Saturday, December 31, 2011
Friday, December 30, 2011
miles to go before I sleep
2011 ന്റെ സംസ്കാര ചടങ്ങുകള്‍ തുടങ്ങി കഴിഞ്ഞു.....
പോയ വര്‍ഷത്തെ നഷ്ടങ്ങള്‍ അതിനോടൊപ്പം കുഴിച്ചു മൂടാം....
പുതിയൊരു പ്രഭാതത്തിനായി ശുഭ പ്രതീക്ഷയോടെ കാത്തിരിക്കാം....
ഇനിയും ഏറെ ദൂരം സഞ്ചരിക്കെണ്ടതുണ്ട്.....
'' ഇന്നലെകളുടെ നഷ്ടങ്ങള്‍ ഓര്‍ത്ത് വിലപിക്കാതെ നാളെയുടെ ശുഭപ്രതീക്ഷ നല്കുന്ന നന്മകള്‍ക്കായി പ്രത്യാശിച്ചു കൊണ്ട് ഇന്നിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്താം.....!!!!
Thursday, December 29, 2011
ഒരു തിരിഞ്ഞു നോട്ടം
2011 ചരിത്രത്തിന്റെ ഭാഗമായി മാറാന്‍ ചില മണിക്കൂറുകള്‍ മാത്രം ശേഷിക്കവേ, പോയ വര്‍ഷം നല്കിയ അനുഭവങ്ങളിലൂടെ ഒന്ന് തിരിഞ്ഞു സഞ്ചരിക്കാന്‍ ശ്രമിക്കുകയാണ്. എല്ലാവരെയും പോലെ ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ആഗ്രഹങ്ങളും ഒക്കെകൊണ്ടാണ് ഞാനും 2011 നെ വരവേറ്റത്. എന്നാല്‍ 2011 എനിക്ക് സമ്മാനിച്ചത് തികച്ചും വ്യത്യസ്തങ്ങളും അവിചാരിതവും അവിശ്വസനീയവുമായ അനുഭവങ്ങളായിരുന്നു. നിരാശയും മോഹഭംഗങ്ങളും സ്വപ്ന നഷ്ടങ്ങളും മാത്രം. വിധി ഇത്രയും ക്രൂരമായി എന്നോട് മത്സരിച്ച മറ്റൊരു വര്‍ഷം എന്റെ ഈ ഭൂമിവാസത്തിലുണ്ടായിട്ടില്ല.
മനസ്സ് തുറന്നൊന്നു ചിരിക്കാന്‍, സന്തോഷിക്കാന്‍ എനിക്ക് കഴിയാതെ പോയ ഒരു വര്‍ഷം...ഞാന്‍ എന്നിലേക്ക് മാത്രം ഒതുങ്ങിക്കൂടിയ ഒരു വര്‍ഷം...കലര്‍പ്പില്ലാത്ത സ്നേഹത്തിനും സത്യസന്ധമായ വിശ്വാസത്തിനും യാതൊരു മൂല്യവുമില്ലെന്ന് അനുഭവങ്ങളിലൂടെ എന്നെ പഠിപ്പിച്ച ഒരു വര്‍ഷം....പുഞ്ചിരിയിലും വാചാലതയിലും ഞാന്‍ ഒളിപ്പിച്ചു വച്ച മനസ്സിന്റെ ഭാരം എത്ര പേര് മനസ്സിലാക്കിയിട്ടുണ്ടാവുമെന്ന് എനിക്കറിയില്ല. ആരോടും ഒന്നും പങ്കുവയ്ക്കുവാന്‍ പോലും കഴിയാതെ സ്വയം കടിച്ചമര്‍ത്തി മനസ്സിന്റെ ഉള്ളറകളിലിട്ടു പൂട്ടി, പുറമേ സന്തോഷത്തിന്റെ മുഖംമൂടിയണിഞ്ഞു ജീവിതത്തിന്റെ കളിയരങ്ങില്‍ അഭിനയിച്ചപ്പോഴും മനസ്സ് പലപ്പോഴും അറിയാതെ വിങ്ങിപ്പൊട്ടി. സ്വന്തം കരച്ചില് താരാട്ടായി കേട്ടുറങ്ങിയ രാവുകളും കണ്ണീരു കൊണ്ട് മുഖം കഴുകിയ പ്രഭാതങ്ങളും എനിക്ക് കൂട്ടായി.
ഏകനായി ഈ ഭൂമിയില്‍ പിറന്ന എനിക്ക് സ്നേഹവും സൗഹൃദവും പ്രണയവും സന്തോഷവുമൊക്കെ നല്കുവാനായി പലരും കടന്നു വന്നു. എന്നാല്‍....ജീവിതത്തിന്റെ മധ്യാഹ്നത്തില്‍ എന്നെ തനിച്ചാക്കി അവരെല്ലാം അവരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്ക്കായി എന്നില്‍ നിന്നും ഒളിച്ചോടി...അവര്‍ ആഗ്രഹിക്കുന്ന സന്തോഷവും സൗഭാഗ്യങ്ങളും നല്കാന് കഴിയില്ലെന്ന് തോന്നിയിട്ടാവാം പാതി വഴിയില്‍ എന്നെ ഉപേക്ഷിച്ചു ഭാവി സുരക്ഷിതമാക്കാനായി പറന്നകന്നത്.
വെള്ളിത്തിരയില്‍ മിന്നി മറയുന്ന ദൃശ്യങ്ങള്‍ പോലെ കഴിഞ്ഞകാല ജീവിതത്തിന്റെ പല ദൃശ്യങ്ങളും ഓര്‍മകളില്‍ മിന്നിമറയുന്നു. എല്ലാം ഒരു കടങ്കഥ പോലെ.....പല വേഷങ്ങള്‍ നിമിഷാര്‍ദ്ധത്തില്‍ മാറിക്കൊണ്ട് ചതിയും വഞ്ചനയും ഒളിപ്പിച്ചു വച്ച അഭിനയം കണ്ട് തിരിച്ചറിയാന്‍ കഴിയാതെ പോയ എന്റെ വേഷം എന്താണെന്ന് ഇനിയും മനസ്സിലാവുന്നില്ല.
എല്ലാം നഷ്ടപ്പെട്ട ദുഃഖ നായകനോ....?
എല്ലാവരെയും ദ്രോഹിച്ച വില്ലനോ....?
അതോ കണ്ണെത്താ ദൂരത്തെ കരയെ നോക്കി കണ്ണീര് കായലിലൂടെ കടലാസു തോണി തുഴയുമ്പോഴും സദസ്സിനെ ചിരിപ്പിക്കാന്‍ വിധിക്കപ്പെട്ട കോമാളി വേഷം കെട്ടിയാടുന്ന ഹാസ്യനടനോ....???

Friday, December 16, 2011
എന്താണ് ക്രിസ്തുമസ്.....?
'' കര്‍ത്താവായ ക്രിസ്തു എന്നാ രക്ഷിതാവ് ഇന്ന്....നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു''(ലൂക്കോ.2:11)
വീണ്ടുമൊരു ക്രിസ്തുമസ് വന്നെത്തി. ലോകത്തിനു ശാന്തിയും സമാധാനവും രക്ഷയും നല്കുവാനായി ദൈവപുത്രന് ഈ ഭൂമിയില്‍ പിറന്നതിന്റെ ഓര്‍മ്മ പുതുക്കുന്ന ദിനമാണ് ക്രിസ്തുമസ്."അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനം" എന്നു ദൈവപുത്രന്റെ ജനനത്തിങ്കല് മാലാഖമാര്‍ പാടിയ സ്തുതിഗീതം കേട്ട് സ്വര്‍ഗ്ഗം സന്തോഷിച്ചു. പക്ഷെ ഇന്ന് ക്രിസ്തുമസിന്റെ അര്‍ഥം മാറിപ്പോയ്ക്കൊണ്ടിരിക്കുന്നു. ദൈവപുത്രന്റെ തിരുപ്പിറവി ലോകജനത ആര്‍ഭാടപൂര്‍വ്വം ആഘോഷിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ സന്തോഷങ്ങളില്ല; അവിടെ ക്രിസ്തുമസ് സല്ക്കാരങ്ങളില്ല. കാരണം ദൈവം ഏറ്റവും അധികം സ്നേഹിച്ച; തന്റെ സാദൃശ്യത്തില്‍ സൃഷ്ടിച്ച മനുഷ്യന് ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നത് മദ്യത്തിന്റെ ലഹരിയിലും മയക്കുമരുന്നിന്റെ പ്രസരിപ്പിലുമാണ്.
ഇത് വായിക്കുന്ന പ്രീയ സുഹൃത്തെ, ക്രിസ്തുമസിന്റെ യഥാര്‍ത്ഥ അര്‍ഥം എന്തെന്ന് താങ്കള്‍ക്കറിയുമോ? ക്രിസ്തുമസ് കേക്ക്, ക്രിസ്തുമസ് ട്രീ, ക്രിസ്തുമസ് കാര്‍ഡ്, ക്രിസ്തുമസ് ഫാദര്‍ എന്നിങ്ങനെ നാം കാണുന്ന ആര്ഭാടങ്ങളല്ലാതെ ഒരു വലിയ സന്ദേശം ക്രിസ്തുമസിന്റെ പിന്നിലുണ്ട്. പാപത്തിന്റെ അഗാധ ഗര്‍ത്തത്തിലാണ്ടുപോയ മര്‍ത്യ വര്‍ഗത്തിന്റെ മോചനത്തിനും രക്ഷക്കുമായാണ് ക്രിസ്തു ഭൂമിയില്‍ പിറന്നത്. ഒരു പ്രത്യേക ജാതിയുടെയോ മതത്തിന്റെയോ മാത്രം രക്ഷകനായല്ല ക്രിസ്തു ജനിച്ചത്; മറിച്ച്, സര്‍വ്വ ജാതിയുടെയും, വംശത്തിന്റെയും ഗോത്രത്തിന്റെയും ഭാഷക്കാരുടെയും വീണ്ടെടുപ്പിനും പുതുജീവനുമായാണ് ദൈവപുത്രന് ഈ ഭൂമിയില്‍ ജനിച്ചത്. അതുകൊണ്ട് ഓരോ മനുഷ്യനിലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജീവന് കര്‍ത്താവായ യേശുക്രിസ്തുവില്‍ അനുഭവവേദ്യമാകുന്നു എന്ന സത്യം ഈ ക്രിസ്തുമസ് ആഘോഷങ്ങളിലൂടെ നാം മനസ്സിലാക്കേണ്ടതാണ്.
ഈ ലോകത്തിനു മുഴുവന്‍ രക്ഷകനായി പിറന്ന കര്‍ത്താവ് ജനിച്ചത് ഒരു മണിമാളികയിലോ രാജകൊട്ടാരത്തിലോ ആയിരുന്നില്ല. ഈ ദൈവപുത്രന് പിറന്നു വീഴാന്‍ ആരോരുമില്ലാത്ത വഴിയോരവും കിടക്കാന്‍ ഗോശാലയിലെ പുല്‍തൊട്ടിലുമാണ് ലഭിച്ചത്. വെളിമ്പ്രദേശത്ത് കിടന്ന ആട്ടിടയന്മാര്‍ക്കായിരുന്നു മാലാഖമാര്‍ ആദ്യം ആ സന്ദേശം പകര്‍ന്നു കൊടുത്തത്. ഏതു താഴ്ന്ന അവസ്ഥയില്‍ നാം ആയിരുന്നാലും അവിടേക്ക് ഇറങ്ങിവന്നു നമ്മെ കരുതുവാനും സ്നേഹിപ്പാനും മനസ്സുള്ളവനാണ് ഈ കര്‍ത്താവ് എന്ന വലിയ സന്ദേശമാണ് ക്രിസ്തുമസ് വിളിച്ചറിയിക്കുന്നത്.
പ്രീയ സുഹൃത്തേ താങ്കളുടെയും കൂടി പാപങ്ങള്‍ക്ക് മോചനവും രക്ഷയും നല്കുവാനായി പിറന്ന ഈ നല്ല കര്‍ത്താവിനെ താങ്കള്‍ ജീവിതത്തില്‍ കണ്ടുമുട്ടിയിട്ടുണ്ടോ? ഇല്ലെങ്കില്‍ താങ്കളുടെ ഈ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് യാതൊരു അര്‍ത്ഥവുമില്ല. ഈ യേശുവിനെകുറിച്ച് കൂടുതലായി അറിയാന്‍ താല്പര്യമുണ്ടെങ്കില് ഇനി വൈകേണ്ട. ഈ ക്രിസ്തുമസ് അതിനൊരു അവസരമായി വിനിയോഗിക്കാം.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!!!
വീണ്ടുമൊരു ക്രിസ്തുമസ് വന്നെത്തി. ലോകത്തിനു ശാന്തിയും സമാധാനവും രക്ഷയും നല്കുവാനായി ദൈവപുത്രന് ഈ ഭൂമിയില്‍ പിറന്നതിന്റെ ഓര്‍മ്മ പുതുക്കുന്ന ദിനമാണ് ക്രിസ്തുമസ്."അത്യുന്നതങ്ങളില്‍
ഇത് വായിക്കുന്ന പ്രീയ സുഹൃത്തെ, ക്രിസ്തുമസിന്റെ യഥാര്‍ത്ഥ അര്‍ഥം എന്തെന്ന് താങ്കള്‍ക്കറിയുമോ? ക്രിസ്തുമസ് കേക്ക്, ക്രിസ്തുമസ് ട്രീ, ക്രിസ്തുമസ് കാര്‍ഡ്, ക്രിസ്തുമസ് ഫാദര്‍ എന്നിങ്ങനെ നാം കാണുന്ന ആര്ഭാടങ്ങളല്ലാതെ ഒരു വലിയ സന്ദേശം ക്രിസ്തുമസിന്റെ പിന്നിലുണ്ട്. പാപത്തിന്റെ അഗാധ ഗര്‍ത്തത്തിലാണ്ടുപോയ മര്‍ത്യ വര്‍ഗത്തിന്റെ മോചനത്തിനും രക്ഷക്കുമായാണ് ക്രിസ്തു ഭൂമിയില്‍ പിറന്നത്. ഒരു പ്രത്യേക ജാതിയുടെയോ മതത്തിന്റെയോ മാത്രം രക്ഷകനായല്ല ക്രിസ്തു ജനിച്ചത്; മറിച്ച്, സര്‍വ്വ ജാതിയുടെയും, വംശത്തിന്റെയും ഗോത്രത്തിന്റെയും ഭാഷക്കാരുടെയും വീണ്ടെടുപ്പിനും പുതുജീവനുമായാണ് ദൈവപുത്രന് ഈ ഭൂമിയില്‍ ജനിച്ചത്. അതുകൊണ്ട് ഓരോ മനുഷ്യനിലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജീവന് കര്‍ത്താവായ യേശുക്രിസ്തുവില്‍ അനുഭവവേദ്യമാകുന്നു എന്ന സത്യം ഈ ക്രിസ്തുമസ് ആഘോഷങ്ങളിലൂടെ നാം മനസ്സിലാക്കേണ്ടതാണ്.
ഈ ലോകത്തിനു മുഴുവന്‍ രക്ഷകനായി പിറന്ന കര്‍ത്താവ് ജനിച്ചത് ഒരു മണിമാളികയിലോ രാജകൊട്ടാരത്തിലോ ആയിരുന്നില്ല. ഈ ദൈവപുത്രന് പിറന്നു വീഴാന്‍ ആരോരുമില്ലാത്ത വഴിയോരവും കിടക്കാന്‍ ഗോശാലയിലെ പുല്‍തൊട്ടിലുമാണ് ലഭിച്ചത്. വെളിമ്പ്രദേശത്ത് കിടന്ന ആട്ടിടയന്മാര്‍ക്കായിരുന്നു മാലാഖമാര്‍ ആദ്യം ആ സന്ദേശം പകര്‍ന്നു കൊടുത്തത്. ഏതു താഴ്ന്ന അവസ്ഥയില്‍ നാം ആയിരുന്നാലും അവിടേക്ക് ഇറങ്ങിവന്നു നമ്മെ കരുതുവാനും സ്നേഹിപ്പാനും മനസ്സുള്ളവനാണ് ഈ കര്‍ത്താവ് എന്ന വലിയ സന്ദേശമാണ് ക്രിസ്തുമസ് വിളിച്ചറിയിക്കുന്നത്.
പ്രീയ സുഹൃത്തേ താങ്കളുടെയും കൂടി പാപങ്ങള്‍ക്ക് മോചനവും രക്ഷയും നല്കുവാനായി പിറന്ന ഈ നല്ല കര്‍ത്താവിനെ താങ്കള്‍ ജീവിതത്തില്‍ കണ്ടുമുട്ടിയിട്ടുണ്ടോ? ഇല്ലെങ്കില്‍ താങ്കളുടെ ഈ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് യാതൊരു അര്‍ത്ഥവുമില്ല. ഈ യേശുവിനെകുറിച്ച് കൂടുതലായി അറിയാന്‍ താല്പര്യമുണ്ടെങ്കില് ഇനി വൈകേണ്ട. ഈ ക്രിസ്തുമസ് അതിനൊരു അവസരമായി വിനിയോഗിക്കാം.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!!!
Subscribe to:
Posts (Atom)