്‍...?

എന്‍ ഹൃദയ ഭാരങ്ങള്‍ ഏറ്റുവാങ്ങാന്‍
വൈകി വന്നൊരു നല്ല സഖി
എന്നും എന്നും എന്നോട് കൂടെ
ഉണ്ടാവില്ലേ നീ സഖിയായ്‌....

Thursday, May 17, 2012

മിഴിനീര്‍


നിരാശയോ വിഷാദമോ
നിശബ്ദമായ്‌ നില്‍ക്കുന്നീ പൂങ്കാവനം
 പൂവിലും കായിലും ശിലകളിലും
വിലാപത്തിന്‍ മൂകസാക്ഷ്യത്തിന്‍ മുഖം

ദൈവസുതന്‍  തന്‍ മിഴിനീര്‍ കാണാന്‍
കഴിയാതെ  കേഴും പനിനീര്‍ പൂക്കള്‍
ശിരസ്സു നമിക്കുന്നീ ദുഃഖത്തിലവനോട് 
പങ്കു ചേരുന്നൊരു കാഴ്ച കണ്ടില്ലേ...?



ദൈവസുതന്‍ തന്‍ വിയര്‍പ്പു കണങ്ങള്‍
നിണമായ്‌

Tuesday, May 15, 2012

നിന്‍ മുഖം

".....പിന്നെ ഞാന്‍ പാടിയൊരീണങ്ങളൊക്കെയും നിന്നെ കുറിച്ചായിരുന്നു."

ഈ വരികള്‍ പണ്ട് ഷിബു ചക്രവര്‍ത്തി നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിന് വേണ്ടി എഴുതിയതാണ്....ഇപ്പോള്‍ അത് ഉരുവിടുവാന്‍ എനിക്കും തോന്നുന്നു അതിന്‍റെ എല്ലാ അര്‍ത്ഥത്തിലും....

ഞാന്‍ എഴുതും കവിതയില്‍ നിന്‍ മുഖം
ഞാന്‍ വരയ്ക്കും ചിത്രത്തില്‍ നിന്‍ രൂപം
ഞാന്‍ പാടും പാട്ടില്‍ നിന്‍ സ്വരം
എന്നെ തഴുകും കാറ്റിനും നിന്‍ ഗന്ധം

കണ്ണടച്ചാലതിനുള്ളിലും നിന്‍ മുഖം
കണ്‍ തുറന്നാലോ മുന്നിലും നിന്‍ മുഖം
നൊമ്പര മനസ്സിന്‍ മിഴിനീര്‍ കണങ്ങളില്‍
സ്ഫടിക സമാനമായ്‌ കാണുന്നു നിന്‍ മുഖം

ആഴിതന്‍ അക്കരെ ദേശത്ത് നിന്നാലും
ആഴത്തില്‍ ആത്മാവില്‍ ആര്‍ദ്രമായ് നിന്‍ സ്നേഹം
ആരവമായി നിന്‍ മൌനമെന്നില്‍
ആത്മാര്‍ത്ഥമായി നിന്‍ പ്രണയമെന്നില്‍


കാണുവാനാവുമോ എന്നെങ്കിലുമൊരുനാള്‍
കാത്തിരിക്കാം ആ നാളിനായി
കഴിവില്ലതിനപ്പുറമൊന്നിനും
കരുണാമയന്‍ മാത്രം അറിയുന്നതല്ലാം...

ഒറ്റക്കല്ല

ആരുമില്ലെന്നു കരുതിയിരുന്ന എനിക്ക് ആരോ ഉണ്ടെന്ന പോലെ....എല്ലാം നഷ്ടപെട്ടു എന്ന് കരുതിയ എനിക്ക് അതിന് പകരമായി എന്തൊക്കെയോ ലഭിക്കുന്നു എന്ന പോലെ....ഇത് പ്രണയമാണോ...?സൗഹൃദമോ....? പ്രണയവും സൗഹൃദവും കണ്ടും കാണാതെയും ഉണ്ടാവും...പക്ഷെ ഒരിക്കലെങ്കിലും നേരില്‍ കാണാന്‍ കഴിയുമോ എന്ന് വ്യക്തമല്ലാത്ത ഒരു വ്യക്തിയുമായി മാനസികമായ ഒരു അടുപ്പം....അത് വിരോധാഭാസമായി തോന്നാം....എങ്കിലും ദൂരത്തിരിക്കുന്ന ആ സുഹൃത്ത്‌ നല്‍കുന്ന സ്നേഹവും പ്രചോദനവും ഇനിയും ജീവിക്കണം....ഒറ്റക്കല്ല എന്നൊരു ധൈര്യം മനസ്സിന് നല്‍കുന്നു.....!!! ഇതിനു ഞാന്‍ ആരോടാണ് നന്ദി പറയേണ്ടത്....?

Saturday, May 12, 2012

തീരുമാനം


ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങള്‍.....

ഞാന്‍ എടുത്ത ഒരു ഉറച്ച തീരുമാനം മാറേറണ്ടി വരുമോ....? എനിക്കറിയില്ല...ഞാന്‍ എന്‍റെ തീരുമാനം മാററിയാല്‍ അത് എന്‍റെ ജീവിതം തന്നെ ബലിയാക്കുക ആവില്ലേ....? തനിച്ചുള്ള ഈ ജീവിതവുമായി  ഞാന്‍ പൊരുത്തപ്പെട്ടു തുടങ്ങിയിരിക്കുന്ന ഈ അവസ്ഥയില്‍ തിരിച്ചൊരു ചിന്ത എന്തിനാണ്....?

ഒരു സ്വപ്ന സായൂജ്യം.....

ഒരു ദശാബ്ദത്തിലേറെ മനസ്സില്‍ കാത്തു സൂക്ഷിച്ചു നെഞ്ചിലേറ്റി തലോടിയ ഒരു സ്വപ്നം.....എന്‍റെ പാട്ടുകള്‍ മറ്റുള്ളവരിലെക്ക് എത്തിക്കുക എന്ന ഒരു വലിയ സ്വപ്നം.....പ്രശസ്ത പിന്നണി ഗായകരെ അണിനിരത്തി ഒരുക്കിയ സംഗീത ശില്‍പം....'കരുണാമയന്‍' അത് സഫലമായി.....!!!
ഒന്നുനും കൊള്ളില്ലാത്ത എന്നെ ഇതിനു പ്രാപ്തനാക്കിയ കരുണാമയനായ സര്‍വേശ്വരന്  നന്ദി അര്‍പ്പിക്കുന്നു....

Tuesday, May 1, 2012