Pages

Friday, November 29, 2013

ന്യൂ ജനറേഷന്‍ വിവാഹങ്ങള്‍

ന്യൂ ജനറേഷന്‍ എന്ന വാക്കിന് ഏറ്റവും പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന ഈ  കാലഘട്ടത്തില്‍ അതിന്‍റെ അര്‍ഥം തന്നെ പലപ്പോഴും മാറിപ്പോകുന്നുണ്ടോ എന്ന് തോന്നാറുണ്ട്.  കാലം മാറുമ്പോള്‍ കോലം മാറുന്നു എന്ന് പറയുന്ന പോലെ മാറ്റങ്ങളോട് അതിശീഘ്രം അനുരൂപപ്പെടുന്ന മലയാളിയുടെ സ്വഭാവരീതികള്‍ ന്യൂ ജനറേഷനിലൂടെ സമസ്ത മേഖലകളിലും വ്യാപകമായിരിക്കുന്നു. ഇതില്‍ മുഖ്യമായ  ഒന്നാണ് വിവാഹം.  ജീവിത പങ്കാളിയെ കുറിച്ചുള്ള കാഴ്ചപ്പാടും പ്രതീക്ഷകളും തുടങ്ങി പുതിയ തലമുറയിലെ വിവാഹചടങ്ങുകള്‍ വരെ ഈ മാറ്റത്തിന്‍റെ കണ്ണികളാണ്. 
വിവാഹം എന്നത് ലോകാരംഭം മുതല്‍ക്കെ നിലവില്‍ഉണ്ടായിരുന്ന ഒരു സമ്പ്രദായമാണ്. ആയുഷ്കാലം മുഴുവന്‍കൂടെയുണ്ടായിരിക്കേണ്ട ആള്‍എന്ന നിലയില്‍വിവാഹം കഴിക്കുന്ന പങ്കാളിയെ കുറിച്ചുള്ള സ്വപ്നങ്ങളും കാഴ്ചപ്പാടുകളും ഓരോ വ്യക്തിയും മനസ്സില്‍താലോലിച്ചു കൊണ്ടുനടക്കുന്നു. ഈ കാഴ്ചപ്പാടുകള്‍ക്ക് കാലാനുസൃതമായ മാറ്റങ്ങളും ഉണ്ടായി വരുന്നതായി നമുക്കറിയാം.
പണ്ടൊക്കെ ഒരു പുരുഷനോട് ഭാവി വധുവിനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ചോദിച്ചാല്‍, പറയുന്നത് ഇപ്രകാരം ആയിരുന്നു;
“സ്വഭാവം, സൌന്ദര്യം, തന്നെയും മാതാപിതാക്കളെയും സ്നേഹിക്കാന്‍ കഴിയുന്നവള്‍, ജോലിക്ക് പോകാതെ മക്കളെയും പ്രായമുള്ള മാതാപിതാക്കളെയും ശുശ്രൂഷിച്ചു വീട്ടില്‍തന്നെ ജീവിക്കുന്ന ഒരു പെണ്ണ്....” എന്നിങ്ങനെ പോകുന്നു അവന്‍റെ സങ്കല്‍പ്പങ്ങള്‍....  
അന്നൊരു പെണ്ണിനോട് ചോദിച്ചാല്‍, ഗവണ്മെന്റ് ജോലി,അല്ലെങ്കില്‍സ്ഥിര വരുമാനം ഉള്ളൊരു ജോലി, സ്വഭാവ ഗുണങ്ങള്‍(പുകവലി,മദ്യപാനം ഒന്നും ഇല്ലാത്ത) തന്നെ സ്നേഹിക്കാനും പോറ്റാനും കഴിയുന്ന ഒരാള്‍ഇങ്ങനെയാണ് അവളുടെ ഐഡിയല്‍ഭര്‍ത്താവ്‌....
ഏകദേശം എണ്‍പതുകളുടെ പകുതിയോടെ ജോലിയുള്ള പെണ്‍കുട്ടികള്‍ക്ക് വിവാഹ മാര്‍ക്കറ്റില്‍ വില ഉണ്ടാവാന്‍ തുടങ്ങി. പത്താം ക്ലാസ്സും പ്രീ ഡിഗ്രിയും കഴിഞ്ഞ് പഠിത്തം ഉപേക്ഷിച്ചു ടൈപ്പ്റൈറ്റിംഗിനു പൊയ്ക്കൊണ്ടിരുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് സംഭവിക്കുകയും നഴ്സിംഗ്,എഞ്ചിനീയറിംഗ്, മെഡിസിന്‍ മേഖലകളില്‍ അവര്‍ സജീവമാകുകയും ചെയ്തു. പതിനെട്ട് വയസ്സ് തികയുമ്പോള്‍ തന്നെ വിവാഹം കഴിപ്പിച്ചു അയക്കുന്ന രീതിയിലും  തുലോം വ്യതിയാനം വരികയും പെണ്‍കുട്ടികള്‍ക്ക് അവരുടെ താല്പര്യങ്ങള്‍ കൂടി കണക്കിലെടുത്ത് വിവാഹം ആലോചിക്കുന്ന സമ്പ്രദായം  പ്രാവര്‍ത്തികമാവാനും തുടങ്ങി.
ഇതേ മാറ്റം ആണ്‍കുട്ടികളിലും വന്നു. സ്ത്രീധനമായി കാറും വീടും ചോദിക്കുന്ന ആണ്‍കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു; നഴ്സിംഗ് പോലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടികള്‍ വിദേശത്ത് ജോലി ചെയ്യാനും വിദ്യാഭ്യാസം കുറവായാലും വിദേശ ജോലിയുള്ള പുരുഷന്മാരെ വിവാഹം കഴിക്കാനും താല്പര്യം കൂടുതല്‍ പ്രകടിപ്പിച്ചു തുടങ്ങി.
രണ്ടായിരത്തോടെ അഭിരുചികളില്‍ വീണ്ടും മാറ്റങ്ങള്‍ ഇരുകൂട്ടരിലും ഉണ്ടായി. മുല്ലപ്പൂ ചൂടിയ നീണ്ട മുടിയുള്ള  സെറ്റ് സാരിയുടുത്ത  ഗ്രാമീണ പെണ്‍കൊടികളുടെ സ്ഥാനത്ത് ജീന്‍സും ടോപ്പും ഇട്ടു അല്പം മോഡേന്‍ ആയ, സോഷ്യബിള്‍ആയ ഒരു പെണ്ണിനെ കെട്ടാന്‍ ആണ്‍കുട്ടികള്‍ ആഗ്രഹിച്ചു തുടങ്ങി.
പെണ്ണുങ്ങളും സമാന്തരമായ മാറ്റങ്ങള്‍ അവരുടെ സങ്കല്‍പ്പ പുരുഷന്മാരിലും വരുത്തി... മദ്യപിക്കുന്ന പുരുഷന്മാരെ പൊതുവേ വെറുത്തിരുന്ന സ്ത്രീകള്‍ "കമ്പനിക്ക് ഒന്നോ രണ്ടോ പെഗ് അടിക്കുന്നതില്‍ തെറ്റൊന്നുമില്ല" എന്ന് പറയുന്നതിനോടൊപ്പം കെട്ടിയോന്  അത്യാവശ്യം കമ്പനി കൊടുക്കാന്‍ തയ്യാറാവുന്ന പെണ്ണുങ്ങളും ഇന്ന്‍ നമ്മുടെ സമൂഹത്തിലുണ്ട്. സോഷ്യലി, ഒക്കെഷണലി ഒരു സിഗരറ്റ് വലിക്കുന്നത് സ്റ്റാറ്റസിന്‍റെ ഭാഗമായി കാണാന്‍ തുടങ്ങി.
ഈ വിഷയവുമായി ബന്ധപ്പെട്ട്  വിവാഹിതരാവാന്‍ തയ്യാറെടുക്കുന്ന  ഒട്ടേറെ യുവതീയുവാക്കളുമായി നേരിട്ടും അല്ലാതെയും സംസാരിച്ചതില്‍നിന്ന്‍മനസ്സിലായത്‌;  പെണ്‍കുട്ടികളില്‍  അധികവും സാമ്പത്തിക ഭദ്രതയും സ്ഥിര വരുമാനമുള്ള ജോലിയും മുന്‍ഗണനയില്‍  പറയുമ്പോള്‍, ആണ്‍കുട്ടികള്‍ വിദ്യാഭ്യാസത്തിനും, ജോലിക്കും, കുടുംബത്തിനും പ്രാധാന്യം നല്‍കുന്നു.
മുംബൈ മലയാളിയായ ഒരു പെണ്‍കുട്ടി പറയുന്നു, പോസ്റ്റ്‌ ഗ്രാജ്വേറ്റ് ആയ, നല്ല ജോലിയുള്ള സെല്‍ഫ് മെയിഡ് ആയ ഒരു പുരുഷനെയാണ് താല്പര്യം, ഒത്തിരി ഹൈ ക്ലാസ്  ഫാമിലി അല്ലെങ്കിലും മിഡില്‍ ക്ലാസ് ആയിരിക്കണം, സോഷ്യല്‍ ഡ്രിങ്കിംഗ് സ്വീകാര്യം. 
പ്രവാസികളായ  ചെറുപ്പക്കാരില്‍ മലയാളികളുടെ പാരമ്പര്യ സങ്കല്‍പങ്ങളില്‍ നിന്ന്‍ വലിയ വ്യത്യാസമില്ലാത്ത കാര്യങ്ങളാണ് കേള്‍ക്കാന്‍ കഴിഞ്ഞത്,
ഇവിടെ ജനിച്ചു വളര്‍ന്ന ഒരു പെണ്‍കുട്ടി പറയുന്നു  " എന്നെക്കാള്‍ കുറച്ചുകൂടി വിദ്യാഭ്യാസം ഉള്ളതായിരിക്കണം, മലയാളം സംസാരിക്കാന്‍ അറിയുന്ന ആളായിരിക്കണം, ഇവിടെ തന്നെ ജോലിയുള്ള ആളാണെങ്കില്‍ കൂടുതല്‍ സന്തോഷം, കാരണം നാട്ടില്‍ പോയി താമസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല"
ഇവിടെ ജോലി ചെയ്യുന്ന ഒരു  യുവാവിനോട് ചോദിച്ചപ്പോള്‍ "കേരളത്തില്‍ നിന്നൊരു നാടന്‍ പെണ്ണിനെയാണ് ഇഷ്ടമെന്ന് പറഞ്ഞു,  നീളമുള്ള മുടിയും, സ്വഭാവ ഗുണവും ഉള്ളൊരു നാടന്‍ പെണ്‍കുട്ടി, തരക്കേടില്ലാത്ത കുടുംബം, സ്ത്രീധനം ചോദിക്കില്ലെങ്കിലും അവര്‍ തരുന്നത് സന്തോഷത്തോടെ സ്വീകരിക്കും, വിദ്യാഭ്യാസം വേണം, പക്ഷെ ജോലി നിര്‍ബന്ധമല്ല. വിവാഹശേഷം ജോലിക്ക് വിടാന്‍ താല്പര്യവുമില്ല"
പ്രണയ വിവാഹങ്ങളുടെ കാര്യത്തിലും മാറ്റങ്ങള്‍ വന്നു. പണ്ടൊക്കെ പറഞ്ഞു കേട്ടിരുന്ന "പ്രണയത്തിനു കണ്ണില്ല" എന്ന വാചകം ഇപ്പോള്‍ കുറച്ചൊക്കെ തിരുത്തേണ്ടി വന്നിരിക്കുന്നു. ലേസര്‍ ട്രീറ്റ്മെന്‍റ് ചെയ്ത് കാഴ്ച കിട്ടിയ പ്രണയങ്ങളാണ് ഇപ്പോള്‍  അധികവും. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ പുളിങ്കൊമ്പില്‍ പിടിക്കുന്ന പ്രണയങ്ങള്‍. വിവാഹത്തിന് വയ്ക്കുന്നതുപോലെ തന്നെ പ്രണയത്തിനും മാനദണ്ഡങ്ങള്‍ വന്നു. വിദ്യാഭ്യാസവും ജോലിയും സാമ്പത്തിക സ്ഥിതിയും കുടുംബ പാരമ്പര്യവും ഒക്കെ നോക്കി തന്നെയാണ് പ്രണയിക്കുന്നത്.  ഈ വിഷയത്തില്‍പണ്ടൊക്കെ പെണ്ണിനെ ചതിക്കുന്ന ആണ്‍കുട്ടികളുടെ കഥ കേട്ടിരുന്ന നാം  ഇപ്പോള്‍ കേള്‍ക്കുന്നത് അധികവും പെണ്ണിന്‍റെ ചതിയില്‍ പെട്ട ആണുങ്ങളുടെ കഥകളാണ്. ടൈം പാസ് പ്രണയങ്ങള്‍ പെണ്ണുങ്ങളും ശീലിച്ചു.
ഒരു പെണ്‍കുട്ടി പറഞ്ഞത് "പ്രണയിക്കാനും കറങ്ങി നടക്കാനുമൊന്നും നേരമില്ല, കല്യാണം കഴിച്ച് റിസ്ക്‌ എടുക്കാനുമില്ല... ഒരുമിച്ചു താമസിക്കാന്‍ തയ്യാര്‍ "
ഭാരത സംസ്കാരത്തില്‍ വന്ന മറ്റൊരു വിപ്ലവം തന്നെയാണ് 'ലിവിംഗ് ടുഗതര്‍' സമ്പ്രദായം.  പ്രണയിക്കുന്നവര്‍ നിയമപ്രകാരം  വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കുന്ന രീതി മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും അതില്‍ നിന്നും ഇതിനുള്ള ഒരു ഗുണമെന്ന് ഈ രീതിയില്‍ ജീവിക്കുന്നവര്‍ പറയുന്നത് "യോജിച്ചു പോകാന്‍ കഴിയില്ലെന്ന് തോന്നിയാല്‍ ഏത് സമയത്തും വേര്‍പിരിയാമെന്നുള്ള കണ്ടീഷന്‍  ഇതിനുണ്ട് " എന്നതാണ്.  പാശ്ചാത്യ സംസ്കാരത്തിലെ ഒരു തെറ്റായ സംവിധാനം ഇതിലൂടെ അഡോപ്റ്റ് ചെയ്യുന്നു എന്ന് ഒരു കൂട്ടം വാദിക്കുമ്പോളും അതിനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം  വളര്‍ന്നു വന്നുകൊണ്ടിരിക്കുന്നു.
പ്രീ മാരിറ്റല്‍ ഡിവോഴ്സ് വളരെയേറെ കൂടിയിരിക്കുന്നു. കല്യാണത്തിന് മുന്പ് തന്നെ പിരിയുന്ന ബന്ധങ്ങളാണിവ. കല്യാണം ഉറപ്പിച്ചു കഴിഞ്ഞാല്‍ വരന്‍റെ സമ്മാനമായി പെണ്ണിന് മുന്തിയ മോഡല്‍ മൊബൈല്‍ ഫോണ്‍ സമ്മാനം, വാട്സ് ആപ്പിലും സ്കൈപ്പിലും സംസാരവും വീഡിയോ ചാറ്റും തുടങ്ങുകയായി. ഹണിമൂണിനെ പറ്റിയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍, വിവാഹ വസ്ത്രം, റിസപ്ഷന്‍, വരന്റെയോ വധുവിന്റെയോ പൂര്‍വ കാമുകന്‍/കാമുകിയെ കുറിച്ചുള്ള തര്‍ക്കം  ഇങ്ങനെ പോകുന്ന ഈഗോയില്‍ പൊഴിയുന്ന ബന്ധങ്ങള്‍.
പങ്കാളികളുടെ തെരഞ്ഞെടുപ്പിലും കുടുംബ ജീവിതത്തിന്‍റെ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളിലും ന്യൂ ജനറേഷന്‍നന്നേ മാറിയിരിക്കുന്നു. ദീര്‍ഘ വീക്ഷണത്തോടെയുള്ള മാനദണ്ഡങ്ങളാണ് അവര്‍മുന്നോട്ട് വയ്ക്കുന്നത്. എന്നിട്ടും കേരളത്തില്‍ ഡിവോഴ്സ് നിരക്ക് ദിനപ്രതി കൂടി വരുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. 
ടെക്നോളജിയുടെ ഉച്ചസ്ഥായിയില്‍നില്‍ക്കുന്ന തലമുറയ്ക്ക് സോഷ്യല്‍നെറ്റ് വര്‍ക്കുകള്‍ ജീവിതചര്യയുടെ ഭാഗമായി മാറിയതില്‍അത്ഭുതപ്പെടാനില്ല. അതിലൂടെ ഒരുപാട് ആശയവിനിമയവും വ്യാവസായിക വികസനവും വളര്‍ച്ചയും സൗഹൃദ വളര്‍ച്ചയും ഉണ്ടാവുന്നു എന്ന സത്യം നില നില്‍ക്കെ തന്നെ, മറുവശത്ത് അതിന്‍റെ ദൂഷ്യഫലങ്ങളും അനുഭവിക്കുന്നു.
വിവാഹം എല്ലാ ആഘോഷങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും അന്ത്യമാണെന്നു കരുതുന്നവരാണ് ന്യൂ ജനറേഷനില്‍ ചിലര്‍. സ്വസ്ഥത നഷ്ടപ്പെടാന്‍ പോകുന്ന കൂട്ടുകാരന്‍റെ അവസാനത്തെ സന്തോഷമായി ബാച്ചിലര്‍ പാര്‍ട്ടിയും മദ്യത്തിലും മുന്തിയ ഭക്ഷണത്തിലും ആഘോഷിച്ചു നല്ല ജീവിതത്തോട് വിട പറയുന്നു എന്നിങ്ങനെ നെഗറ്റിവ് എനര്‍ജിയുമായി ദാമ്പത്യത്തിലേക്ക് കയറുന്നവര്‍ക്ക് ബാധ്യതകളും ഉത്തരവാദിത്തങ്ങളും വീര്‍പ്പുമുട്ടലുകള്‍ ഉളവാക്കുന്നു. ഇങ്ങനെ സമൂഹം ഉണ്ടാക്കി വച്ച അപക്വ ധാരണകള്‍ വിവാഹ മോചനങ്ങള്‍ വര്‍ധിക്കാന്‍ കാരണമാവുന്നു.
ബന്ധങ്ങള്‍ക്ക് മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന, കുടുംബങ്ങള്‍നിമിഷാര്‍ധത്തില്‍ശിഥിലമാക്കപ്പെടുന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നതെല്ലാം. സ്വന്തം  പങ്കാളിയിലെ നല്ലതിനെ കാണാന്‍കൂട്ടാക്കാതെ മോഹന വാഗ്ദാനങ്ങള്‍നല്‍കുന്ന വ്യാജ സൗഹൃദങ്ങളില്‍ വിശ്വസിച്ചു ചതിക്കപ്പെട്ട കഥകള്‍ഓരോ ദിവസവും കൂടുന്നു.
ഒരു ദശാബ്ദം മുന്‍പ് വരെ 'ഡിവോഴ്സ്' എന്ന വാക്ക് ഒരു മാന്യതയില്ലാത്ത പദമായിരുന്നു. ഇപ്പോള്‍ഓരോ നൂറു വിവാഹങ്ങളില്‍ഒരെണ്ണം ഡിവോഴ്സില്‍ചെന്നെത്തുന്നു എന്നതാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ വിവാഹമോചന നിരക്ക്. ഈ കണക്ക് അമേരിക്കയെ അപേക്ഷിച്ച് ഏകദേശം പകുതിയാണ്. ഇതില്‍അധികവും 25 മുതല്‍ 35 വരെയുള്ള പ്രായപരിധിയില്‍പെട്ട ദമ്പതികളാണ്. 'പ്രഥമ ദൃഷ്ട്യാ പ്രണയം'(love at first sight) എന്ന വിഭാഗത്തില്‍വരുന്ന  ധൃത വിവാഹങ്ങളാണ് ഇത്തരത്തില്‍അകാല ചരമം പ്രാപിക്കുന്ന ബന്ധങ്ങള്‍. അതിന് കാരണമാകുന്നത് വളരെ നിസ്സാരമായ പ്രശ്നങ്ങളും!
ഒരിക്കല്‍ഒരു സംഭവകഥ ഇപ്രകാരം കേള്‍ക്കാനിടയായി; രാവിലെ ഭര്‍ത്താവ് ജോലിക്ക് പോകാനിറങ്ങുമ്പോള്‍സ്വീകരണമുറിയിലെ മേശപ്പുറത്ത് പൊടി കിടക്കുന്നത് കണ്ടിട്ട് അതില്‍എഴുതി വച്ചു"ഇത് വൃത്തിയാക്കുക" അയാള്‍വൈകിട്ട്  തിരിച്ചെത്തിയപ്പോള്‍അങ്ങനെ തന്നെ കിടക്കുന്ന മേശ കണ്ടിട്ട് ഭാര്യയെ വഴക്ക് പറഞ്ഞു. അവള്‍ചോദിച്ചു; ഇത് എഴുതിയ സമയം മതിയാരുന്നല്ലോ അത് വൃത്തിയാക്കാന്‍...തമ്മില്‍വാക്ക് തര്‍ക്കമായി, ഒടുവില്‍വിവാഹമോചനത്തില്‍ ഈ പ്രശ്നം കൊണ്ടെത്തിച്ചു. ഭര്‍ത്താവ് സ്വന്തം മാതാപിതാക്കളെ വിട്ടു, മാറി താമസിക്കാന്‍കൂട്ടാക്കുന്നില്ല എന്നത് മുതല്‍വീട്ടുജോലികളില്‍സഹായിക്കുന്നില്ല എന്ന കാരണം വരെ വിവാഹ മോചനത്തിനായി ഭാര്യ പറയുമ്പോള്‍, തന്നെ അനുസരിക്കാനും ബഹുമാനിക്കാനും അവള്‍ക്കാവുന്നില്ലെന്ന കാരണം പറഞ്ഞു ഭര്‍ത്താക്കന്മാരും ഡിവോഴ്സ് കേസ് ഫയല്‍ചെയ്യുന്നു. അപക്വമായ പ്രണയങ്ങളും ജോലിയും വിദ്യാഭ്യാസവും  സാമ്പത്തിക ചുറ്റുപാടും ഉണ്ടാകുന്ന ഈഗോയും കോംപ്ലക്സും  ഇതില്‍മുഖ്യ പങ്ക് വഹിക്കുന്നു. 
മനശാസ്ത്രജ്ഞന്‍ SD സിംഗ് പറയുന്നു; Love at first sight കൂടുതലും ബാഹ്യമായ ആകര്‍ഷണം മാത്രമാണ്. അതിലൂടെ ഉണ്ടാവുന്ന വിവാഹങ്ങളും ബാഹ്യമായ വിവാഹം മാത്രമായി ശേഷിക്കുന്നു. അവര്‍ക്കിടയില്‍ വൈകാരികമായ ഒരു ബന്ധം പലപ്പോഴും ഉടലെടുക്കുന്നില്ല.
പ്രശസ്ത മനശാസ്ത്രജ്ഞന്‍ഡോ.സി.ജെ.ജോണ്‍പറയുന്നു; ഇന്നത്തെ ദമ്പതികള്‍പരസ്പരം മനസ്സിലാക്കുന്നതിനു മുന്‍പേ പങ്കാളിയെ കുറിച്ചൊരു സ്ക്രിപ്റ്റ് ഉണ്ടാക്കുന്നു. തല്‍ഫലമായി വിവാഹത്തിന് മുന്‍പുള്ള പ്രതീക്ഷകള്‍വളരെ ഉയര്‍ന്നതും വിവാഹ ശേഷം അതില്‍വിട്ടുവീഴ്ച ചെയ്യാന്‍തയ്യാറാകാതെയും വരുന്ന സാഹചര്യത്തില്‍ബന്ധങ്ങള്‍പരസ്പര ധാരണാ വിധേയമാകാതെ പോകുന്നു. കൂടുതല്‍പ്രാധാന്യം ജോലിക്ക് കൊടുക്കുകയും തന്മൂലം പങ്കാളിയോടൊപ്പം സ്വകാര്യ സമയം കുറയുകയും ചെയ്യുന്നതും  ഇന്നത്തെ വിവാഹ മോചനത്തിനുള്ള പ്രധാന കാരണമാണ്. പരസ്പരം അംഗീകരിക്കാനും അഭിനന്ദിക്കാനും ബഹുമാനിക്കാനും വിശ്വസിക്കാനും കഴിയുന്നില്ല.
ഏത് മതത്തിലായാലും വിവാഹം എന്നത് ഒരു പവിത്രമായ ചടങ്ങാണ്. രണ്ട് വ്യത്യസ്ത ചുറ്റുപാടില്‍ നിന്ന്, ജീവിത സാഹചര്യങ്ങളില്‍ നിന്ന്, ചിലപ്പോള്‍ വ്യത്യസ്ത സ്ഥലങ്ങളിലും മതങ്ങളിലും നിന്ന് വരുന്ന രണ്ട് വ്യക്തികള്‍ അവരുടെ  ശിഷ്ടകാലം ഒന്നിച്ചു ജീവിക്കാന്‍ സമൂഹ മദ്ധ്യേ എടുക്കുന്ന  ഒരു തീരുമാനത്തിന്‍റെ പ്രത്യക്ഷമായ ചടങ്ങാണ്  വിവാഹം.  അതുകൊണ്ടുതന്നെ അത് ഏറ്റവും ഭംഗിയായും എന്നും ഓര്‍ക്കാന്‍ ഉതകുന്ന രീതിയിലും നടത്താന്‍ എല്ലാവരും ആഗ്രഹിക്കുന്നത് സ്വാഭാവികം. ഓരോരുത്തരും അവരവരുടെ സാമ്പത്തിക  നിലയ്ക്ക് അനുയോജ്യമാകും വിധം അത് നടത്താന്‍ ശ്രമിക്കുന്നു. പക്ഷെ, സ്വന്തം പരിമിതികളെ മറന്നു ഒരു മത്സരക്കളമായി വിവാഹ ചടങ്ങുകളെ കാണാന്‍ തുടങ്ങിയപ്പോള്‍ അനാവശ്യമായ ചെലവുകള്‍ വന്നുതുടങ്ങി.
വിവാഹ ചടങ്ങുകളിലെ ആഡംബരങ്ങളില്‍കഴിഞ്ഞ ഒരു ദശാബ്ദമായി വന്‍തോതിലുള്ള  ഒരു വിപ്ലവമാണ് സംഭവിക്കുന്നത്... അനാവശ്യമായി ലക്ഷക്കണക്കിന്‌പൈസ ഈ ഇനത്തില്‍ധൂര്‍ത്തടിക്കപ്പെടുന്നു. ഈ മേഖലയില്‍ഈവന്‍റ്  മാനേജ്മെന്റിന്റെ വരവോടെ വീട്ടുകാരുടെ ജോലി കുറയുകയും ചെലവ് കൂടുകയും ചെയ്തു. "സൗകര്യങ്ങള്‍കൂടുമ്പോള്‍അസൗകര്യങ്ങളും കൂടുന്നു" എന്ന സാഹചര്യമാണ് ഇപ്പോള്‍. വിവാഹ വസ്ത്രമെടുക്കുന്നതില്‍തുടങ്ങി ആള്‍ക്കാരെ ക്ഷണിക്കുന്നത് വരെ ചെയ്തു തരാന്‍ഈവന്‍റ് മാനെജ്മെന്‍റ് പ്രവര്‍ത്തിക്കുന്നു.
പരസ്പരം അംഗീകരിക്കാനും ബഹുമാനിക്കാനും വിശ്വസിക്കാനും കഴിയുമ്പോള്‍ മാത്രമേ വിവാഹങ്ങള്‍ക്ക് നിലനില്‍പ്പുള്ളൂ. അതിവേഗം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന കാലത്തിനൊത്ത് നാമും വളരെ ദൂരം പിന്നിട്ടു. മാറ്റങ്ങള്‍ഒരുപാട് ഇനിയും വരാനുണ്ട്. ഇന്നലെകളെ  വിസ്മരിക്കുന്ന  ഇന്നിന്‍റെ മാറ്റങ്ങള്‍പോലെ നാളെയുടെ മാറ്റങ്ങള്‍ഇന്നിനെ മറക്കാന്‍കാരണമാവുമോ....?
 
-പനയം ലിജു , സിംഗപ്പൂര്‍


Thursday, October 17, 2013

നിയമവിധേയമാകുന്ന കേരളം

കേരളത്തിലെ റോഡുകളില്‍ അമിത വേഗതയും സിഗ്നല്‍ മറികടന്നുള്ള യാത്രയും ഒഴിവാക്കാന്‍ കാമറകള്‍ . ദേശീയ പാതകളില്‍ ആരംഭിച്ച ഈ കാമറകള്‍ ക്രമേണ മറ്റ് മുഖ്യ റോഡുകളിലേക്കും വ്യാപിപ്പിക്കും. ഇതിന്‍റെ അപ്പുറത്തുള്ള നിയമങ്ങള്‍ നമ്മള്‍ എത്ര കണ്ടിരിക്കുന്നു എന്ന് ലാഘവത്തോടെ ഇതിനെ എഴുതിതള്ളാന്‍ കഴിയില്ല കാരണം ശിക്ഷാ നടപടികളും ശക്തമായി തന്നെ തുടങ്ങിയിട്ടുണ്ട്. ഹെല്‍മറ്റ്,ലൈസന്‍സ്,ഇല്ലാതെയുള്ള യാത്ര, തെറ്റായ ട്രാക്കിലൂടെയുള്ള സഞ്ചാരം, സീറ്റ് ബെല്‍റ്റ്‌ ഇല്ലാതെ പോകുക, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുക തുടങ്ങി ഇരുപതോളം കുറ്റങ്ങള്‍ പിടിക്കാന്‍ ഈ സംവിധാനം ഉപയോഗിക്കും. ഒരിക്കല്‍ പിഴയടച്ച വാഹനം അതെ തെറ്റ് ആവര്‍ത്തിച്ചാല്‍ വാഹനത്തിന്‍റെ രജിസ്ട്രേഷനും  ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുന്നത് വരെയുള്ള ശിക്ഷകളാണ് നടപ്പാക്കുന്നത്.
നിയമം ലംഘിക്കുന്ന വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റിന്‍റെ ചിത്രമടക്കം വാഹനത്തിന്‍റെ ഉടമസ്ഥന്‍റെ വീട്ടില്‍ തപാല്‍ വഴി എത്തും. ഇതെല്ലാം കമ്പ്യൂട്ടര്‍ നിയന്ത്രിതമായ സംവിധാനം വഴിയാണ് പ്രവര്‍ത്തിക്കുന്നത്.2014 മാര്‍ച്ചോടെ സംസ്ഥാനത്തെ മുഴുവന്‍ റോഡുകളിലും ഇത്തരത്തില്‍ സുരക്ഷ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.
പിഴയടക്കാനുള്ള നോട്ടീസ് പോസ്റ്റ്‌ മാനില്‍ നിന്ന്‍ കൈപ്പറ്റാന്‍ കൂട്ടാക്കാതെയിരുന്നാലും കൈപ്പറ്റിയിട്ട് പിഴ അടക്കാതിരുന്നാലും റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ക്കാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇതില്‍ നിന്ന്‍ എന്ത് മനസ്സിലാക്കാം? നിയമങ്ങളുടെ കുറവല്ല അത് നടപ്പിലാക്കാനുള്ള കര്‍ശനമായ സംവിധാനത്തിന്‍റെ അപര്യാപ്തത മാത്രമായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. കര്‍ശനമായ നിയമങ്ങള്‍ നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണെന്ന കാര്യം മറന്നിട്ട് സര്‍ക്കാരിന്‍റെ ആവശ്യമായി കണ്ടിരുന്നത് ഓരോ വ്യക്തികളുടെയും തെറ്റാണ്. നിയമങ്ങളും പിഴയും കര്‍ശനമായപ്പോള്‍ അപകടങ്ങളും കുറഞ്ഞതായി നാം കണ്ടു. മദ്യപിച്ചു വാഹനമോടിച്ചാല്‍ കര്‍ശനമായ ശിക്ഷ ലഭിക്കുമെന്ന് ബോധ്യപ്പെട്ടപ്പോള്‍ ജനങ്ങള്‍ സ്വയം നിയന്ത്രിക്കാന്‍ തുടങ്ങി.
നിയമങ്ങള്‍ നടപ്പിലാക്കാന്‍ നമ്മള്‍ സഹകരിച്ചാല്‍ കേരളത്തെ വിദേശ രാജ്യങ്ങളുടെ നിരയിലേക്ക് കൊണ്ടുവന്നു മറ്റ് സംസ്ഥാനങ്ങള്‍ക്ക് തന്നെ മാതൃകയാക്കി മാറ്റാന്‍ കഴിയും. അപകട രഹിതമായ റോഡുകളും സമാധാനപരമായ കേരളവും നമുക്ക് കെട്ടിപ്പടുക്കാം.
-പനയം ലിജു, സിംഗപ്പൂര്‍

Monday, October 14, 2013

ഒരബദ്ധം ഏത് പോലീസുകാരനും പറ്റും....!

താ പറയുന്നത് ആവശ്യമില്ലാത്ത പരിപാടിക്ക് പോകുമ്പോള്‍ കുറച്ചൊക്കെ നോക്കിയും കണ്ടും ചെയ്യണമെന്ന്...കണ്ടില്ലേ എവിടെയോ കണ്ടുമുട്ടിയ ആളുമോത്ത്(അല്ലേലും ഈ കാര്യത്തില്‍ പിന്നെ മുന്‍ പരിചയം ഒന്നും അത്യാവശ്യമല്ലല്ലോ) രണ്ടെണ്ണം വീശിയപ്പോ പാവം അറിഞ്ഞില്ല അല്പം ഓവറായത്... ദാഹവും വിശപ്പും ക്ഷീണവും മാറ്റി കൂട്ടുകാര്‍ യാത്ര പറഞ്ഞു പിരിഞ്ഞപ്പോ കയ്യിലിരുന്ന ബാഗ് മാറിപ്പോയത് പാവം ശ്രദ്ധിച്ചില്ല. എന്നിട്ടിപ്പോ എന്തായി...വെള്ളമടിച്ചു ബഹളം വച്ച മാനന്തവാടി മത്തായിച്ചന്‍റെ കയ്യിലിരുന്ന ബാഗില്‍ തിരുവനന്തപുരത്തെ രഘു പോലീസിന്‍റെ സര്‍വീസ് റിവോള്‍വറും അഞ്ചുണ്ടയും.....
മന്ത്രിക്ക് എസ്കോര്‍ട്ട് വന്ന രഘു പോലീസിന് ഇനി ആരു എസ്കോര്‍ട്ട് പോകുമോ ആവോ...

ഒരബദ്ധം ഏത് പോലീസുകാരനും പറ്റും....! പക്ഷെ, ഒന്നേ പറ്റാവൂ...!!
-പനയം ലിജു, സിംഗപ്പൂര്‍

Monday, October 7, 2013

എട്ടിന്‍റെ പണി



ലയാള മനോരമയില്‍ കണ്ട ഒരു വാര്‍ത്തയാണ് ഈ കുറിപ്പെഴുതാന്‍ പ്രേരക ഘടകമായത്. "ഷാരൂഖിന് എട്ടിന്‍റെ പണി" എന്നതാണ് പ്രസ്തുത വാര്‍ത്തയുടെ തലക്കെട്ട്‌. 2008ല്‍ കെ.ജെ.റൌളിംഗ് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നടത്തിയ ഒരു പ്രസംഗം കടപ്പാട് പറയാതെ ഷാരൂഖ് ഖാന്‍ കോപ്പിയടിച്ചത് അവിടെയുണ്ടായിരുന്ന ഏതോ ബുദ്ധിജീവി മനസ്സിലാക്കിയെന്നതാണ് വിഷയം. ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള പ്രാദേശിക ദിനപത്രം എന്ന്‍ പരസ്യവാചകങ്ങളിലൂടെ ദിനംപ്രതി പറയുന്ന ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള ഒരു ദിനപ്പത്രം, മലയാള ഭാഷയുടെ ശുദ്ധിയെ വിലമതിയ്ക്കാതെ ഒരു 'ന്യൂ ജനറേഷന്‍' വാക്കിലൂടെ ഒരു വാര്‍ത്തയ്ക്ക് തലക്കെട്ട്‌ ഉണ്ടാക്കുന്ന ഗതികേടിലെക്ക് അധഃപതിച്ചുവോ?


മാതൃഭാഷയുടെ മനോഹാരിതയെയും സ്ഫുടതയെയും അതിന്‍റെ സംഗീതാത്മകമായ ഉച്ചാരണ ശുദ്ധിയെയും കുറിച്ച് വാതോരാതെ പ്രസംഗിക്കയും എഴുതുകയും കേള്‍ക്കുകയും ചെയ്യുന്ന മലയാളിയുടെ സംസ്കാരത്തിന് യോജിക്കാത്ത ഇത്തരം പദപ്രയോഗങ്ങള്‍ വാര്‍ത്താ മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഭാഷയെ കൊലയ്ക്ക് കൊടുക്കാന്‍ കൂട്ട് നില്‍ക്കുകയല്ലേ ചെയ്യുന്നത്?


സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കാലാ കാലങ്ങളില്‍ ഇത്തരം പല പ്രയോഗങ്ങള്‍ കടന്നു വന്നിട്ടുണ്ട്. പക്ഷെ, അതൊന്നും നമ്മള്‍ ഒരിക്കലും അച്ചടി ഭാഷയുടെ ഭാഗമാക്കാന്‍ തയ്യാറായിട്ടില്ല. സംസാര ഭാഷയും എഴുത്ത് ഭാഷയും വ്യതസ്തമാണ്. അച്ചടി ഭാഷ അഥവാ എഴുത്തുഭാഷയില്‍ വാക്കുകളുടെ മൂല്യം വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. 'എട്ടിന്‍റെ പണി' എന്ന വാക്കിനു പകരം പ്രയോഗിക്കാന്‍ മലയാളത്തില്‍ സഭ്യമായ വാക്കുകള്‍ ഇല്ലാത്തതുകൊണ്ടല്ല അങ്ങനെ അവിടെ എഴുതിയത്. കാലത്തിനൊത്ത് നീങ്ങാന്‍ ധാര്‍മ്മിക ബോധമില്ലാതെ പത്രമാധ്യമവും തയ്യാറാവുന്നു എന്ന വസ്തുതയാണ് ഇവിടെ വ്യക്തമാവുന്നത്.


ശ്രേഷ്ടഭാഷാ പദവി നേടിയ ഒരു ഭാഷയാണ്‌ നമ്മുടെ അമ്മ മലയാളം. അതിനെ ഒരു വിധത്തിലും അവഹേളിക്കാനോ നിന്ദിക്കാനോ ഒരു മലയാളിയും തയ്യാറാവരുത്.


-പനയം ലിജു, സിംഗപ്പൂര്‍

Tuesday, August 27, 2013

സമ്മതമാണോ.....? പിന്നെന്ത് പേടിക്കാന്‍....!!

റിഞ്ഞില്ലേ? പെണ്ണിന് സമ്മതമാണെങ്കില്‍  ഇനിയിപ്പോ അവള്‍ക്ക് 18 ആയില്ലെന്നോര്‍ത്ത് പേടിച്ചു ഒളിക്കേണ്ടാ... അതെ...സംഗതി അത് തന്നെ... കാലം ന്യൂ ജനറേഷന്‍ ആണേലും അങ്ങട്ട് വെട്ടിതുറന്നെഴുതാന്‍ ഒരു മടി... കാര്യം മനസ്സിലായില്ലേ...
18 വയസ്സ് വരെ പെണ്ണ് സര്‍ക്കാരിന്‍റെ സ്വത്തല്ലെന്നും അവള്‍ക്കു സുഖങ്ങള്‍ നിഷിധമല്ലെന്നും എന്തരോ ഒക്കെ പറയുന്നുണ്ട്. ആ.. പറയുമ്പോള്‍ എല്ലാം പറയണോല്ലോ... ഇതിന്‍റെ കൂടെ തന്നെ മറ്റേ സാധനം കൂടി നടത്തും....ബോധവല്‍ക്കരണം...അപ്പൊ പിന്നെ എല്ലാരും അങ്ങ് നന്നായിക്കോളും... പ്രീ മാരിറ്റല്‍ കൌണ്സിലിംഗ് നടത്തി കല്യാണം കഴിക്കാന്‍ പറഞ്ഞു വിടുന്ന പോലെ വിവാഹ പൂര്‍വ ലൈംഗീക ബന്ധം തെറ്റാണെന്നും അതിന്‍റെ ദൂഷ്യവശങ്ങളും അവസാനം രൂപയുടെ മൂല്യച്യതിയെ കുറിച്ചു വരെ ബോധവല്‍ക്കരണം നടത്തി പറഞ്ഞു വിടും....ഈ ബോധവല്‍ക്കരണം കൊണ്ട് നാട് നന്നാവുമെങ്കില്‍ ഇന്ത്യ നന്നാവേണ്ട കാലം പണ്ടേ കഴിഞ്ഞു.
ഒരു കൊച്ചിനെ പീഡിപ്പിച്ചതിന്‍റെ സമരം തീരുന്നെനു മുന്‍പേ നാലെണ്ണം വേറെ നടന്ന സ്ഥലത്താണ് ബോധവല്‍ക്കരണവും നിയമവും. അയ്യോ പീഡനം എന്നൊന്നും പറയാന്‍ പറ്റില്ല. പെണ്ണിന്‍റെ സമ്മതത്തോടെ സുഖം പകര്‍ന്നതല്ലേ...അത് പീഡനം ആവില്ലല്ലോ....
വിളിക്കുമ്പോള്‍ 'ഹലോ ചക്കരെ' ക്ക് പകരം,
"താങ്കള്‍ വിളിക്കുന്ന നമ്പര്‍ പരിധിയ്ക്ക് പുറത്താണ് ...ദയവായി അല്‍പസമയത്തിന് ശേഷം വിളിക്കുക" എന്ന മെസ്സേജ് കേള്‍ക്കും വരെ...
...

Wednesday, August 21, 2013

ആരുടെ പിഴ....?

ന്തൊക്കെ നേടിയാല്‍ എന്ത് ഗുണം? മക്കളെ പഠിപ്പിച്ചു വലുതാക്കി ഡോക്ടറും എന്‍ജിനീയറും ആക്കാനും  റിയാലിറ്റി ഷോയില്‍ കോടികള്‍ സമ്മാനം വങ്ങാനയക്കുകയും യുവജനോത്സവ വേദികളില്‍ കലാതിലകവും പ്രതിഭയുമാക്കാന്‍ കഷ്ടപ്പെടുകയും ചെയ്യുന്ന മാതാപിതാക്കള്‍ മറന്നുപോകുന്ന ഒരു സത്യം. മക്കളുടെ സാമീപ്യം ആവശ്യമുള്ളപ്പോള്‍ വന്നു കാണാന്‍ അവര്‍ക്ക് ലീവുണ്ടാവില്ല, ഫോണ്‍ ചെയ്യാന്‍ സമയവും ഉണ്ടാവില്ല.
കഴിഞ്ഞ ദിവസം മാവേലിക്കരയില്‍ വീടിനുള്ളില്‍ മരിച്ചു കിടന്നു ഒന്നര മാസത്തിനു ശേഷം ജീര്‍ണ്ണിച്ച അവസ്ഥയില്‍ കണ്ടെത്തിയ മൃതദേഹത്തിനുടമയായ ഒരമ്മ, അവര്‍ തറവാടിത്തം ഇല്ലാത്തവരോ  അവരുടെ മക്കള്‍ പണമില്ലാത്തവരോ ആയിരുന്നില്ല. സമ്പന്നയും വിധവയുമായ അമ്മയുടെ മരണവാര്‍ത്ത പോലും മക്കള്‍ അറിയുന്നത് ഒന്നര മാസത്തിനു ശേഷമാണെന്ന് കേള്‍ക്കുമ്പോള്‍ അത് വായിച്ച നമുക്ക് ആ മക്കളോട് ദേഷ്യമാണോ അമ്മയോട് സഹതാപമാണോ ഉണ്ടായത്? മാസംതോറും ചെലവിനുള്ള പൈസ അയച്ചുകൊടുക്കുന്നതിലൂടെ കര്‍തവ്യങ്ങള്‍ പൂര്‍ണ്ണമായെന്നു കരുതുന്ന മക്കള്‍ തലമുറ.
സമാനമായ മറ്റൊരു സംഭവം ബാംഗ്ലൂരിലും നടന്നു. നാല് മാസത്തിനു ശേഷം മാത്രം മനസ്സിലാക്കിയ മരണ വിവരം. പക്ഷെ അത് അവിവാഹിതയായ സ്ത്രീയാണെന്നും മാനസികരോഗി ആയിരുന്നെന്നും ന്യായം പറഞ്ഞു മാറ്റിനിര്‍ത്താം. എന്നാല്‍ മാവേലിക്കരയിലെ സംഭവം എന്താണ് നമ്മോടു വിളിച്ചു പറയുന്നത്...? ശോ, കഷ്ടം ! എന്നൊരു നെടുവീര്‍പ്പല്ലാതെ മറ്റൊന്നും അത് വായിക്കുന്ന ആര്‍ക്കും പറയാനുണ്ടാവില്ല. എവിടെയാണ് പിഴച്ചത്? ആര്‍ക്കാണ് തെറ്റിയത്? മക്കള്‍ക്കായി സമ്പാദിച്ചു അവരെ ഇടക്ക് പോയി കാണാനും സന്തോഷത്തില്‍ പങ്കിടാനും മനസ്സ് ഉണ്ടായിരുന്ന അമ്മയ്ക്കോ ഒന്നര മാസമായി പെറ്റമ്മയുടെ യാതൊരു വിവരവുമില്ലെന്ന് തിരക്കിനിടയില്‍ മറന്നു പോയ മക്കള്‍ക്കോ? മരിക്കുന്നതിനു മുന്‍പുള്ള നിമിഷങ്ങളില്‍ ദൂരെയുള്ള മക്കള്‍ക്ക് സന്തോഷം മാത്രം നല്കണേ എന്നാവും ആ അമ്മ പ്രാര്‍ഥിച്ചത്.
-പനയം ലിജു, സിംഗപ്പൂര്‍

Sunday, July 14, 2013

ചരിത്രമായി മാറിയ ടെലിഗ്രാം

ടെലിഗ്രാം ഇന്നുമുതല്‍ ചരിത്രമായി മാറുന്നു. 163 വര്‍ഷത്തെ പ്രവര്‍ത്തനത്തിനു ശേഷമാണ് ഇന്ന് രാത്രിയോടെ ടെലിഗ്രാം ചരിത്രത്തിന്‍റെ താളുകളിലേക്ക് മാറ്റപ്പെടുന്നത്. ഭൂതലതിലൂടെ കമ്പികള്‍ കെട്ടി അവയിലൂടെ പ്രത്യേകം ക്രോഡീകരിച്ച കോഡുകളിലൂടെ സന്ദേശങ്ങള്‍ കൈമാറിയിരുന്ന ഒരു സംവിധാനമായിരുന്നു ടെലിഗ്രാം. 1837 ല്‍ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ സാമുവല്‍ മോഴ്സാണ് ഇന്ന് നിലവില്‍ ഉള്ളതുപോലെയുള്ള ഡോട്ടും ഡാഷും ചേര്‍ന്ന കോഡുകള്‍ക്ക് രൂപം നല്‍കിയത്.1850 നവംബര്‍ 5 നു  ബ്രട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി കൊല്‍ക്കത്തയില്‍ നിന്നാണ് പരീക്ഷണാര്‍ത്ഥം ആദ്യ ടെലിഗ്രാം സന്ദേശം  43.5  കി.മീ.അകലെയുള്ള ഡയമണ്ട് ഹാര്‍ബരിലേക്ക് അയക്കുന്നത്.  1854 ല്‍ ആണ് ഇത് പൊതുജന സേവനത്തിനായി കൊടുക്കപ്പെടുന്നത്.

ഒരു കാലത്ത് ഏറ്റവും വേഗതയേറിയ ആശയ വിനിമയ മാര്‍ഗ്ഗം ടെലിഗ്രാം ആയിരുന്നു. സന്തോഷമോ ദുഃഖമോ അതി ശീഘ്രം അറിയിക്കാന്‍ വേറൊരു മാര്‍ഗം അന്നില്ലായിരുന്നു. മറ്റ് ആശയ വിനിമയ സേവനങ്ങളെ പോലെ ടെലിഗ്രാമും യുദ്ധകാര്യങ്ങള്‍ക്കാണ്  ആദ്യം ഉപയോഗിച്ച് തുടങ്ങിയത്. പിന്നീട് ഇന്ത്യന്‍ റയില്‍വേ കാര്യക്ഷമമായി ഇത് ഉപയോഗിച്ച്. റയില്‍വേ റിസര്‍വേഷന്‍, ചരക്ക് നീക്കങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഇതിലൂടെ കൈമാറ്റം ചെയ്യപ്പെടുകയും കാലക്രമേണ റെയില്‍വേയില്‍ ഇതിനായി കമ്പി തപാല്‍ വിഭാഗം തന്നെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ടെലിഗ്രാമിന്‍റെ സേവനം ഈ കാലത്തും ഉപയോഗിച്ചുകൊണ്ടിരുന്നത് ഇന്ത്യന്‍ സേനാ വിഭാഗങ്ങളായിരുന്നു. ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ മാത്രം സന്ദേശങ്ങള്‍ അറിയിക്കുന്ന സംവിധാനമാണ് ഇതിനുണ്ടായിരുന്നത്. പില്‍ക്കാലത്ത് ഫാക്സ്, ഇ മെയില്‍, SMS ഒക്കെ വന്നപ്പോള്‍ പിന്തള്ളപ്പെട്ട ടെലിഗ്രാം പൂര്‍ണ്ണമായും നിര്‍ത്തലാക്കാന്‍ തീരുമാനമാവുകയും ഇന്ന് രാത്രി മുതല്‍ അത് നടപ്പിലാവുകയുമാണ്.
മുഖാമുഖം കണ്ടു സംസാരിക്കാനും നിമിഷാര്‍ധത്തില്‍ സന്ദേശങ്ങള്‍ കൈമാറാനുമുള്ള ആധുനിക സൌകര്യങ്ങള്‍ വന്നപ്പോള്‍ നമ്മോടു വിട പറഞ്ഞു പോകുന്ന ടെലിഗ്രാമിനെയും അത് നല്കിതന്ന സേവനങ്ങളെയും സ്മരിക്കാം.
-പനയം ലിജു, സിംഗപ്പൂര്‍ 

Monday, June 24, 2013

Latest News

രഞ്ജിനി തെറി പറഞ്ഞ അമേരിക്കൻ അച്ചായനോടുള്ള പ്രവാസി മലയാളികളുടെ സഹതാപം തീർന്നു...ഗണേശൻ ഊർജ്ജസ്വലനായി തിരിച്ചെത്തി...ശ്രീശാന്തിന്റെ പോക്കറ്റിൽ നിന്ന് തൂവാല ഊർന്ന് പോയതാണോ ഒത്തു കളിച്ചോ എന്ന് അന്വേഷിക്കട്ടെ, അവൻ പ്രാക്ടീസ്‌ തുടങ്ങി...മണി വനപാലകരെ തെറി വിളിച്ചോ തല്ലിയോ ആർക്കറിയണം...സരിത മുഖ്യമന്ത്രിയുടെ ഓഫീസിൽ പോയിരുന്നോ....ആ പോയെങ്കിൽ പോട്ടെ...മലയാളി ഹൗസിൽ ട്രിവാൻഡ്രം ലോഡ്ജ്‌ പണിയട്ടേ, നമുക്കെന്താ... എതിലെയോ പോയപ്പൊ വഴി തെറ്റി വന്ന തെറ്റയിൽ ഉണ്ടല്ലോ ഇപ്പോ. ഇനി കുറച്ചു നാൾ അങ്ങേരടെ പുറകെ പോകാം... അപ്പോഴേക്കും മഞ്ജുവും ദിലീപും ഒരു തീരുമാനത്തിൽ എത്തും......
മലയാളിക്ക്‌ എന്നും ആഘോഷത്തിന്റെ ദിനങ്ങൾ!

Sunday, June 23, 2013

ഉണ്ണിക്കുട്ടന്റെ എട്ടാം പിറന്നാള്‍

ണ്ണിക്കുട്ടന്‍ എന്നാണ് അവനെ സ്നേഹപൂര്‍വ്വം അവരെല്ലാം വിളിച്ചിരുന്നത്. 8 വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു ആശുപത്രിയില്‍, പ്രസവിച്ച അമ്മയാല്‍ ഉപേക്ഷിക്കപ്പെട്ട  ഉണ്ണി അവിടുത്തെ ജീവനക്കാരുടെ സംരക്ഷണയില്‍ വളരാന്‍ വിധിക്കപ്പെടുകയായിരുന്നു.
ഒരു പ്രണയം സമ്മാനിച്ച പാരിദോഷികമായ ഈ കുഞ്ഞിനെ ഗര്‍ഭത്തില്‍ തന്നെ കൊന്നുകളയാനാണ് അവന്‍റെ അമ്മ ആദ്യമായി അവിടെയെത്തുന്നത്. പൈസയ്ക്ക് വേണ്ടി ഗര്‍ഭഛിദ്രം ഒരു വിനോദം പോലെ ചെയ്തു കൊടുക്കാന്‍ തയ്യാറായ സാഡിസ്റ്റ് ഗണത്തില്‍ പെട്ടൊരു ഡോക്ടര്‍ അവിടെയുള്ളപ്പോള്‍ ഇത്തരം കേസുമായി കടന്നു വരുന്ന അവിവാഹിത അമ്മമാരുടെയും ജീവിതം ആസ്വദിച്ചു തീരും മുന്‍പേ അബദ്ധത്തില്‍ ഗര്‍ഭം ധരിക്കുന്ന വിവാഹിതരായ സ്ത്രീകള്‍ക്കും ഒരിക്കലും നിരാശരാകേണ്ടി വന്നിട്ടില്ല.
ഉണ്ണിക്കുട്ടനെ ഗര്‍ഭത്തില്‍ നശിപ്പിക്കാന്‍ അവന്‍റെ അമ്മ അവിടെയെത്തുമ്പോഴേക്കും വൈകി പോയതുകൊണ്ടാണ് ആരോഗ്യവാനായ കുഞ്ഞിനെ ഗര്‍ഭഛിദ്രം ചെയ്യാന്‍ കഴിയില്ലെന്നറിഞ്ഞതും പ്രസവിച്ചേ മതിയാവൂ എന്ന അവസ്ഥയില്‍ വേറെ  നിവൃത്തിയില്ലാതെ അവള്‍ ഉണ്ണിയെ പ്രസവിക്കുന്നതും.
വിവാഹിതയല്ലാത്ത സ്ത്രീ അമ്മയായാല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുക്കളെക്കുറിച്ച് മുന്‍പില്ലാത്ത ബോധം അവള്‍ക്ക് ഇപ്പോള്‍ വന്നതുകൊണ്ടാവാം നോന്തുപ്രസവിച്ച കുഞ്ഞിനെ ആശുപത്രിക്കിടക്കയില്‍ ഉപേക്ഷിച്ചിട്ട് നിര്‍ദയം അവള്‍ കടന്നു കളഞ്ഞത്. അങ്ങനെയാണ് ആ കുഞ്ഞ് അവരുടെ കണ്ണിലുണ്ണിയായ ഉണ്ണിക്കുട്ടനായി മാറിയത്.
പ്രസവിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്‍റെ കുഞ്ഞിനെ പിരിഞ്ഞ് ജോലിസ്ഥലത്തേക്ക് പോരേണ്ടിവന്ന അവിടുത്തെ ഒരു നഴ്സ് ആയ സിസ്റ്റര്‍ ബിന്ദു, ഉണ്ണിക്കുട്ടനില്‍ അവളുടെ മിന്നുമോളെ കണ്ടു. മിന്നുമോള്‍ അമ്മയുടെ സ്നേഹം കൊതിക്കുമ്പോള്‍ തുളുമ്പുന്ന അവളുടെ മാറിടം അവള്‍ ഉണ്ണിക്കുട്ടന് നല്‍കി. തന്‍റെ മാറിടത്തിന്‍റെ ചൂട് പകര്‍ന്നു നല്‍കി ഉണ്ണിക്കുട്ടനുമായി ഒരു മാനസിക അടുപ്പത്തില്‍ ആയിത്തീരാന്‍ അവള്‍ക്ക് അധികനാള്‍ വേണ്ടി വന്നില്ല. അപക്വ പ്രണയത്തിന്‍റെ സമ്മാനമായ ഉണ്ണിയെ ഉപേക്ഷിച്ചു പോയ അവന്‍റെ അമ്മയ്ക്ക് പകരം അവള്‍ അവനു അമ്മയായി മാറുകയായിരുന്നു. ദിവസങ്ങള്‍ പിന്നിടവേ ഉണ്നിക്കുട്ടനുമായുള്ള അവളുടെ ആത്മബന്ധം കൂടി വന്നു.
ഒടുവില്‍ ആ ദിനം വന്നെത്തി.ആശുപത്രി ജീവനക്കാരുടെ മൂന്ന്‍ മാസത്തെ പരിചരണത്തിന് വിരാമമിട്ടുകൊണ്ട് ഉണ്ണിക്കുട്ടന്‍ ഇന്ന് അവരോടു വിട പറയുകയാണ്‌. ഉണ്ണിയെ പോലെ സ്വന്തമല്ലാത്ത തെറ്റിന്‍റെ ഫലമായുണ്ടായ  കൂട്ടുകാരുടെ അടുത്തേക്ക്. അവിടെ അവനെ പോലെ അമ്മയ്ക്ക് ഭാരമായ, അച്ഛന്‍ ആരെന്നറിയാത്ത കുറെ കൂട്ടുകാരുണ്ട്.

എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍  ഉണ്ണി എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. ഇന്ന്‍ അവന്‍റെ എട്ടാം പിറന്നാളാണ്. അവന്‍റെ പിറന്നാള്‍ കൃത്യമായി ഓര്‍മ്മയുള്ള സിസ്റ്റര്‍ ബിന്ദു അവനെ കാണാനായി വന്നിരിക്കുന്നു. അവളുടെ മിന്നുമോളും ഒപ്പമുണ്ട്. പക്ഷെ, ഉണ്ണി ഇപ്പോള്‍ അവിടെയില്ല. ദൈവം സന്താന ഭാഗ്യം നല്‍കാത്ത  ഏതോ ഒരമ്മയ്ക്കും അച്ഛനുമൊപ്പം അവനിന്ന് എവിടെയോ ജീവിക്കുന്നുണ്ടാവും... എവിടെ ആയാലും ഉണ്ണിക്ക് നന്മ മാത്രം വരണേ എന്നൊരു ആത്മഗതത്തോടെ അവള്‍ നടന്നകന്നു... അമ്മയുള്ള ഒരു കുഞ്ഞും ഇവിടേക്ക് വരാന്‍ ഇടയാവരുതേ എന്ന പ്രാര്‍ഥനയോടെ...

-പനയം ലിജു, സിംഗപ്പൂര്‍.

Friday, May 24, 2013

റിയാലിറ്റിയും ഷോയും

റിയാലിറ്റി ഷോകളുടെ കാലമാണിത്. സംഗീതത്തില്‍ തുടങ്ങി, നൃത്തത്തിലൂടെ ഹാസ്യത്തിലും അഭിനയത്തിലും നടത്തിയ റിയാലിറ്റി ഷോകള്‍ കണ്ടു മടുത്ത ജനങ്ങള്‍ക്ക് വ്യത്യസ്തത നല്‍കാന്‍ ഒരു പ്രമുഖ മലയാളം ചാനല്‍ നടത്തി വരുന്ന നവ റിയാലിറ്റി ഷോയുടെ വാര്‍ത്തകളാണ് സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ മുഴുവന്‍. റിയല്‍ റിയാലിറ്റി എന്ന്‍ അണിയറ പ്രവര്‍ത്തകര്‍ അവകാശം പറയുന്ന ഈ റിയാലിറ്റി ഷോയെ കുറിച്ച് നല്ലതായി ഒരു വാക്ക് പോലും ഇതുവരെ കേള്‍ക്കാത്ത സാഹചര്യത്തില്‍ എന്താണിതെന്ന് അറിയാന്‍ ഈയുള്ളവനും ഒരു ആകാംക്ഷ തോന്നി. എന്തെങ്കിലും നല്ലതോ മോശമോ എഴുതുന്നതിനു മുന്‍പേ ഇതെന്താണെന്നു അറിയണമല്ലോ !
അതിലേക്ക് കടക്കും മുന്‍പേ ഹാസ്യ റിയാലിറ്റി ഷോ എന്ന പേരും ജനങ്ങളെ കരയിക്കുന്ന (ഇത് കാണേണ്ടി വന്നല്ലോ എന്നോര്‍ത്ത്) ചില ഷോകള്‍ അസഹനീയമായി മാറിയിരിക്കുന്ന കാര്യം പറയാതെ വയ്യ. അടുത്തിടെ സിംഗപ്പൂരില്‍ നടന്ന ഒരു പരിപാടിയില്‍ അതിഥിയായി വന്ന ഒരു ഹാസ്യതാരം മുന്‍‌കൂര്‍ ജാമ്യമായി പറഞ്ഞ വാക്കുകള്‍ ഓര്‍ക്കുന്നു. റിയാലിറ്റി ഷോകളിലൂടെ ദിവസേന ഹാസ്യം കാണാന്‍ തുടങ്ങിയ ജനങ്ങളോട് ആവര്‍ത്തന വിരസത തോന്നിയാല്‍ ക്ഷമിക്കണേ എന്ന ആമുഖത്തോടെയാണ് അദ്ദേഹം പരിപാടിയിലേക്ക് പ്രവേശിച്ചത്. വിഷയങ്ങളുടെ അപര്യാപ്തത ഇത്തരം പരിപാടികളില്‍ പ്രകടമാണ്. പിന്നെ ഇതിന്‍റെ ന്യായവിധിയെ കുറിച്ച് പറയാതിരിക്കുകയാണ് ഭേദം. ഒരു കോമഡി സ്കിറ്റ് അവതരിപ്പിച്ചതിന്‍റെ വിശകലനം കേട്ടാല്‍ കവല പ്രസംഗം ചെയ്യുന്ന തീവ്രതയാണ്. അതൊരെണ്ണം സഹിക്കാന്‍ കഷ്ടപ്പെടുമ്പോള്‍ തന്നെ വേറെയും സമാനമായ ഷോകള്‍ അതെ ചാനലില്‍. ജഡ്ജസിന്‍റെ രൂപവും വേഷവും കണ്ടാല്‍ പണ്ട് ഷോ കേസില്‍ വച്ചിരുന്ന കണ്ണും വായും ചെവിയും പൊത്തിയ പ്രതിമകള്‍ കണ്ട ഓര്‍മ്മയാണ് വരിക.
ഒടുവില്‍, ഒരു വീടിനുള്ളില്‍ കുറച്ചു പേരെ പുറം ലോക ബന്ധമില്ലാതെ താമസിപ്പിച്ചിട്ട് ബാത്ത് റൂമില്‍ വരെ ഒളി കാമറ വച്ച് ആ വീട്ടിലെ സകല സംഭവങ്ങളും പുറം ലോകത്തെ കാണിക്കുന്ന ഈ ഷോ കൊണ്ട് എന്താണ് ചാനലും നിര്‍മാതാവും ഉദ്ദേശിക്കുന്നതെന്ന് മാത്രം വ്യക്തമാവുന്നില്ല. ഈ പരിപാടി കഴിഞ്ഞു സമ്മാനവും വാങ്ങി വീട്ടില്‍ ചെല്ലുമ്പോള്‍ അവിടെ എന്താവും സംഭവിക്കുക എന്നും പറയാനാവില്ല.
ഇതിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുത്ത് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്ന പോലെ അല്ലല്ലോ ഇവരൊക്കെ എന്ന്‍ പറയുന്നവര്‍ മനസ്സിലാക്കേണ്ട കാര്യം, ഈ വ്യക്തികളെ നമ്മള്‍ കണ്ടിരുന്നത് അവരുടെ കഥാപാത്രങ്ങളിലൂടെയും സ്റ്റേജിലെ പ്രകടനങ്ങളിലൂടെയും മാത്രമാണ്. അവരും സാധാരണ മനുഷ്യരാണ്. അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെക്കാള്‍ വളരെ അന്തരമുണ്ട് അവരുടെ വ്യക്തിത്വത്തിന്. അതില്‍ നല്ലവരും മോശവും ഉണ്ടാവും. സമൂഹത്തിനു നല്ല സന്ദേശം കൊടുക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരുടെ സ്വഭാവവും അങ്ങനെയാണെന്നു നമ്മുടെ മിഥ്യാ ധാരണയാണ്. രഹസ്യങ്ങള്‍ പോലും പറയാന്‍ കഴിയാതെ, ആത്മഗതങ്ങള്‍ പോലും റെക്കോര്‍ഡ് ചെയ്യപ്പെടുന്ന ഈ ഷോ അവരുടെ സ്വകാര്യത നഷ്ടപ്പെടുത്തുമ്പോള്‍ അവരുടെ യഥാര്‍ത്ഥ മുഖം നമ്മള്‍ കാണുന്നു എന്ന്‍ മാത്രം.
പിന്നെ, നയന്‍ താര തമിഴ് സിനിമയില്‍ ഗ്ലാമര്‍ ആയി അഭിനയിക്കുന്നു എന്ന് അവളെ കുറ്റം പറയുന്ന മലയാളികള്‍ അവളുടെ പടം കാണാന്‍ ഉത്സാഹം കാണിക്കുന്ന പോലെ എന്തൊക്കെ എതിരഭിപ്രായം വന്നാലും മലയാളി ഹൌസ് കാണാന്‍ പ്രേക്ഷകര്‍ ഉണ്ടാവും.
-പനയം ലിജു


Tuesday, May 21, 2013

രഞ്ജിനിയും ശ്രീശാന്തും പിന്നെ മണിയും


മാറി വരുന്ന വാര്‍ത്തകളോടുള്ള മലയാളിയുടെ ഭ്രമം പണ്ടേ പേര് കേട്ടതാ... സന്തോഷ്‌ മാധവനും സന്തോഷ്‌ പണ്ഡിറ്റും പ്രിഥ്വിരാജും ശ്രീശാന്തും ഗണേശനും എല്ലാം ഈ ശ്രേണിയില്‍ പലപ്പോഴായി വന്നുപോയവര്‍.... നല്ലകാര്യങ്ങള്‍ ചെയ്യുമ്പോള്‍ അഭിനന്ദിക്കാന്‍ മനപൂര്‍വം മറക്കുന്ന നമ്മള്‍ കുറ്റം കേള്‍ക്കേണ്ട താമസം അതിന്‍റെ നിജസ്ഥിതി ആരായാന്‍ പോലും തയ്യാറാവാതെ വാര്‍ത്തയാക്കുകയും ചെയ്യും. പണ്ടൊക്കെ പത്രക്കാരും റേഡിയോ / ടെലിവിഷന്‍ ചാനലുകളും വിചാരിച്ചാല്‍ മാത്രമേ വാര്‍ത്തകള്‍ ജനിച്ചിരുന്നുള്ളൂ. പക്ഷെ, ഇന്ന്‍ കാലം മാറിയപ്പോള്‍ സാങ്കേതിക വിദ്യ വിരല്‍തുമ്പില്‍ വന്നപ്പോള്‍ പാലാരിവട്ടം ശശി വിചാരിച്ചാലും വാര്‍ത്ത ഉണ്ടാക്കുകയും ലോകം മുഴുവന്‍ നൊടിയിടയില്‍ പരത്തുകയും ചെയ്യാം.
ഇത്തരം ചൂടന്‍ വാര്‍ത്തകളില്‍ അവസാനം സ്ഥാനം നേടിയിരിക്കുന്നത് ലോകപ്രശസ്തരായ ചുരുക്കം മലയാളികളില്‍ ഒരാളായ ശ്രീശാന്തും, മലയാളം സംസാരിക്കാന്‍ അറിയാത്ത മലയാളി അവതാരകയായ രഞ്ജിനി ഹരിദാസും തെന്നിന്ത്യയില്‍ പ്രശസ്തനായ മലയാളി താരം കലാഭവന്‍ മണിയുമാണ്. (ഞാനിത് എഴുതുമ്പോള്‍ ഉള്ള വിവരമാണിത്. നാളെ നിങ്ങളിത് വായിക്കുമ്പോഴേക്കും ഇത് മാറി വേറെ ആരെങ്കിലും വന്നേയ്ക്കാം). അത്ര അത്യാവശ്യമില്ലാത്ത ഒരു പ്രാധാന്യം ഇത്തരം വാര്‍ത്തകള്‍ക്ക് നമ്മള്‍ കൊടുക്കുന്നില്ലേ എന്ന സംശയത്തില്‍ നിന്നുമാണ് ഇത്തരമൊരു കുറിപ്പെഴുത്തിലേക്ക് എന്നെ എത്തിച്ചത്.
പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കൂടുന്നു, സ്വര്‍ണ്ണത്തിന്‍റെ വില ഇടിഞ്ഞിട്ടു കൂടുന്നു, 90 വയസ്സുള്ള വൃദ്ധ മുതല്‍ 6 മാസം പ്രായമുള്ള കൈക്കുഞ്ഞ് വരെ പീഡിപ്പിക്കപ്പെടുന്നു, കുഞ്ഞുങ്ങളെയും ഭര്‍ത്താവിനെയും കളഞ്ഞിട്ടു വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടുന്നു, ഒളിച്ചോടി പോയ കാമുകിയുടെ ജഡം കായലില്‍ പൊങ്ങി, മന്ത്രിക്ക് അവിഹിതം, സിനിമാതാരം പോലീസിനെ തല്ലി, കായിക താരം കോഴക്കേസില്‍ പിടിയില്‍, ചാനല്‍ അവതാരിക നിയമം ലംഘിച്ചു,പിന്നെ നാല് വെട്ടുകേസും മൂന്ന്‍ കുത്തു കേസും കൂടി ആയാല്‍ 48 പേജുള്ള ഒരു ദിവസത്തെ പത്രമായി.
ഈ വാര്‍ത്തകള്‍ ദിനംപ്രതി കൂടുന്നതല്ലാതെ അത് നിര്‍മാര്‍ജ്ജനം ചെയ്യാന്‍ എന്തെങ്കിലും ചെയ്യുന്നതായി ഒരു വാര്‍ത്തയും എങ്ങും കാണുന്നില്ല. പത്രക്കാര്‍ ഈ വാര്‍ത്തകളൊക്കെ സെറ്റ് ചെയ്ത് വച്ചിട്ട് സ്ഥലവും തീയതിയും ആളിന്‍റെ പ്രായവും പേരും മാത്രം ദിവസേനെ മാറ്റി അച്ചടിച്ചു വിടുന്നത് പോലെ ആയി കാര്യങ്ങള്‍.
ഇപ്പോഴിതാ ഏറ്റവും പുതിയ വാര്‍ത്ത; ശ്രീശാന്തിന്‍റെ കഥ സിനിമയാക്കുന്നു. സംഭവത്തിന്‍റെ സത്യാവസ്ഥ മുഴുവന്‍ പുറത്ത് വന്നിട്ടു കൂടിയില്ല. അതിനുള്ളില്‍ കഥ എഴുതാന്‍ തുടങ്ങി. ഒരുത്തന്‍റെ പരാജയം ആഘോഷിക്കപെടുന്നു. തെറ്റ് ചെയ്തവന്‍ ശിക്ഷിക്കപ്പെടണം എന്ന്‍ തന്നെയാണ് എന്‍റെയും അഭിപ്രായം. ഞാന്‍ ശ്രീശാന്തിനെയോ രഞ്ജിനിയേയോ മണിയെയോ കുറ്റക്കാരല്ലെന്ന് പറയാനല്ല ശ്രമിക്കുന്നത്. സ്വന്തം വീട്ടിലെ കുറ്റങ്ങള്‍ മറ്റുള്ളവരോട് പറഞ്ഞു രസിക്കാന്‍ മലയാളികളെ കഴിഞ്ഞേ ആരുമുള്ളൂ. മലയാളിയെ കളിയാക്കുന്ന തമിഴന്‍റെ കൂടെ ചേര്‍ന്ന് നമ്മളും നമ്മുടെ നാടിനെയും നാട്ടുകാരെയും കളിയാക്കും. കോടികളുടെ അഴിമതി നടത്തിയാലും അവന്‍റെ ഒരു നേതാവിനെ കുറിച്ച് മറ്റുള്ളവരോട് അവന്‍ മോശമായി സംസാരിക്കില്ല.
ഇനിയിപ്പോ അടുത്ത ഒരു ഇരയെ കിട്ടുന്ന വരെ ഇത് ആഘോഷിക്കാം. ഒരാഴ്ചയ്ക്കുള്ളില്‍ പുതിയൊരു ഇരയും വിഷയവും വാര്‍ത്തയും ഉണ്ടാവാതിരിക്കില്ല. അപ്പോള്‍ പത്രക്കാര്‍ക്കും സോഷ്യല്‍ നെറ്റ് വര്‍ക്കിനും അങ്ങോട്ട്‌ ശ്രദ്ധ തിരിക്കാം... കാതോര്‍ത്തിരിക്കാം ആ വാര്‍ത്തയ്ക്കായി... കണ്‍ തുറന്നിരിക്കാം ആ വ്യക്തിയ്ക്കായി.
-പനയം ലിജു.

Monday, May 6, 2013

Facebook users

ഈ വർഷം ലോകത്തേറ്റവും കൂടുതൽ ഫേസ്‌ ബുക്ക്‌ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഇന്ത്യ മുന്നിൽ. ഇന്ത്യയിൽ ഒരു മാസം ഫേസ്‌ ബുക്ക്‌ ഉപയോഗിക്കുന്നവരുടെ എണ്ണം 78ദശലക്ഷം. ലോകത്തേറ്റവും കൂടുതൽ മുഖപുസ്തക ഉപഭോക്തക്കൾ ഉള്ളത്‌ യു എസിലും ഇന്ത്യയിലും ബ്രസീലിലുമാണ്‌… ഏറ്റവും പുതിയ കണക്ക്‌ പ്രകാരം ബ്രസീലിൽ 73 ദശലക്ഷം ആൾക്കാരാണ്‌ ഒരു മാസം മുഖപുസ്തകത്തിൽ മുഖം കാണിക്കുന്നത്‌. കഴിഞ്ഞ വർഷത്തെക്കാൾ 50% വർദ്ധനവാണ്‌ ഈ കാര്യത്തിൽ ഇന്ത്യക്കുള്ളത്‌.
ലോകത്ത്‌ മുഴുവൻ 665 ദശലക്ഷം പേർ മുഖപുസ്തകം ഉപയോഗിക്കുന്നുണ്ടെന്ന്‌ ഫേസ്ബുക്ക്‌ വക്താവ്‌ പറഞ്ഞു.
എല്ലാ മുഖപുസ്തക ആരാധകർക്കും ഈ സന്തോഷം പങ്ക്‌ വയ്ക്കാം... ശുഭരാത്രി....സുഖ നിദ്ര....!!!
-പനയം ലിജു

Saturday, May 4, 2013

വ്യാജ വാര്‍ത്തകള്‍ തടയൂ


കേട്ട പാതി കേള്ക്കാനത്ത പാതി വന്നു മുഖപുസ്തകത്തില്‍ വിളമ്പുന്നതിന്റെ് ദോഷങ്ങള്‍ അപ്പോള്‍ ചിന്തിക്കില്ല. പ്രചരിപ്പിക്കുന്നവര്ക്ക്  അത് വെറും തമാശ... അല്ലെങ്കില്‍ പേജിന്റെപ പ്രചാരം. വര്ഷ‍ങ്ങളുടെ കാത്തിരിപ്പിനു ശേഷം ലഭിച്ച മകളെ അകാലത്തില്‍ നഷ്ടപ്പെട്ട വേദന തീരും മുമ്പേ ഗായിക ചിത്ര വീണ്ടും ഗര്ഭി്ണി ആയിരിക്കുന്നു, അവര്ക്ക്  വേണ്ടി പ്രാര്ഥിലക്കുക എന്നൊരു വ്യാജ സന്ദേശം മുഖപുസ്തകത്തിലൂടെ പ്രചരിപ്പിച്ചവര്‍ എന്തിനത് ചെയ്തു എന്ന് അവര്ക്ക്  മാത്രമേ അറിയൂ. അതുകൊണ്ട് തന്നെ മമ്ത മോഹന്ദാഎസിന് വീണ്ടും അസുഖമെന്ന വാര്ത്ത  ആദ്യം മുഖപുസ്തകത്തില്‍ കണ്ടപ്പോള്‍ വിശ്വസിക്കാന്‍ തയ്യാറായില്ലെന്നു മാത്രമല്ല, ആ വാര്ത്തണ സത്യമാണോ എന്ന് പരിശോധിക്കാനാണ് ആദ്യം പ്രതികരിച്ചത്‌. ഇതൊരു സത്യസന്ധമായ വാര്ത്തോയാണെന്നു ബോധ്യപ്പെട്ടത്‌ പിന്നീട് പത്രവാര്ത്ത കള്‍ കണ്ടപ്പോളാണ്.
ഇപ്പോള്‍ ഇതെഴുതാന്‍ കാരണമായത്‌ ഇത്തരത്തില്‍ പ്രചരിച്ച ഒരു വാര്ത്തപ ഒരാളുടെ വ്യക്തിത്വത്തെ പോലും പൊതുജനമധ്യേ കളങ്കപ്പെടുത്തുന്ന തരത്തില്‍ ആയ വിവരം വായിച്ചപ്പോഴാണ്.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗായിക എന്ന ബഹുമാനം അര്ഹിയക്കുന്ന ശ്രീമതി.എസ് ജാനകിയമ്മയ്ക്ക് പത്മ പുരസ്കാരം നല്കിണമെന്ന് ആവശ്യപ്പെട്ട് മുന്പൊകരിക്കല്‍ അവരുടെ ആരാധകര്‍ നടത്തിയ ഒപ്പ് ശേഖരണത്തില്‍ സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ പങ്കെടുത്തില്ലെന്ന വാര്ത്തമയോടൊപ്പം വന്ന അദ്ദേഹത്തിന്റെ് കമന്റ്ണ വളച്ചൊടിക്കപ്പെട്ടത് കണ്ടപ്പോള്‍ എഴുതാതിരിക്കാന്‍ കഴിയുന്നില്ല.
“എസ്.ജാനകിയ്ക്ക് പത്മ പുരസ്കാരം ലഭിക്കാന്‍ സമയം ആവുന്നതേയുള്ളൂ” എന്നാണ് അദ്ദേഹം പറഞ്ഞതായി മുഖപുസ്തകത്തില്‍  വന്ന വാര്ത്ത്. എന്നാല്‍ ഇത്തരമൊരു പ്രസ്താവന ചെയ്യാന്‍ മാത്രം വിവരമില്ലാത്തതോ അഹങ്കാരിയോ ആയ ഒരാളല്ല ഈ പറയപ്പെടുന്ന എം.ജയചന്ദ്രന്‍ എന്നത് എല്ലാവര്ക്കും  അറിയുന്നത് കൊണ്ടാവണം ഇപ്പോള്‍ അതിന്റെര സത്യാവസ്ഥയുമായി മലയാള മനോരമ വന്നത്.
“ഒപ്പ് ശേഖരണം നടത്തിയല്ല ജാനകിയമ്മയ്ക്ക് പുരസ്കാരം ലഭിക്കേണ്ടതെന്നും ജാനകിയമ്മ പത്മ പുരസ്കാരത്തിനും എത്രയോ മുകളിലാണെന്നു”മാണ് അദ്ദേഹം അന്ന് പറഞ്ഞത്‌.
ഒരു വാര്ത്തന അതിന്റെദ സത്യാവസ്ഥ സ്ഥിരീകരിക്കാതെ പ്രചരിപ്പിക്കുമ്പോള്‍ ഉണ്ടാവുന്ന ഭവിഷ്യത്തുക്കള്‍ ഓര്ക്കാമതെ ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ ഒരു വ്യക്തിയെ കുറിച്ച് തെറ്റായ അഭിപ്രായം മറ്റുള്ളവരില്‍ കടന്നു കൂടാന്‍ ഇടയാവുന്നു.
നൂറു ലൈക്ക്‌ കൂടുതല്‍ ലഭിക്കാനായി ഇത്തരം തെറ്റായ വാര്ത്തളകള്‍ പ്രചരിപ്പിക്കുന്നതിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ ശ്രമിക്കാം.
-പനയം ലിജു

Tuesday, April 30, 2013

Confidence + Hardwork = Success

എന്ത് ചെയ്താലും നെഗറ്റിവ് പ്രതികരണം മാത്രം കേള്‍ക്കേണ്ടി വരിക എന്ന അവസ്ഥ വല്ലാത്തൊരു പിന്മാറ്റം നമ്മിലുളവാക്കുന്ന ഒന്നാണ്. കയ്യില്‍ കിട്ടുന്ന തുണ്ട് പേപ്പറില്‍ ചിത്രം വരയ്ക്കാന്‍ ആഗ്രഹിച്ചു എന്തെങ്കിലും കുത്തിവരക്കുന്ന കുഞ്ഞു മനസ്സ് മുതല്‍ കോടികളുടെ ഫ്ലാറ്റ്‌ സ്വന്തമാക്കാന്‍ പരിശീലനവും കഠിനാധ്വാനവും ചെയ്തെത്തുന്ന റിയാലിറ്റി ഷോ മത്സരാര്‍ഥി വരെ നേരിടുന്ന ഒരു വൈകാരിക പ്രശ്നമാണിത്.

"ഉള്ളത് മുഖത്ത് നോക്കി പറയുന്നതാണ് എന്‍റെ പ്രകൃതം, ഇഷ്ടമുണ്ടെങ്കില്‍ സ്വീകരിച്ചാല്‍ മതി" എന്ന്‍ പറഞ്ഞാലും അത് കേട്ട വ്യക്തിയില്‍ ഉണ്ടാക്കിയ വിഷമത്തിന് പരിഹാരം ആവണമെന്നില്ല.  കേരളത്തിലെ ഒരു പ്രശസ്ത റിയാലിറ്റി ഷോ യില്‍ നിന്നും ഈ കാരണം ഒന്നുകൊണ്ടു മാത്രം മത്സരാര്‍ഥി, സ്വയം പിന്മാറി പോയ ദൃശ്യം നാം കണ്ടതാണ്. 

ഒരു അഭിനന്ദന വാക്ക്‌ ഒരാളില്‍ 1000യൂണിറ്റ് ആത്മവിശ്വാസവും ധൈര്യവും കൂട്ടുമ്പോള്‍ ഒരു നെഗറ്റിവ് കമന്റ് അയാളുടെ 3000 യൂണിറ്റ് കുറയ്ക്കുന്നു എന്നാണു ഞാന്‍ എവിടെയോ കേട്ടത്.

എന്നാല്‍ ഇത്തരം നെഗറ്റിവ് അഭിപ്രായങ്ങളെ എങ്ങനെ ബുദ്ധിപൂര്‍വ്വം നേരിടാം എന്നത് എല്ലാവര്‍ക്കും മനസ്സിലാവുന്ന ഒരു ഉദാഹരണത്തിലൂടെ ചൂണ്ടിക്കാട്ടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ഇന്നത്തെ യുവതാരനിരയിലെ ശ്രദ്ധേയനായ നടന്‍ ഫഹദ്‌ ഫാസില്‍ എന്ന വ്യക്തിയെ നാം ശ്രദ്ധിച്ചാല്‍ തന്‍റെ ആദ്യചിത്രത്തിന്‍റെ ദയനീയ പരാജയത്തിലൂടെ ഒരിക്കല്‍ ചലച്ചിത്ര ലോകത്തു നിന്ന് തന്നെ അപ്രത്യക്ഷനായ  
നടന്‍, ഇന്ന്‍ യുവ തലമുറയുടെ ഇഷ്ടനായകന്‍ ആയി മാറിയതിനു പിന്നില്‍ അദ്ദേഹത്തിന്‍റെ ആത്മവിശ്വാസവും, നിശ്ചയ ദാര്‍ഢൃവും ‌‍‌മാത്രമാണ്. പത്ത് വര്‍ഷത്തെ ഇടവേളയില്‍ ആവശ്യമായ കാര്യങ്ങള്‍ പഠിച്ച് തിരിച്ചെത്തി കാണിച്ചു തന്നത്.

ചെയ്യുന്നതിനൊന്നും അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ വരുമ്പോഴും കുറ്റങ്ങള്‍ മാത്രം കേള്‍ക്കേണ്ടി വരുമ്പോഴും പിന്തിരിഞ്ഞു നില്‍ക്കാതെ മുന്നോട്ട് നീങ്ങി ലക്ഷ്യപ്രാപ്തിയിലെത്തിയാല്‍ ഇപ്പോള്‍ കുറ്റപ്പെടുത്തുന്നവര്‍ തന്നെ തിരുത്തി പറയും. ഒരു പക്ഷെ അത് തുറന്നു പറയാന്‍ അവരുടെ ഈഗോ അനുവദിച്ചില്ലെങ്കില്‍ പോലും മനസ്സിലെങ്കിലും അവര്‍ നമ്മെ അംഗീകരിക്കും.

-പനയം ലിജു

Monday, April 29, 2013

പെണ്ണ്‍


പണ്ട് നിന്‍ തല പിറവിയില്‍  എടുത്തു
പിന്നെ നിന്‍ പിണ്ഡാകാരത്തിന്‍ സ്പന്ദനം പോലും
തച്ചുടയ്ക്കപ്പെട്ടു ഗര്‍ഭപാത്രത്തില്‍ തന്നെയും
ഇന്നോ നീ പിച്ചിചീന്തപ്പെടുന്നു തെരുവിലും
വീട്ടിലും രണ്ട് കാല്‍ കുത്താവുന്നിടത്തിലെല്ലാം
-പനയം ലിജു 

Sunday, April 28, 2013

മഷിപ്പേന

ര്‍മ്മയുണ്ടോ ഈ ചിത്രത്തില്‍ കാണുന്ന മഷിപ്പേന? പേന ഉപയോഗിച്ച് എഴുതിത്തുടങ്ങുമ്പോള്‍ കയ്യക്ഷരം നന്നാവാന്‍ മാതാപിതാക്കള്‍ ആദ്യം വാങ്ങിതന്നിരുന്നത് ഈ മഷിപ്പേന ആയിരുന്നു. ചെല്‍ പാര്‍ക്ക്‌, ബ്രില്‍ തുടങ്ങിയ മഷിക്കുപ്പികളും മഷിപ്പേനയും ഇല്ലാത്ത ഒരു ഓഫീസുകളും ഇല്ലായിരുന്നു. ഒരിക്കലെങ്കിലും ഇതിലെ മഷി ലീക്കായി പോക്കറ്റ്‌ നനയാത്ത ആരും തന്നെയുണ്ടാവില്ല. പത്ത് പൈസയ്ക്ക് മഷി വില്‍പ്പന സ്കൂള്‍ പരിസരത്തെ കടകളില്‍ സുലഭമായ കാഴ്ചയായിരുന്നു. പരീക്ഷാകാലങ്ങളില്‍ രണ്ടോ മൂന്നോ പേന നിറയെ മഷിയുമായി പോയിരുന്ന ആ കാലം.... ഒടുവില്‍ പരീക്ഷ അവസാനിക്കുന്ന ദിവസം പരസ്പരം മഷി കുടയുന്നതില്‍ കാണിച്ചിരുന്ന മത്സര ബുദ്ധി. അതിന്‍റെ ഭാഗമായുണ്ടായ വഴക്കുകള്‍, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹോളി വലിയ ആഘോഷമല്ല. ഹോളിയുടെ കളര്‍ ഉത്സവം അന്ന് നമ്മള്‍ കൊണ്ടാടിയിരുന്നത് ഈ മഷി കുടയലില്‍ ആയിരുന്നില്ലേ? 
കവികളും, സാഹിത്യകാരും, തിരക്കഥാകൃത്തുക്കളും ഉറ്റ തോഴനായി കൊണ്ട് നടന്നിരുന്ന മഷിപ്പേന.
കാലക്രമേണ ബോള്‍ പേനയുടെ കടന്നുവരവോടെ അതിലേക്ക് കൂടുതല്‍ ആകൃഷ്ടരായ നമ്മള്‍ എപ്പോഴോ മനപ്പൂര്‍വ്വം ഈ മഷിപേനയെ മറക്കാന്‍ നിര്‍ബന്ധിതരായി. കനമുള്ള വരികളില്‍ വലിയ അക്ഷരത്തില്‍ മഷിപ്പേന കൊണ്ടെഴുതിയിരുന്ന നാം 0.5 mm ന്‍റെ ആരാധകരായി മാറി.
ഇപ്പോള്‍, ഇ - തൂലികയുടെ കാലമായപ്പോള്‍ പേനയുപയോഗിച്ചു പേപ്പറില്‍ എഴുതുന്നത് തന്നെ വിരളമായി.(ഇതെഴുതുന്ന ഞാന്‍ പോലും).
എന്നാലും, എവിടെയെങ്കിലും ഇപ്പോഴും മഷിപ്പേനയും മഷിക്കുപ്പിയും ഫില്ലറും ഉപയോഗിക്കുന്നവര്‍ ഉണ്ടെന്നു തന്നെ പ്രതീക്ഷിക്കാം.
-പനയം ലിജു.


Thursday, April 25, 2013

മുഖപുസ്തകത്തിന്‍റെ മുഖം. Face of Facebook

സൗഹൃദം എന്ന് കേള്‍ക്കുമ്പോള്‍ ഒന്നിച്ചു പഠിച്ചവരും, കളിച്ചവരും സഹപ്രവര്‍ത്തകരും ഒക്കെ ആയിരുന്നു പണ്ടൊക്കെ. പക്ഷെ, ഇന്ന്‍ മുഖപുസ്തകത്തിലെ ഫ്രണ്ട്സ്‌ ലിസ്റ്റിന്‍റെ വ്യാപ്തം നോക്കിയാണ് ഓരോരുത്തര്‍ സുഹൃത്തിനെ വിലയിരുത്തുന്നത്. അല്പം മുന്‍പ്‌ കണ്ട വീഡിയോയും ചില സമീപ കാല കാഴ്ച്ചകളുമാണ് ഈ കുറിപ്പിനുള്ള പ്രചോദനം. ഒരു ഫോണ്‍ കാളിനെക്കാള്‍ വേഗത്തില്‍ വിവരങ്ങള്‍ കൈമാറാനും അറിയിക്കാനും ഇന്ന്‍ മുഖപുസ്തകം ഉപയോഗിച്ച് തുടങ്ങിയതോടെ കാര്യങ്ങള്‍ക്കെല്ലാം വേഗതയും ആയി. കള്ളം പറയാന്‍ കഴിയില്ലെന്ന ഒരു വലിയ ഗുണവും ഇതിനുണ്ട് എന്നത് നിഷേധിക്കാനാവില്ല. കാരണം, ഒരു ഫോണ്‍ ചെയ്‌താല്‍ മറുതലയ്ക്കലെ ആളിന് സംസാരിക്കാന്‍  താല്‍പര്യമില്ലെങ്കില്‍  അത് എടുക്കാതിരിക്കാം. കത്തെഴുതിയാല്‍ കിട്ടിയില്ലെന്നു കള്ളം പറയാം. ഇ മയില്‍ അയച്ചാല്‍ സമയക്കുറവിനാല്‍ നോക്കിയില്ലെന്ന് പറയാം; പക്ഷെ, മുഖപുസ്തകത്തില്‍ ഒരു മെസ്സേജ് അയച്ചത് വായിച്ചിട്ട് കണ്ടില്ലെന്നോ കേട്ടില്ലെന്നോ അറിഞ്ഞില്ലെന്നോ പറയാന്‍ കഴിയില്ല. വായിച്ചാലുടന്‍ ഇങ്ങേ തലയ്ക്കല്‍ ഒരു ടിക്ക്‌ മാര്‍ക്കോടെ സീന്‍ എന്നൊരു ചെറിയ എഴുത്തും ഒപ്പം സമയവും വരെ കാണിക്കും.

ആദ്യകാലങ്ങളില്‍ പത്ത് സുഹൃത്തുക്കളെ ചേര്‍ക്കാനുള്ള ആഗ്രഹവും ക്രമേണ അതിന്‍റെ എണ്ണം കൂട്ടാനുള്ള തിടുക്കവും പിന്നെ നാല് പേരറിയുന്ന ആളുകളോടുള്ള ചങ്ങാത്തം കാണിക്കാന്‍ കുറച്ചു സെലിബ്രിടീസിനെ ചേര്‍ക്കാനും ആവും ലക്‌ഷ്യം. പിന്നെ പതുക്കെ ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചത് മുതല്‍ പട്ടിണിയാണെങ്കില്‍ അതും സ്റ്റാറ്റസില്‍ എഴുതിയിട്ട് ജീവിതത്തിന്‍റെ സ്വകാര്യതയും കൂടി പരസ്യമാക്കും.

ഇതെല്ലാം മുഷിപ്പായി തോന്നി തുടങ്ങുമ്പോള്‍ തമ്മില്‍ കണ്ടിട്ടില്ലാത്തതും ഒരിക്കലെങ്കിലും കാണുമെന്ന് ഒരു ഉറപ്പും ഇല്ലാത്തവരുമായവരോട് ചങ്ങാത്തം കൂടാന്‍ അഥവാ  ആഗോള സൗഹൃദം സ്ഥാപിക്കാന്‍ സഹായിക്കുന്ന ഒരു സംവിധാനമാണ് മുഖപുസ്തക ഗ്രൂപ്പുകള്‍.
ഗ്രൂപ്പുകളില്‍ സജീവമാകുന്നതോടെ വ്യത്യസ്ത കഴിവുകളും അഭിരുചികളും ഇഷ്ടങ്ങളും ഉള്ള ഒരു വന്‍ സൌഹൃദ വലയം ലഭിക്കും. ഓരോ ഗ്രൂപ്പിനും അതിന്‍റെതായ ലക്ഷ്യങ്ങളും പ്രവര്‍ത്തനോദ്ദേശ്യവും ഉണ്ട്. അതില്‍ മുറുകെ പിടിച്ചു പോകവേ ഗ്രൂപ്പ്‌ വളരുകയും അംഗ സംഖ്യ കൂടുകയും ചെയ്യുന്തോറും ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിച്ച് സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍ സ്വാഭാവികമായും  അഭിപ്രായ വ്യത്യാസങ്ങള്‍ .ഉണ്ടാവുകയും ഗ്രൂപ്പുകള്‍ പിളരുകയും ചെയ്യും. 

സൌഹൃദത്തിന്‍റെ ഒറ്റ ചരടില്‍ കോര്‍ത്തിണക്കിയ ബന്ധങ്ങള്‍ വിഭജിച്ച് ശത്രുതയിലേക്ക് നീങ്ങുന്നു. ഇവിടെ സൗഹൃദം മരണപ്പെടുന്നു. എന്താണീ സൗഹൃദവും സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനവും കൊണ്ട് ലക്ഷ്യമാക്കുന്നത്? പരസ്പരം സഹകരിച്ചു പോകാന്‍ സന്മനസ്സില്ലാത്തവര്‍ എങ്ങനെയാണ് സാമൂഹ്യ സേവനം ചെയ്യുന്നത്? മനുഷ്യനെ മനുഷ്യനല്ലാതാക്കി മാറ്റുന്ന സ്വാര്‍ഥത, അധികാര മോഹം, അധികാര ദുര്‍വിനിയോഗം എന്നിങ്ങനെയുള്ള വാക്കുകള്‍ പണ്ട് രാഷ്ട്രീയത്തില്‍ മാത്രം ഉപയോഗിച്ചിരുന്നവയാണ്. 

പീഡനക്കേസില്‍ പിടിക്കപ്പെട്ടവനെ എന്ത് ചെയ്യണം എന്നു തുടങ്ങി, പ്രധാനമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പോലും മുഖപുസ്തകം ഉപയോഗിക്കുന്ന കാലം. 

നാല് സ്ഥാനാര്‍ഥികളുടെ ഫോട്ടോ പോസ്റ്റ്‌ ചെയ്തിട്ട് ഏറ്റവും കൂടുതല്‍ ലൈക്ക്‌ കിട്ടുന്ന ആളിനെ അടുത്ത പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുന്ന കാലം വിദൂരമല്ല.
-പനയം ലിജു 

Monday, April 22, 2013

വരളുന്ന കേരളം.

കേരളം ദൈനം ദിനം വരള്‍ച്ചയുടെ കഠിനതയിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്നു. ദാഹജലത്തിനു പോലും വഴിയില്ലാതെ ഒരു പറ്റം ജനങ്ങള്‍ കഷ്ടപ്പെടുന്നു. കൊടും ചൂടേറ്റ് മരണത്തിന് കീഴടുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരുന്നു. സൂര്യാഘാതം ഏറ്റവരില്‍ കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍ വാര്‍ദ്ധക്യത്തിലായവര്‍ വരെ ഉള്‍പ്പെടുന്നു. കുടിവെള്ളത്തില്‍ വിഷാംശം കലരുന്ന രാസപദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിന്‍റെ പരിണത ഫലമായി ഒരു തെറ്റും ചെയ്യാത്ത ഗര്‍ഭസ്ഥ ശിശുക്കള്‍ പോലും ശിക്ഷ അനുഭവിക്കുന്നു. മനസ്സ്‌ മരവിക്കുന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നതെല്ലാം. ഈ അവസ്ഥയിലും വെള്ളവും വൈദ്യുതിയും ദുര്‍വിനിയോഗം ചെയ്യുന്നതില്‍ നിന്ന് നാം പൂര്‍ണ്ണമായും മാറിയിട്ടില്ല. പ്രകൃതിയെ സംരക്ഷിക്കുന്നത് പരിസ്ഥിതി സംരക്ഷകരുടെ മാത്രം ഉത്തരവാദിത്വമല്ല. വെള്ളത്തിന്‍റെയും വൈദ്യുതിയുടെയും  അമിതമായ ദുര്‍വ്യയം, അശ്രദ്ധമായ നമ്മുടെ ജീവിത രീതികള്‍, ഇവയൊക്കെ ഇതിനു മുഖ്യപങ്ക് വഹിക്കുന്ന ഘടകങ്ങളാണ്. ആവശ്യത്തിന് മഴയും കാറ്റും വെളിച്ചവും ലഭിച്ചുകൊണ്ടിരുന്ന ദൈവത്തിന്‍റെ സ്വന്തം നാടായ നമ്മുടെ നാട് ഇന്ന്‍ ആവശ്യത്തിന് മഴ ലഭിക്കാതെ വിലപിക്കുമ്പോള്‍ പ്രകൃതി സംരക്ഷണത്തിന്‍റെ അനിവാര്യതയെ കുറിച്ച് നാം ബോധാവാന്മാര്‍ ആകേണ്ടത് അത്യന്താപേക്ഷിതമാണ്.
നദികള്‍ വറ്റി വരണ്ടു.....വെള്ളമുള്ള നദികളില്‍ വിഷാംശം,...... കഴിക്കുന്ന മത്സ്യത്തിലും മാംസത്തിലും കൊടും വിഷം നിറഞ്ഞ മായം കലര്‍ത്തപ്പെടുന്നു. ,......വിഷാംശമുള്ള വളങ്ങള്‍ ഉപോയോഗിക്കാന്‍ തുടങ്ങിയതോടെ  പച്ചക്കറികളും  പോഷക ഗുണമില്ലതായി.... കോഴിമുട്ട പോലും കൃത്രിമമായി നിര്‍മ്മിക്കപ്പെടുന്ന ഈ കാലത്ത്‌ പൂര്‍ണ്ണ വിശ്വാസത്തോടും ധൈര്യത്തോടും എന്താണ് നമുക്ക്‌ ഭക്ഷിയ്ക്കാന്‍ കഴിയുക?
മരണ നിരക്ക് കൂടുകയും ആയുര്‍ദൈര്‍ഘ്യം കുറയുകയും ചെയ്യുന്ന ഒരു അവസ്ഥാ വിശേഷം നമുക്കിടയില്‍ വന്നു കഴിഞ്ഞു.  പ്രായഭേദമന്യേ മാരക രോഗങ്ങള്‍ക്ക്‌ അടിമകളാവുന്നു.
നമ്മുടെ ജീവിത ശൈലികളില്‍ ഒരു മാറ്റം വരുത്താന്‍ ബോധപൂര്‍വ്വം നാം തയ്യാറാകാത്ത പക്ഷം ഇനിയും കൊടും ഭീരങ്ങളായ കാഴ്ചകള്‍ നാം കാണേണ്ടി വരും.
-പനയം ലിജു

Friday, April 19, 2013

നിശബ്ദ രോദനം

യോഗ്യരല്ല നാം കണ്ണീർ പൊഴിക്കുവാൻ
അർഹരല്ല നാം ഒരു ദയയ്ക്കും
ലജ്ജിക്കാം....തല താഴ്ത്താം
ജന്മനാടിൻ ദുർവ്വിധി ഓർത്ത്‌
ആർക്കു നേരെ ചൂണ്ടണം ഈ വിരൽ
ആർക്കു നേരെ ഉയർത്തണം ശബ്ദം
ആരൊരാൾ ഇതിന്നുത്തരം നൽകണം
ആർക്കുമാവില്ല തേങ്ങുവാനല്ലാതെ
ഇതായിരുന്നീ ഇന്ത്യ എന്നറിഞ്ഞെങ്കിൽ
അന്ധനായി പിറന്നേനെ ഞാൻ
ഇതാണല്ലോ എൻ നാടിൻ ഗതിയെന്നു
ഓർത്ത്‌ ലജ്ജിക്കുന്നു സ്വയം ഞാൻ
നല്ലൊരു നാളെ സ്വപ്നമായ്‌ തുടരുന്നു
നല്ലൊരു ദേശവും സ്വപ്നത്തിൽ മാത്രം
കേഴുവാനാവില്ല തേങ്ങുവാനാവില്ല
തല കുനിക്കുന്നു വീണ്ടും നിനക്കായ്‌
കാമ വെറിയാൽ നാറും നാടിനായ്‌

മലയാളം സംസാരിക്കാൻ മടികാട്ടുന്ന മലയാളികൾ ഇത്‌ കാണുക

Watch "Nepali Singing Malayalam Songs. Asianet news" on YouTube

Thursday, April 18, 2013

ഡോര്‍മിറ്ററികള്‍ പറയുന്നത്‌


അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. ലോകമെമ്പാടുമുള്ള മുസ്ലിം സഹോദരങ്ങള്‍ ബലിപ്പെരുന്നാള്‍ കൊണ്ടാടുന്ന ബക്രീദ് ദിനം. അവധി ദിവസമായതിനാല്‍ ഉച്ചയൂണിനെ തുടര്‍ന്ന്‍ നല്ലൊരു ഉറക്കമൊക്കെ കഴിഞ്ഞതിന്‍റെ ആലസ്യത്തില്‍ നിന്നൊരു മുക്തിക്കായി വെറുതെ ഒന്ന് നടക്കാനിറങ്ങാം എന്ന് ചിന്തിച്ചപ്പോഴാണ് എന്‍റെ നാട്ടില്‍ നിന്ന് അടുത്തിടെ ഇവിടേക്ക് വന്ന ഒരു സുഹൃത്തിനെ കാണാമെന്ന് തോന്നിയത്. അങ്ങനെ മറ്റൊരു ചങ്ങാതിയേയും കൂട്ടി നാട്ടുകാരനായ എന്‍റെ സുഹൃത്ത് താമസിക്കുന്ന ഡോര്‍മിറ്ററിയിലേക്ക് യാത്ര പുറപ്പെട്ടു. 

അവിടെയെത്തിയ ഞങ്ങള്‍ ഡോര്‍മിറ്ററിക്കുള്ളില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ സെക്യുരിറ്റി അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന്‍ ‍ എന്‍റെ സുഹൃത്ത് വെളിയിലേക്കിറങ്ങി വന്നു. അവിടെയുള്ള കാന്‍റിനില്‍ നിന്ന് ഓരോ ചായയും കുടിച്ച് സൗഹൃദ സംഭാഷണത്തിലേര്‍പ്പെട്ടു. ഇവിടെ താമസിക്കുന്ന എന്‍റെ സുഹൃത്ത് സിംഗപ്പൂരില്‍ വന്നിട്ട് അധിക കാലം ആകാത്തതിനാല്‍ നാട്ടിലെയും വീട്ടിലെയും സ്വകാര്യ സംഭാഷണങ്ങള്‍ക്ക് ശേഷം ജോലിയുടെയും താമസത്തിന്‍റെയും വിവരങ്ങള്‍ ആരായുന്നതില്‍ ഞാനല്പം ജിജ്ഞാസ കാട്ടി.
ഈ ചോദ്യങ്ങള്‍ക്ക് പൊതുവേ പറയാറുള്ളതുപോലെ സുഖം, സന്തോഷം എന്നീ സാധാരണ വാക്കുകളില്‍ ഉത്തരം തന്നെങ്കിലും ഇത്തരം ഡോര്‍മിറ്ററികളിലെ താമസത്തെ കുറിച്ചുള്ള ചെറിയൊരു അവബോധം ഉണ്ടായിരുന്ന ഞാന്‍, എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ തുറന്നു പറയാന്‍ മടിക്കേണ്ടാ എന്ന് കുറച്ചു കൂടി സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ അയാള്‍ പറഞ്ഞുതുടങ്ങി. 
സിനിമകളിലൂടെയും ടി.വി.യിലൂടെയും കണ്ട സിംഗപ്പൂരിന്‍റെ  മനോഹരചിത്രത്തിലൂടെ മനസ്സില്‍ നെയ്തു കൂട്ടിയ ഒരുപാട് സ്വപ്‌നങ്ങള്‍ക്ക് ചിറകണിയിക്കാം എന്ന മോഹവുമായി ഇവിടേക്ക് പറക്കുമ്പോള്‍ പ്രതീക്ഷിച്ചതൊന്നുമായിരുന്നില്ല  ഇവിടെ തന്നെ കാത്തിരുന്നത്. പണം വാങ്ങി വിസ ശരിയാക്കി തന്ന ഏജന്‍റിന്‍റെ വാഗ്ദാനം ഇവിടെ വന്നു ജോലിക്ക് പ്രവേശിച്ചപ്പോഴേ മറന്നത് കൊണ്ട് അതിലേക്ക് ഇനി പോകാന്‍ താല്പര്യം ഇല്ലെന്നു പറഞ്ഞ സുഹൃത്തിനോട്‌ ഞാന്‍ പറഞ്ഞു: "ആദ്യമൊക്കെ എല്ലായിടത്തും ഇങ്ങനെയൊക്കെ തന്നെയാണ്. കുറച്ചൊക്കെ കണ്ടില്ലെന്നു നടിച്ചു കഷ്ടപ്പെടാന്‍ തയ്യാറായാല്‍ നാളെക്കാലത്ത് നല്ലൊരു ജോലി കിട്ടിയേക്കാം."
അപ്പോള്‍ അദ്ദേഹം പറഞ്ഞത്: ജോലി ഒരുപക്ഷെ നല്ലത് നാളെ  കിട്ടിയേക്കാം. പക്ഷെ അതുവരെ ഇവിടെയുള്ള താമസം എങ്ങനെ തുടരും എന്നതാണ് എന്‍റെ ഇപ്പോഴത്തെ ഏറ്റവും വലിയ ചിന്ത. ഒരു മുറിയില്‍ താമസിക്കാവുന്നതിലധികം ആള്‍ക്കാരെ തിക്കിപ്പാര്‍പ്പിച്ചിരിക്കുവാണിവിടെ. ചെറിയൊരു ഹാളിന്നുള്ളില്‍ 18 പേര്‍ക്ക് കിടക്കാനുള്ള കട്ടിലും അതിനുള്ളില്‍ തന്നെ ചെറിയൊരു ഭാഗം വേര്‍തിരിച്ചു അടുക്കളയും കുളിമുറിയും കക്കൂസും സൗകര്യപ്പെടുത്തിയിരിക്കുന്നു. ഒരു ദിവസം ജോലി കഴിഞ്ഞു വരാന്‍ വൈകിയാല്‍ ആഹാരം പാചകം ചെയ്യാന്‍ സമയം ലഭിച്ചില്ലെങ്കില്‍ പട്ടിണി കിടക്കുക തന്നെ. ഞാന്‍ ചോദിച്ചു; ഇവിടെയൊരു കാന്‍റീന്‍ ഉള്ളപ്പോള്‍ എന്തിനു പട്ടിണി കിടക്കണം? അതിനയാള്‍ തന്ന മറുപടിയില്‍ അദ്ദേഹത്തിന്‍റെ വിഷമമുണ്ടെങ്കിലും ഞങ്ങളെ ചിരിപ്പിക്കുകയാണുണ്ടായത്. അയാള്‍ പറഞ്ഞത്; ഈ കാന്‍റീന് ഇവിടെയുള്ളവര്‍ പറയുന്ന പേര് 'മരണവിലാസം റസ്റ്റാറന്‍റ്' എന്നാണ്. രാവിലത്തേത് രാത്രിയിലും രാത്രിയിലേത് ഉച്ചയ്ക്കുമാണിവിടെ തരുന്നത്. 
എന്നെക്കാള്‍ ദുരിതമനുഭവിക്കുന്ന അനേക ആളുകള്‍ ഉണ്ടിവിടെ. അറക്കാന്‍ കൊണ്ടുപോകുന്ന മാടിനെ പോലെ വെളുപ്പിനെ 4.45 നു ഒരു ടെമ്പോയുടെ പുറകില്‍ കയറ്റി കൊണ്ടുപോകും ജോലിസ്ഥലത്തേക്ക്. മഴയോ തണുപ്പോ വെയിലോ ഒന്നും ബാധകമല്ല. മഴയാണെങ്കില്‍ അവിടെയിരുന്നു നനയണം, മാടിനെപ്പോലെ! രാവിലെ ഏഴരയ്ക്കുള്ള ജോലിക്കാണ് ഇത്ര നേരത്തേ കൊണ്ടുപോകുന്നത്. ഒരു മെഡിക്കല്‍ ലീവ് പോലും ഇല്ലാതെ 365 ദിവസവും 12 മണിക്കൂര്‍ ജോലി ചെയ്യുന്ന അവര്‍ക്ക് ഓണവും ക്രിസ്മസും ബക്രീദും ഇല്ല. ശനിയോ ഞായറോ പലപ്പോഴും അറിയുകപോലുമില്ല. ശമ്പളം കിട്ടിക്കഴിഞ്ഞുള്ള ശനിയോ ഞായറോ നാട്ടിലേക്ക് പണം അയക്കാന്‍ ലിറ്റില്‍ ഇന്ത്യയില്‍ പോകുന്നതാണ് ആകെയുള്ള ഒരു യാത്ര. ഷിപ്പ് യാര്‍ഡിനുള്ളിലുള്ള ചെറിയ കമ്പനികളില്‍ വെല്‍ഡിംഗ്, പെയിന്‍റിംഗ് പോലെയുള്ള ജോലികളാണ് അധികം ആളുകളും ചെയ്യുന്നത്. MOM അനുശാസിക്കുന്ന ശമ്പളം നല്‍കാനോ അത് കൃത്യസമയത്ത് നല്‍കാനോ പല കമ്പനികളും ശ്രമിക്കാറില്ല. ഒരു വര്‍ക്ക് പെര്‍മിറ്റ്‌ കാരന് അവര്‍ നല്‍കുന്നത് 16-20 ഡോളര്‍ ആണ്. അതില്‍ ഒരു ദിവസത്തെ ഭക്ഷണവും നാട്ടിലേക്കുള്ള ഫോണ്‍ വിളിയും കഴിഞ്ഞാല്‍ ഒന്നും ബാക്കിയുണ്ടാവില്ല. എന്തെങ്കിലും അസുഖമുണ്ടെങ്കില്‍ ആശുപത്രിയില്‍ പോകാനും മരുന്നിനുമുള്ള പൈസാ സ്വന്തം കയ്യില്‍ നിന്ന് കൊടുക്കെണ്ടിവരിക മാത്രമല്ല അന്നത്തെ ശമ്പളം നല്‍കുകയുമില്ല.  
കൂട്ടുകാരൊത്ത് ഒന്ന് വെളിയില്‍ പോകാനോ അല്പം ഉല്ലസിക്കാനോ അവസരങ്ങള്‍ ഇല്ലാത്ത ഞങ്ങള്‍, ഇവിടെ മലയാളി സംഘടനകള്‍ നടത്തുന്ന ഓണാഘോഷ പരിപാടികള്‍ പലതിനും പോകാനും  പത്തു ഡോളര്‍ കൊടുത്ത് സദ്യ ഉണ്ണാനും ശ്രമിക്കാറുണ്ട്. അവിടെ പരിചയപ്പെടുന്ന പല ആളുകളും ഞങ്ങളുടെ ജോലിയും താമസവും അറിയുമ്പോള്‍ കൂടുതല്‍ സംസാരിക്കാന്‍ വിമുഖത കാണിക്കുകയാണ് പതിവ്. ഇവിടെ പലപ്പോഴും മറ്റ് രാജ്യങ്ങളിലെ ആള്‍ക്കാരുമായി പല പ്രശ്നങ്ങള്‍ ഉണ്ടാവുമെങ്കിലും അവരുമായി ഒരു സൗഹൃദം കാത്തുസൂക്ഷിക്കാറുള്ള ഞങ്ങള്‍ക്ക് സ്വദേശികളില്‍ നിന്നുണ്ടാവുന്ന ഇത്തരം അവഗണനകള്‍ ശരിക്കും അസഹനീയമാണ്.
പ്രിയ സുഹൃത്തേ, ഒരുപക്ഷെ താങ്കള്‍ക്കറിവില്ലായിരിക്കാം ഇതുപോലെ കഷ്ടപ്പാടിന്‍റെ കയ്പ്പുനീര്‍ കുടിച്ചു കഴിയുന്ന ഒരു കൂട്ടം മലയാളികളും ഫൈന്‍ സിറ്റിയായ നമ്മുടെ ഈ സിംഗപ്പൂരില്‍ ജീവിക്കുന്നുണ്ടെന്ന സത്യം. ഇവിടെ ഞങ്ങള്‍ കണ്ട രണ്ട് ഡോര്‍മിറ്ററികളിലായി ഏകദേശം 25,000 തൊഴിലാളികളാണ് താമസിക്കുന്നത്. ഇവരില്‍ ഇന്ത്യ, ബംഗ്ലാദേശ്, ചൈന, മലേഷ്യ, മ്യാന്മാര്‍, ഫിലിപ്പൈന്‍സ്, തായ് ലാന്‍ഡ്, ഇന്‍ഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ആളുകളുണ്ട്. ഷിപ്പ് യാര്‍ഡ്‌, റിഫൈനറി, കണ്‍സ്ട്രക്ഷന്‍ മേഖലകളില്‍ ജോലിക്കാരാണ്.    കമ്പനിയും ഡോര്‍മിറ്ററിയും ലിറ്റില്‍ ഇന്ത്യയുമാണ്(സമാനമായ സ്ഥലങ്ങള്‍ മറ്റ് രാജ്യക്കാര്‍ക്കും ഉണ്ട്) ഇവരുടെ ലോകം.
ഇവര്‍ക്കുമില്ലേ സ്വപ്‌നങ്ങള്‍....? ഇവര്‍ക്കുമില്ലേ ആഗ്രഹങ്ങളും പ്രതീക്ഷകളും....? ഇവരും മനുഷ്യരല്ലേ...? നമ്മുടെ സഹജീവികള്‍ അല്ലെ...? മലയാളികളായ നമ്മുടെ ഒരുപാടുപേര്‍ ഈ കൂട്ടത്തില്‍ ഉണ്ട്...അവര്‍ക്ക് വേണ്ടി വലുതായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും കാണുമ്പോള്‍ ഒരു പുഞ്ചിരി, സ്നേഹത്തോടെ രണ്ട് വാക്ക് ഇത്രയെങ്കിലും ദയ കാട്ടാന്‍ നമുക്ക് കഴിയില്ലേ...? വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ വരുന്ന മന്ത്രിമാര്‍ സെന്തോസയും ബേര്‍ഡ് പാര്‍ക്കും കണ്ടു മുസ്തഫയില്‍ ഷോപ്പിംഗും കഴിഞ്ഞു പോകുന്നതിനു മുന്‍പ് ഒരു മണിക്കൂര്‍ ഇവരെപോലെ കഷ്ടതയനുഭവിക്കുന്ന പ്രവാസി മലയാളികളുമായി ഒരു കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാന്‍ ശ്രദ്ധിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. 
ഇതു ഒരു ഡോര്‍മിറ്ററിയിലെ കഥ. ഇതുപോലെയുള്ള അനേക ഡോര്‍മിറ്ററികള്‍ വേറെയുമുണ്ട് ഇവിടെ. ഓരോ ഡോര്‍മിറ്ററികള്‍ക്കും പറയാനുണ്ടാവും ഇതുപോലെ വിവിധ  കഥകള്‍. ഈ രാജ്യത്തിന്‍റെ ഭരണ സംവിധാനത്തിന്‍റെയും ജീവിതരീതികളുടെയും സ്വകാര്യത കൊണ്ടുമാകാം, ഗള്‍ഫ് രാജ്യങ്ങളിലേതുപോലെ പ്രത്യക്ഷ്യത്തില്‍ ഇവിടെയുള്ള പ്രവാസികളുടെ പ്രശ്നങ്ങള്‍ ഒരുപക്ഷെ മനസ്സിലാക്കാന്‍ കഴിയില്ല.  യാന്ത്രികത കൂടുതല്‍ അനുഭവപ്പെടുന്ന സിംഗപ്പൂര്‍ ജീവിത ശൈലിയില്‍ ഇവരും ലയിച്ചു ചേര്‍ന്ന് പോകുന്നു. രണ്ടോ മൂന്നോ വര്‍ഷത്തെ കോണ്‍ട്രാക്റ്റ് കഴിഞ്ഞു ഇവരില്‍ ചിലര്‍ മടങ്ങിപോയെക്കാം. ബാധ്യതകള്‍ തീരാത്ത ചിലര്‍ വീണ്ടും ഇവിടെ തുടര്‍ന്നേക്കാം ഈ നരകയാതനകള്‍ ആസ്വാദനമാക്കിക്കൊണ്ട്.


- പനയം ലിജു 

പീഡന സംസ്കാരം

ഡല്‍ഹിയില്‍ ഒരു പെണ്‍ കൊച്ചിനെ ഓടിക്കൊണ്ടിരുന്ന ബസില്‍ പീഢിപ്പിച്ചതും തുടര്‍ന്ന്‍ പെണ്‍കൊച്ച് മരിച്ചതും കണ്ടപ്പോള്‍ ഇന്ത്യാക്കാരുടെ ചോരത്തിളപ്പും ആവേശവും ആക്രോശവും കണ്ടവര്‍ കരുതി, ഇനിയൊരു പെണ്ണിനും ഈ ഗതി വരില്ല, അല്ല ! ചുമ്മാതെ ആള്‍ക്കാരങ്ങ് കരുതിയതല്ല, എന്തൊക്കെ ആയിരുന്നു പുകില്! ...പെണ്ണിനെ തൊട്ടാല്‍ തൂക്കി കൊല്ലാന്‍ വരെ നീയമം വരാന്‍ പോകുവല്ലേ....മണ്ണാങ്കട്ട!!... നിയമം ഒരു വഴിക്ക് നടന്നിങ്ങു എത്തുമ്പോഴേക്കും ഭരണകൂടം രണ്ട് മാറിക്കഴിയും....അല്ലെങ്കില്‍ ഇപ്പൊ നിയമം വന്നാല്‍ ഏതാണ്ടങ്ങ്‌ സാധിക്കും....!
പറയുന്നത് കേട്ടാ തോന്നും ഡല്‍ഹിയിലെ പെണ്ണ് പീഡിപ്പിക്കപ്പെടുന്ന അവസാനത്തെ പെണ്ണാണെന്ന്. ആ വാര്‍ത്ത അച്ചടിച്ച പേപ്പറിന്‍റെ മഷിയുണങ്ങും മുന്‍പേ സമാനമായ സംഭവങ്ങള്‍ എത്രയെണ്ണം വീണ്ടും നടന്നു?
സ്വന്തം പിതാവ് മുതല്‍ കളിക്കൂട്ടുകാരനും, കള്ളക്കാമുകനും, അയല്‍വാസിയും, അധ്യാപകനും മുതല്‍ കള്ള സ്വാമിമാര്‍ വരെ അവളെ
പിച്ചി ചീന്തി. ട്രെയിനും ബസും വിമാനവും ബസ്‌ സ്റ്റാന്‍ഡും ഓട്ടോറിക്ഷ പോലും അതിന് കളമായി. 

ഇന്ത്യാക്കാര്‍ പ്രവാസികളായി ജീവിക്കുന്ന സ്ഥലങ്ങളിലെല്ലാം മറ്റുള്ളവര്‍  വേറിട്ടൊരു കണ്ണ് കണ്ണു കൊണ്ട് അവനെ നോക്കുന്നത് കണ്ടിട്ട് മറുപടി ഇല്ലാതെ നില്‍ക്കേണ്ടി വന്നു. ഞാനല്ല, എന്‍റെ ആരുമല്ല ഇതൊക്കെ ചെയ്യുന്നതെന്ന് അവരോടു പറയണമെന്ന് അവനു ആഗ്രഹം ഉണ്ടെങ്കിലും ഈ അപമാനത്തിന് താനും ഉത്തരവാദിയാണല്ലോ എന്ന ചിന്തയില്‍ നാവ് പൊങ്ങിയില്ല. ഇങ്ങനെ കാടത്തം കാട്ടുന്ന ഒരു കൂട്ടം കാരണം ഉണ്ടാകുന്ന ദുഷ്പേര് നമ്മുടെ രാജ്യത്തിന് മുഴുവന്‍ ആണല്ലോ എന്നോര്‍ത്ത് ഉള്ളിലവന്‍ തേങ്ങി.

ഇന്നിതാ അതും സംഭവിച്ചു, വിദേശ രാജ്യത്ത്‌ പഠിക്കാന്‍ പോയ ഒരു ചെക്കന്‍ ഒരു നിമിഷത്തെ ചിന്ത ഒന്ന് പാളിയപ്പോള്‍ കിട്ടിയ അവസരം ഉപയോഗിച്ചതിന്‍റെ ശിക്ഷ അവന്‍റെ പത്ത് വര്‍ഷം മാത്രമല്ല, പഠിക്കാനും ജോലിക്കും വിദേശത്ത് ജീവിക്കുന്ന എല്ലാ ഇന്ത്യാക്കാരനും അനുഭവിക്കാന്‍ പോകുന്ന പാഠം. എന്ത് പഠിക്കാന്‍ ? അല്ലെ? 

കേരളത്തിന്‍റെ പേര് യുകെ യില്‍ പ്രസിദ്ധമാക്കിയ ഈ പാലാക്കാരന്‍ പയ്യന്‍സ്  പത്ത് വര്‍ഷത്തെ ശിക്ഷ കഴിഞ്ഞു നാട്ടില്‍ വരുമ്പോഴും ഉണ്ടാവുമോ നമ്മുടെ ദില്ലിവാലാ രാംസിംഗിന്‍റെ കൂട്ടുകാര്‍ ജയിലില്‍ തന്നെ?

Monday, April 15, 2013

കൈക്കൂലി

കഴിഞ്ഞ മാസം ഒരു  ഹ്രസ്വ അവധിയ്ക്ക് നാട്ടില്‍ പോയ എന്നോട് എയര്‍പ്പോര്‍ട്ടില്‍ നിന്നും പുറത്തേയ്ക്ക് വരുമ്പോള്‍   "എന്തെങ്കിലും തന്നിട്ട് പോ" എന്ന്‍ വളരെ ലളിതവും ലാഘവത്തോടെയുമുള്ള സെക്യൂരിറ്റിയുടെ  ചോദ്യത്തിനു  "ഒന്നുമില്ല" എന്ന്‍ മറുപടി കൊടുത്ത് പുറത്തേക്കു വന്നപ്പോള്‍ അതിലൊരു ലേഖനത്തിനുള്ള സാധ്യത ഞാന്‍ ശ്രദ്ധിച്ചില്ല.
എന്നാല്‍, ആശുപത്രി ജീവനക്കാരുടെ നിരുത്തരവാദപരമായ പ്രവൃത്തികളെ കുറിച്ച് എന്തെങ്കിലും എഴുതണമെന്ന ചിന്ത കുറെ ദിവസങ്ങളായി മനസ്സില്‍ കിടക്കുമ്പോഴാണ് കഴിഞ്ഞ ദിവസം സേലത്ത് നടന്ന സംഭവം ശ്രദ്ധയില്‍പെട്ടത്.
പ്രസവവേദനയുമായി  ആശുപത്രിയില്‍ വന്ന സ്ത്രീയോട് 1000രൂപ കൈക്കൂലി ചോദിച്ചത് കൊടുക്കാതിരുന്നതിനാല്‍ അഡ്മിറ്റ്‌ ചെയ്യാതെ ഇറക്കിവിട്ട സ്ത്രീ ബസ്‌ സ്റ്റാന്‍ഡില്‍ പ്രസവിക്കേണ്ട സാഹചര്യം ഉണ്ടായത്‌ എത്ര സങ്കടകരമായ അവസ്ഥയാണ്? അതും ഒരു സ്ത്രീ ആയ നഴ്സ്. സ്വന്തം സഹജീവികളുടെ നിസ്സഹായതയെ മുതലെടുക്കാന്‍ ശ്രമിക്കുന്ന ഇത്തരം വൈകൃത സ്വഭാവത്തെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ നമുക്ക്‌ നിയമ വ്യവസ്ഥകളില്ലേ?
മുംബൈയിലെ പോലീസുകാര്‍ ഒരു ബീഡി പോലും കൈക്കൂലിയായി ചോദിക്കുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ച എന്‍റെ ഒരു സുഹൃത്തിന്‍റെ കുഞ്ഞ് ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയപ്പോള്‍ സന്ദര്‍ശനത്തിനു പോയ ഞങ്ങളോട്, അതിന്‍റെ  സാഹചര്യവും അതിന് ഈടാക്കിയ ബില്ലും ജീവനക്കാരുടെ ഉത്തരവാദിത്തമില്ലായ്മയെയും കുറിച്ച് സംസാരിച്ചപ്പോള്‍ നമ്മുടെ ചിന്തകള്‍ക്കതീതമായ പല കാര്യങ്ങള്‍ വലിയ ആശുപത്രികളില്‍ പോലും സംഭവിക്കുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു.
പ്രസവ ശേഷം കുഞ്ഞിനെ മാറ്റി നല്‍കുന്ന തരത്തില്‍ അശ്രദ്ധയോടെയാണ് പല ജീവനക്കാരുടെയും പ്രവൃത്തികള്‍.
പ്രസവിച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ സംഭവിക്കുന്ന ഇത്തരം കൈമാറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിയില്ല. കയ്യില്‍ ലഭിക്കുന്ന കുഞ്ഞാണ് തങ്ങളുടെ കുഞ്ഞെന്ന വിശ്വാസത്തില്‍ അതിനെ സ്വീകരിക്കാനെ നിവൃത്തിയുള്ളൂ.
10 രൂപാ മുതല്‍ കോടിക്കണക്കിനു ഡോളറുകള്‍ വരെ ഇന്ന് കൈക്കൂലി ഇനത്തില്‍ വാങ്ങുന്നുണ്ട്. വലിയ ഇടപാടുകള്‍ക്ക് 'കോഴ' എന്നോ 'ഹവാല' എന്നോ രാജകീയ പ്രൌഡിയുള്ള ഒരു പേര് നല്‍കിയാലും അതു വാങ്ങുന്ന വന്‍കിട രാഷ്ട്രീയക്കാരനും 100 രൂപാ കൈക്കൂലി വാങ്ങുന്ന ചെറുകിട ജീവനക്കാരനും  എന്താണ് വ്യത്യാസം?
ഒരു ഗവണ്മെന്‍റ് കാര്യാലയത്തില്‍ പോയാല്‍ എന്ത് ആവശ്യത്തിനും അപേക്ഷാ ഫോറം പൂരിപ്പിച്ചു കൊടുക്കാന്‍ മുതല്‍ ഏജന്‍സികളാണ്. പത്ത് മിനിറ്റ്‌ ചെലവാക്കിയാല്‍ സ്വന്തമായി ചെയ്യാവുന്ന കാര്യമേ ഉള്ളു എങ്കിലും അതിനും പൈസ കൊടുത്ത് ചെയ്യിക്കാന്‍ തയ്യാറാവുന്ന നമ്മളും ഒരര്‍ത്ഥത്തില്‍ ഇതിനെ പ്രോത്സാഹിപ്പിക്കയല്ലേ ചെയ്യുന്നത്? കൈക്കൂലി കൊടുക്കാന്‍ കഴിയാതെ പ്രതീക്ഷകള്‍ നശിച്ചു ആത്മഹത്യയില്‍ അഭയം കണ്ടെത്തിയ എത്ര കുടുംബങ്ങള്‍ നമ്മുടെ മുന്നിലുണ്ട്?
ഏറ്റവും വലിയ ജനാധിപത്യ രാജ്യവും പര്യാപ്തമായൊരു ലിഖിത ഭരണ ഘടനയുമുള്ള ഇന്ത്യയില്‍ സ്വാതന്ത്ര്യം നേടി 65 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക്‌ പഴുതുകള്‍ ഉണ്ടാവുന്നത് ലജ്ജാവഹം എന്നല്ലാതെ എന്താണ് പറയാന്‍ കഴിയുക?
വികസിത രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടാനുള്ള ആഗ്രഹം മാത്രം പോരാ, ഇത്തരം ചെറിയ കുറ്റകൃത്യങ്ങളില്‍ നിന്ന് വിമോചനം നേടാനും അതിലൂടെ അനേകര്‍ക്കുണ്ടാവുന്ന ദുരന്തങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താനും കഴിയണം.
-പനയം ലിജു

Saturday, April 13, 2013

ദൈവത്തിനൊരു മുറി


ദൈവത്തിനൊരു വീട്.....
“ഈശ്വരനെ തേടി ഞാന്‍ നടന്നു...
കടലുകള്‍ കടന്നു ഞാന്‍ തിരഞ്ഞു...
കാടും മലയും പുഴയും കടലും കടന്നു ഭൂമിയിലും ആകാശത്തും തേടിയിട്ടും കാണാന്‍ കഴിയാത്ത ദൈവത്തെ, ഒടുവില്‍ സ്വന്തം ഹൃദയത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു എന്നാണു ഫാദര്‍.ആബേല്‍ അന്ന് പാടിയത്.
ഇന്ന്‍ പക്ഷെ തിരിച്ചു ദൈവം താമസിക്കാനൊരു ഇടം തേടി അലയുകയാണ്. ആരാധനാലയങ്ങളില്‍ പോയി നോക്കിയ ദൈവം അവിടെ കണ്ടത്‌ അധികാര വടം വലിയും സ്വാര്‍ഥത നിറഞ്ഞ സ്വഭാവങ്ങളും....ഉത്സവദിനങ്ങളില്‍ എങ്കിലും അവിടെ കയറാമെന്നോര്‍ത്ത ദൈവത്തിനു വീണ്ടും തെറ്റി. പണം വാരിയെറിഞ്ഞുള്ള ആഘോഷത്തിമിര്‍പ്പി ല്‍ വിശിഷ്ടാതിഥിയായി വന്ന മന്ത്രിമാരെ സല്‍ക്കരിക്കുന്ന തിരക്കില്‍ അവിടെയും ദൈവം അന്യന്‍.
സര്‍വ്വപ്രപഞ്ചതിന്‍റെയും അധികാരിയായ ദൈവം പിന്നീട് നിയമസഭയിലും പാര്‍ലമെന്റിലും പോയി നോക്കിയപ്പോള്‍ അവിടെയോ അഴിമതിയും തമ്മിലടിയും പാര വയ്പ്പും അധികാര ദുര്‍വിനിയോഗവും കണ്ടിട്ട് അവിടെ നിന്നും പടിയിറങ്ങി.
“ദൈവം ഈ വീടിന്‍റെ നായകന്‍” എന്നെഴുതിയ ബോര്‍ഡുകള്‍ കണ്ട വീടുകളില്‍ നോക്കിയ ദൈവം അവിടുത്തെ ഉള്ളിലെ അവസ്ഥ കണ്ട്  അതിലേറെ നിരാശനായി യാത്ര തുടര്‍ന്നു.
വഴിയാത്രയില്‍ കണ്ട കാഴ്ചകള്‍ എല്ലാം തന്നെ തനിക്ക്‌ ഇടപെടുവാന്‍ കഴിയുന്നതായിരുന്നില്ല.... ബന്ധങ്ങള്‍ മനസ്സിലാക്കാനോ സഹജീവികളോട് സ്നേഹവും മനുഷ്യത്വവും പ്രകടിപ്പിക്കാനോ എല്ലാവരും മറന്നിരിക്കുന്നു....താന്‍ പഠിപ്പിച്ച സാന്മാര്‍ഗ്ഗിക ജീവിതം അന്യമായിരിക്കുന്നു....ഭൂമിയെ കുറിച്ചും സൃഷ്ടികളെ കുറിച്ചും താന്‍ കണ്ട സ്വപ്‌നങ്ങള്‍ എല്ലാം തകര്‍ന്നിരിക്കുന്നു..... ശിഥിലമാക്കപ്പെട്ടതും മരവിച്ചതുമായ അവസ്ഥ എവിടെയും ദൃശ്യം....
എന്താണ് നമുക്കൊക്കെ സംഭവിച്ചത്‌....? എന്താണ് ഈ ലോകത്തിനു സംഭവിച്ചു കൊണ്ടിരിക്കുന്നത്....? എവിടേക്കാണ് ഈ ലോകവും നാമും പൊയ്ക്കൊണ്ടിരിക്കുന്നത്....?
ദൈവം വന്നു വിളിക്കുമ്പോള്‍ അവനു വസിക്കാനായി അല്പം ഇടം നമ്മുടെ ഹൃദയങ്ങളില്‍ കൊടുക്കാന്‍ കഴിയില്ലേ....?  

-പനയം ലിജു

Wednesday, April 10, 2013

ആകാശവാണി തിരുവനന്തപുരം......വാര്‍ത്തകള്‍ വായിക്കുന്നത് രാചന്ദ്രന്‍.

 ആകാശവാണി, തിരുവനന്തപുരം,...... പ്രാദേശിക വാര്‍ത്തകള്‍ വായിക്കുന്നത് രാമചന്ദ്രന്‍.....,...
ഈ വാചകങ്ങള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സ്‌ അറിയാതെ ഒരുപാട് പിന്നിലേക്കൊന്നു സഞ്ചരിക്കുന്നില്ലേ.....? ആകാശവാണി, തിരുവനന്തപുരം,...... പ്രാദേശിക വാര്‍ത്തകള്‍ വായിക്കുന്നത് രാമചന്ദ്രന്‍.....,...
ഈ വാചകങ്ങള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സ്‌ അറിയാതെ ഒരുപാട് പിന്നിലേക്കൊന്നു സഞ്ചരിക്കുന്നില്ലേ.....? പാതിരാത്രി വിളിച്ചുണര്‍ത്തി പറയുന്ന മൊബൈല്‍ ന്യൂസ് അപ്ഡേറ്റ് സംവിധാനം വരും മുന്‍പേ, വിരല്‍തുമ്പ് റിമോട്ടില്‍ തൊട്ടാല്‍ സെക്കന്‍ഡില്‍ മാറി മറയുന്ന എണ്ണമറ്റ ചാനലുകള്‍ പിറക്കും മുന്‍പേ, പ്രാദേശിക, ദേശീയ, ലോക വാര്‍ത്തകളുടെ വിശദാംശങ്ങള്‍ നമ്മുടെ കാതില്‍ ഓതി തന്നിരുന്നത് റേഡിയോ മാത്രമായിരുന്നു. ഇന്ന്‍ ആരും റേഡിയോ കേള്‍ക്കുന്നില്ല എന്ന്‍ ഞാന്‍ പറഞ്ഞാല്‍ അത് തെറ്റാവും...കേള്‍ക്കുന്നുണ്ട്, പക്ഷെ അത് കൂടുതലും യാത്രാ വേളയില്‍ കാറിനുള്ളില്‍ കേള്‍ക്കുന്ന എഫ്. എം റേഡിയോ ആണ്.
പരുപരുത്ത ശബ്ദം കലര്‍ന്ന ചലച്ചിത്ര ഗാനവും യുവവാണിയും മഹിളാലയവും സഗീതാസ്വാദകര്‍ക്കുള്ള ലളിത സംഗീത പാഠവും അറിവിന്‍റെ വെളിച്ചം പകരുന്ന മനുഷ്യന്‍റെ ഉല്പത്തിയും വികാസവും...അങ്ങനെ എത്രയെത്ര പരിപാടികള്‍ നാം ശബ്ദത്തിലൂടെ മാത്രം ആസ്വദിച്ചു....! ചലച്ചിത്ര ശബ്ദരേഖയും റേഡിയോ നാടകങ്ങളും നാം കേട്ടപ്പോള്‍ ദൃശ്യാനുഭൂതി തന്നെ അനുഭവവേദ്യമായിരുന്നു.
ഇന്ന്‍ ചലച്ചിത്ര നാടക വേദികളില്‍ മുന്‍ നിരയില്‍ വിരാജിക്കുന്ന പല പ്രശസ്ത വ്യക്തികളെയും നാം ആദ്യം അറിഞ്ഞത് റേഡിയോ തരംഗങ്ങളിലൂടെയായിരുന്നു.
കാലം മാറുമ്പോള്‍ കോലവും മാറുന്നതിന്‍റെ ഭാഗമായി പല ദൃശ്യശ്രവ്യ ര്‍ത്തകളുടെ വിശദാംശങ്ങള്‍ നമ്മുടെ കാതില്‍ ഓതി തന്നിരുന്നത് റേഡിയോ മാത്രമായിരുന്നു. ഇന്ന്‍ ആരും റേഡിയോ കേള്‍ക്കുന്നില്ല എന്ന്‍ ഞാന്‍ പറഞ്ഞാല്‍ അത് തെറ്റാവും...കേള്‍ക്കുന്നുണ്ട്, പക്ഷെ അത് കൂടുതലും യാത്രാ വേളയില്‍ കാറിനുള്ളില്‍ കേള്‍ക്കുന്ന എഫ്. എം റേഡിയോ ആണ്.
പരുപരുത്ത ശബ്ദം കലര്‍ന്ന ചലച്ചിത്ര ഗാനവും യുവവാണിയും മഹിളാലയവും സഗീതാസ്വാദകര്‍ക്കുള്ള ലളിത സംഗീത പാഠവും അറിവിന്‍റെ വെളിച്ചം പകരുന്ന മനുഷ്യന്‍റെ ഉല്പത്തിയും വികാസവും...അങ്ങനെ എത്രയെത്ര പരിപാടികള്‍ നാം ശബ്ദത്തിലൂടെ മാത്രം ആസ്വദിച്ചു....! ചലച്ചിത്ര ശബ്ദരേഖയും റേഡിയോ നാടകങ്ങളും നാം കേട്ടപ്പോള്‍ ദൃശ്യാനുഭൂതി തന്നെ അനുഭവവേദ്യമായിരുന്നു.
ഇന്ന്‍ ചലച്ചിത്ര നാടക വേദികളില്‍ മുന്‍ നിരയില്‍ വിരാജിക്കുന്ന പല പ്രശസ്ത വ്യക്തികളെയും നാം ആദ്യം അറിഞ്ഞത് റേഡിയോ തരംഗങ്ങളിലൂടെയായിരുന്നു.രാമചന്ദ്രനും പ്രതാപനും ഗോപനും സുഷമ മോഹനും ഒക്കെ ഒരു സൂപ്പര്‍ താര പരിവേഷമായിരുന്നു നമ്മുടെയുള്ളില്‍...... ഇന്ന് ഓണം,വിഷു,ക്രിസ്തുമസ്,റംസാന്‍ തുടങ്ങിയ ആഘോഷങ്ങള്‍ നാം സിനിമാ താരങ്ങളോടൊപ്പം ടിവിയില്‍ ആഘോഷിക്കുന്നു. അന്ന്‍ നമ്മുടെ പ്രിയ താരങ്ങള്‍ റേഡിയോയിലൂടെ തങ്ങളുടെ ആഘോഷം നമ്മോട് പങ്കുവച്ചിരുന്നു.
കാലം മാറുമ്പോള്‍ കോലവും മാറുന്നതിന്‍റെ ഭാഗമായി പല ദൃശ്യശ്രവ്യ മാധ്യമങ്ങളെ നാം പിന്തുടരുമ്പോഴും ഇടയ്ക്കൊക്കെ ആ പഴയ റേഡിയോ പെട്ടിയെ കൂടി ഓര്‍ക്കാന്‍ ശ്രമിക്കാം.

-പനയം ലിജു

Wednesday, February 20, 2013

മാതൃഭാഷാ ദിനം

ഇന്ന് (ഫെബ്രുവരി 21) മാതൃഭാഷാ ദിനം. ലോകമെമ്പാടും സാന്നിധ്യം അറിയിച്ചു കഴിഞ്ഞ മലയാളികള്‍ പോകുന്ന സ്ഥലങ്ങളിലെ ഭാഷ സ്വായത്തമാക്കാന്‍ പ്രത്യേക കഴിവ് കാണിക്കുമ്പോള്‍ തന്നെ അടുത്ത തലമുറയെ മാതൃഭാഷ ചൊല്ലിക്കൊടുത്തു വളര്‍ത്താന്‍ മറന്നു പോകുന്നു. ഏതു ഭാഷയും അനായാസേന പഠിക്കാന്‍ നമുക്ക് സാധിക്കുന്നത് തന്നെ നാം കുട്ടിക്കാലത്ത് പഠിച്ച മാതൃഭാഷയുടെ പ്രത്യേകതയാണെന്നത് കൂടി മനസ്സിലാക്കാന്‍ കഴിയുന്നില്ല.

JRR Tolkien,അദ്ദേഹത്തിന്റെ 1955ലെ ഇംഗ്ലീഷും,വെൽഷും എന്ന പ്രസംഗത്തിൽ "മാതൃഭാഷ', "ഉപയോഗഭാഷ" എന്നിവയെ വേർതിരിച്ചുകാണിച്ചിട്ടുണട്. ഒരു വ്യക്തി അവന്റെ/അവളുടെ കുട്ടിക്കാലത്ത് സ്ഥലകാലസാഹചര്യങ്ങളിലൂടെ പഠിക്കുന്ന ഭാഷയാണ് ആ വ്യക്തിയുടെ "ഉപയോഗഭാഷ" അഥവാ "ആദ്യഭാഷ" (ഫസ്റ്റ് ലാംഗ്വേജ്), എന്നാൽ ആ വ്യക്തിയുടെ "മാതൃഭാഷ" എന്നത് ജനിതകമായി/പാരമ്പര്യമായി ആ വ്യക്തിയിലേക്ക് കൈമാറപ്പെടുന്ന ഭാഷയാണ്.(കടപ്പാട്).

എനിക്ക് തോന്നിയിട്ടുള്ളത് നാം സംസാരിക്കുമ്പോള്‍ അല്ലാതെ നമ്മുടെ ആത്മഗതങ്ങള്‍, ചിന്തകള്‍, വിചാരങ്ങള്‍ തുടങ്ങിയവ എപ്പോഴും മാതൃഭാഷയില്‍ ആയിരിക്കും. അഥവാ, സ്വകാര്യമായ ചിന്തകളുടെ ഭാഷയാണ്‌ മാതൃഭാഷ.

വാളയാര്‍ ചെക്ക് പോസ്റ്റ്‌ താണ്ടിയാല്‍ പിന്നെ മലയാളം മറന്നു പോകുന്ന ആധുനിക മലയാളിയുടെ വര്‍ത്തമാന കാല ചിന്താഗതി മാറേണ്ടിയിരിക്കുന്നു. തൊട്ടടുത്തുള്ള തമിഴനെ കണ്ടു പഠിക്കേണ്ട കാര്യമാണത്. എത്ര തലമുറ സംസ്ഥാനത്തിനോ രാജ്യത്തിനോ ഭൂഖണ്ടത്തിനോ പുറത്തു പോയാലും അവനന്‍റെ കുഞ്ഞുങ്ങളെ വീട്ടില്‍ മാതൃഭാഷ സംസാരിക്കാന്‍ പരിശീലിപ്പിക്കുന്നു.

കാലക്രമേണ നശിച്ചു മാഞ്ഞു പോകേണ്ട ഒന്നല്ല നമ്മുടെ മാതൃഭാഷ, മറിച്ചു നാം പോകുന്ന സ്ഥലങ്ങളിലെല്ലാം വിത്ത് വിതച്ചു വളര്‍ത്തേണ്ടതാണ് മാതൃഭാഷ.

ലോകത്തുള്ള എല്ലാ ഭാഷക്കാര്‍ക്കും എന്‍റെ മാതൃഭാഷാ ദിനാശംസകള്‍.

Wednesday, January 2, 2013

GOSSIP

GOSSIP എന്ന വാക്ക് കേള്‍ക്കുമ്പോള്‍ സിനിമാ ക്കാര്‍ക്ക് മാത്രമുള്ളതാണെന്ന് തെറ്റിദ്ധരിക്കെണ്ടാ, ഓരോ ലെവലിലും ഓരോ പേരില്‍ അറിയപ്പെടുന്നു എന്ന വ്യത്യാസമൊഴിച്ചാല്‍ 'കൊതിയും നുണയും' എന്ന വാക്കില്‍ പൊതുവേ പറയപ്പെടുന്ന അടുക്കള പെണ്ണുങ്ങളുടെ പരദൂഷണവും ഓഫീസില്‍ ബോസ്സിനെയും സഹപ്രവര്‍ത്തകരെയും കുറിച്ച് പറയുന്ന 'പാര'കളും സുഹൃത്തുക്കളുടെ അസാന്നിധ്യത്തില്‍ അവരെക്കുറിച്ച് പറയുന്ന ഏഷണിയും ഗോസ്സിപ്പിന്‍റെ വിവിധ വകഭേദങ്ങളാണ്. മിക്കവാറും ഗോസിപ്പുകള്‍ പറഞ്ഞു പരത്തുന്നവരെ ശ്രദ്ധിച്ചാല്‍ മനസ്സിലാവും, ഒന്നുകില്‍ അവര്‍ക്ക് കഴിയാത്ത ഒരു കാര്യം മറ്റൊരാള്‍ ചെയ്യുന്നത് കാണുമ്പോഴോ അല്ലെങ്കില്‍ ഒരേ കാര്യം  അവരെക്കാള്‍ നന്നായി വേറൊരാള്‍ ചെയ്യുമ്പോഴോ ആയിരിക്കും ഇത്തരത്തില്‍ ഗോസിപ്പുകള്‍ പറഞ്ഞുണ്ടാക്കുന്നത്.

കാലം പുരോഗമിച്ചതിനു ആനുപാതികമായി ഗോസ്സിപ്പുകളുടെ നിര്‍മ്മാണവും സംവിധാനവും വിതരണവും എല്ലാം പുതിയ മാനങ്ങള്‍ തേടിയിട്ടുണ്ട്. പണ്ട് കാതോടു കാതോരം പറഞ്ഞിരുന്ന രീതിക്കൊക്കെ ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്.  എതിരാളിയായ നടനു നേരെ യുള്ള വാക്പ്രയോഗങ്ങള്‍ തമിഴ് സിനിമകളില്‍ ഡയലോഗായി എഴുതപ്പെടുമ്പോള്‍ മകളെ നഷ്ടപ്പെട്ട വേദന മനസ്സില്‍ നിന്ന് മായും മുന്‍പേ മലയാളത്തിന്‍റെ വാനമ്പാടി കെ.എസ്. ചിത്ര ഇരട്ടകുട്ടികളെ ഗര്‍ഭം ധരിച്ചു എന്നുള്ള പോസ്റ്റുകള്‍ ഇട്ടു ഫേസ് ബുക്കില്‍ കൂടി ഗോസിപ്പുകള്‍ എഴുതി ചില മാന്യന്മാര്‍.

അസൂയയും പകയും ലാഭേച്ഛയും ഗോസ്സിപ്പുകള്‍ക്ക് കാരണമാകുന്നു. സന്നിഹിതനല്ലാത്ത വ്യക്തിയുടെ കുറ്റങ്ങള്‍ പറയുന്നത് ഒരിക്കലും നല്ലതല്ലാത്ത ഒന്നാണ്. എന്തെങ്കിലും പരാതികള്‍ ആരെയെങ്കിലും കുറിച്ച് തോന്നിയാല്‍, നേരിട്ട് പറയുന്നതാണ് അത്യുത്തമം.

-പനയം ലിജു