Pages

Sunday, November 27, 2011

‎.....അപ്രതീക്ഷിതമായാണ് ജന്മനാ അന്ധയായ അവളുടെ ജീവിതത്തിലേക്ക് ഒരു നല്ല സുഹൃത്തായി ഒരു യുവാവ്‌ കടന്നു വന്നത്.അവളുടെ ദുഃഖങ്ങള്‍ പങ്കു വയ്ക്കാന്‍ ലഭിച്ച ആ യുവാവിന്‍റെ സാന്നിധ്യം അവള്‍ക്കു ഒരു പുതിയ ജീവനാണ് നല്‍കിയത്.തന്നെ സ്നേഹിക്കാനും മനസ്സിലാക്കാനും കരുതുവാനും ഒരാള്‍ ഉണ്ടെന്ന ചിന്ത അവള്‍ക്കു വളരെ സന്തോഷവും ധൈര്യവും ആത്മവിശ്വാസവും പകര്‍ന്നു.കാഴ്ച്ചശക്തിയുണ്ടായിരുന്നെങ്കില്‍ അവനെ കാണാമായിരുന്നു എന്ന്... അവളുടെ മനസ്സ് പലപ്പോഴും മന്ത്രിച്ചു.എപ്പോഴൊക്കെയോ അത് അവനോടു പറയുകയും ചെയ്തു.അങ്ങനെയിരിക്കെ ഒരു ദിവസം ആ സുവാര്‍ത്തയുമായാണ് അയാള്‍ അവളെ കാണാന്‍ എത്തിയത്.
അവളുടെ അന്ധത പിടിച്ച കണ്ണുകള്‍ക്ക്‌ പകരം വയ്ക്കാനായി ആരോ ഒരാള്‍ രണ്ടു കണ്ണും ദാനം ചെയ്തിരിക്കുന്നുവെന്ന സന്തോഷവാര്‍ത്ത അക്ഷരാര്‍ത്ഥത്തില്‍ അവളെ കോരിത്തരിപ്പിച്ചു.കണ്ണ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയയും ആവശ്യമായ വിശ്രമവും കഴിഞ്ഞു തന്‍റെ ആ നല്ല സുഹൃത്തിനെ കാണാന്‍ ഓടിയെത്തിയ അവള്‍ തരിച്ചു നിന്നുപോയി.കാരണം അയാള്‍ ഒരു അന്ധനായിരുന്നു.ഇത്രനാളും സ്നേഹിച്ച, ആഗ്രഹിച്ചു കാത്തിരുന്ന സുഹൃത്ത് ഒരു അന്ധനാണ് എന്നറിഞ്ഞ അവളുടെ മനസ്സില്‍ ഒരു പിന്മാറ്റം....അത് അയാളോട് തുറന്നു പറഞ്ഞിട്ട് പ്രകാശത്തിന്റെ വിശാലമായ ലോകത്തേക്ക് അവള്‍ നടന്നകന്നു....അപ്പോള്‍ പിന്നില്‍ നിന്ന് ഒരു ശബ്ദം: ''എന്‍റെ കണ്ണുകള്‍ എന്നും നന്നായി സൂക്ഷിക്കണേ...."
ഈ ചെറുകഥക്ക് ഒരു ക്ലൈമാക്സ് ഞാന്‍ എഴുതണമെന്നു തോന്നുന്നില്ല....ഇത് നല്‍കിയ ആന്തരികാര്‍ത്ഥം ഗ്രഹിച്ചവര്‍ ചിന്തിക്കുക....

No comments: